వారు వెళ్లుచుండగా జనులు చూచి, అనేకులాయనను గుర్తెరిగి, సకల పట్టణముల నుండి అక్కడికి కాలినడకను పరుగెత్తి వారికంటె ముందుగా వచ్చిరి
മർക്കോസ് 6:54
അവര്‍ പടകില്‍ നിന്നു ഇങ്ങിയ ഉടനെ ജനങ്ങള്‍ അവനെ അറിഞ്ഞു.
മർക്കോസ് 6:55
ആ നാട്ടില്‍ ഒക്കെയും ചുറ്റി ഔടി, അവന്‍ ഉണ്ടു എന്നു കേള്‍ക്കുന്ന ഇടത്തേക്കു ദീനക്കാരെ കിടക്കയില്‍ എടുത്തുംകൊണ്ടുവന്നു തുടങ്ങി.
മത്തായി 15:29-31
29
യേശു അവിടെ നിന്നു യാത്രയായി ഗലീലക്കടലരികെ ചെന്നു മലയില്‍ കയറി അവിടെ ഇരുന്നു.
30
വളരെ പുരുഷാരം മുടന്തര്‍, കുരുടര്‍, ഊമര്‍, കൂനര്‍ മുതലായ പലരെയും അവന്റെ അടുക്കല്‍ കൊണ്ടുവന്നു അവന്റെ കാല്‍ക്കല്‍ വെച്ചു; അവന്‍ അവരെ സൌഖ്യമാക്കി;
31
ഊമര്‍ സംസാരിക്കുന്നതും കൂനര്‍ സൌഖ്യമാകുന്നതും മുടന്തര്‍ നടക്കുന്നതും കുരുടര്‍ കാണുന്നതും പുരുഷാരം കണ്ടിട്ടു ആശ്ചര്യപ്പെട്ടു, യിസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി.
യോഹന്നാൻ 6:2
അവന്‍ രോഗികളില്‍ ചെയ്യുന്ന അടയാളങ്ങളെ കണ്ടിട്ടു ഒരു വലിയ പുരുഷാരം അവന്റെ പിന്നാലെ ചെന്നു.
യാക്കോബ് 1:19
പ്രിയസഹോദരന്മാരേ, നിങ്ങള്‍ അതു അറിയുന്നുവല്ലോ. എന്നാല്‍ ഏതു മനുഷ്യനും കേള്‍പ്പാന്‍ വേഗതയും പറവാന്‍ താമസവും കോപത്തിന്നു താമസവുമുള്ളവന്‍ ആയിരിക്കട്ടെ.