వచ్చెను
ആദിപുസ്തകം 27:41
തന്റെ അപ്പന്‍ യാക്കോബിനെ അനുഗ്രഹിച്ച അനുഗ്രഹം നിമിത്തം ഏശാവു അവനെ ദ്വേഷിച്ചുഅപ്പനെക്കുറിച്ചു ദുഃഖിക്കുന്ന കാലം അടുത്തിരിക്കുന്നു; അപ്പോള്‍ ഞാന്‍ എന്റെ സഹോദരനായ യാക്കോബിനെ കൊല്ലും എന്നു ഏശാവു ഹൃദയത്തില്‍ പറഞ്ഞു.
2 ശമൂവേൽ 13:23-29
23
രണ്ടു സംവത്സരം കഴിഞ്ഞശേഷം അബ്ശാലോമിന്നു എഫ്രയീമിന്നു സമിപത്തുള്ള ബാല്‍ഹാസോരില്‍ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടായിരുന്നു; അബ്ശാലോം രാജകുമാരന്മാരെയൊക്കെയും ക്ഷണിച്ചു.
24
അബ്ശാലോം രാജാവിന്റെ അടുക്കലും ചെന്നുഅടിയന്നു ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടു; രാജാവും ഭൃത്യന്മാരും അടിയനോടുകൂടെ വരേണമേ എന്നപേക്ഷിച്ചു.
25
രാജാവു അബ്ശാലോമിനോടുവേണ്ടാ മകനേ, ഞങ്ങള്‍ എല്ലാവരും വന്നാല്‍ നിനക്കു ഭാരമാകും എന്നു പറഞ്ഞു. അവന്‍ അവനെ നിര്‍ബ്ബന്ധിച്ചിട്ടും പോകുവാന്‍ മനസ്സാകാതെ അവന്‍ അവനെ അനുഗ്രഹിച്ചു.
26
അപ്പോള്‍ അബ്ശാലോംഅങ്ങനെയെങ്കില്‍ എന്റെ സഹോദരന്‍ അമ്നോന്‍ ഞങ്ങളോടുകൂടെ പോരട്ടെ എന്നു പറഞ്ഞു. രാജാവു അവനോടുഅവന്‍ പോരുന്നതു എന്തിന്നു എന്നു പറഞ്ഞു.
27
എങ്കിലും അബ്ശാലോം നിര്‍ബന്ധിച്ചപ്പോള്‍ അവന്‍ അമ്നോനെയും രാജകുമാരന്മാരെയൊക്കെയും അവനോടുകൂടെ അയച്ചു.
28
എന്നാല്‍ അബ്ശാലോം തന്റെ ബാല്യക്കാരോടുനോക്കിക്കൊള്‍വിന്‍ ; അമ്നോന്‍ വീഞ്ഞുകുടിച്ചു ആനന്ദിച്ചിരിക്കുന്നേരം ഞാന്‍ നിങ്ങളോടുഅമ്നോനെ അടിച്ചുകൊല്ലുവിന്‍ എന്നു പറയുമ്പോള്‍ നിങ്ങള്‍ അവനെ കൊല്ലുവിന്‍ ; ഭയപ്പെടരുതു; ഞാനല്ലയോ നിങ്ങളോടു കല്പിച്ചതു? നിങ്ങള്‍ ധൈര്യപ്പെട്ടു ശൂരന്മാരായിരിപ്പിന്‍ എന്നു കല്പിച്ചു.
29
അബ്ശാലോം കല്പിച്ചതുപോലെ അബ്ശാലോമിന്റെ ബാല്യക്കാര്‍ അമ്നോനോടു ചെയ്തു. അപ്പോള്‍ രാജകുമാരന്മാരൊക്കെയും എഴുന്നേറ്റു താന്താന്റെ കോവര്‍കഴുതപ്പുറത്തു കയറി ഔടിപ്പോയി.
എസ്ഥേർ 3:7
അഹശ്വേരോശ്രാജാവിന്റെ പന്ത്രണ്ടാം ആണ്ടില്‍ നീസാന്‍ മാസമായ ഒന്നാം മാസത്തില്‍ അവര്‍ ആദാര്‍ എന്ന പന്ത്രണ്ടാം മാസംവരെയുള്ള ഔരോ ദിവസത്തെയും ഔരോ മാസത്തെയും കുറിച്ചു ഹാമാന്റെ മുമ്പില്‍വെച്ചു പൂര് എന്ന ചീട്ടിട്ടു നോക്കി.
സങ്കീർത്തനങ്ങൾ 37:12
കര്‍ത്താവു അവനെ നോക്കി ചിരിക്കും; അവന്റെ ദിവസം വരുന്നു എന്നു അവന്‍ കാണുന്നു. എളിയവനെയും ദരിദ്രനെയും വീഴിപ്പാനും സന്മാര്‍ഗ്ഗികളെ കൊല്ലുവാനും ദുഷ്ടന്മാര്‍ വാളൂരി വില്ലു കുലെച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 37:13
അവരുടെ വാള്‍ അവരുടെ ഹൃദയത്തില്‍ തന്നേ കടക്കും; അവരുടെ വില്ലുകള്‍ ഒടിഞ്ഞുപോകും.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 12:2-4
2
യോഹന്നാന്റെ സഹോദരനായ യാക്കോബിനെ അവന്‍ വാള്‍കൊണ്ടു കൊന്നു.
3
അതു യെഹൂദന്മാര്‍ക്കും പ്രസാദമായി എന്നു കണ്ടു അവന്‍ പത്രൊസിനെയും പിടിച്ചു. അപ്പോള്‍ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള്‍ ആയിരുന്നു.
4
അവനെ പിടിച്ചശേഷം പെസഹ കഴിഞ്ഞിട്ടു ജനത്തിന്റെ മുമ്പില്‍ നിറുത്തുവാന്‍ ഭാവിച്ചു തടവിലാക്കി അവനെ കാപ്പാന്‍ നന്നാലു ചേവകര്‍ ഉള്ള നാലു കൂട്ടത്തിന്നു ഏല്പിച്ചു.
తన జనన దినోత్సవమందు
ആദിപുസ്തകം 40:20
മൂന്നാം നാളില്‍ ഫറവോന്റെ തിരുനാളില്‍ അവന്‍ തന്റെ സകലദാസന്മാര്‍ക്കും ഒരു വിരുന്നുകഴിച്ചു. തന്റെ ദാസന്മാരുടെ മദ്ധ്യേ പാനപാത്ര വാഹകന്മാരുടെ പ്രമാണിയെയും അപ്പക്കാരുടെ പ്രമാണിയെയും ഔര്‍ത്തു.
എസ്ഥേർ 1:3-7
3
തന്റെ വാഴ്ചയുടെ മൂന്നാം ആണ്ടില്‍ തന്റെ സകലപ്രഭുക്കന്മാര്‍ക്കും ഭൃത്യന്മാര്‍ക്കും ഒരു വിരുന്നു കഴിച്ചു; പാര്‍സ്യയിലെയും മേദ്യയിലെയും സേനാധിപന്മാരും പ്രഭുക്കന്മാരും സംസ്ഥാനപതികളും അവന്റെ സന്നിധിയില്‍ ഉണ്ടായിരുന്നു.
4
അന്നു അവന്‍ തന്റെ രാജകീയമഹത്വത്തിന്റെ ഐശ്വര്യവും തന്റെ മഹിമാധിക്യത്തിന്റെ പ്രതാപവും ഏറിയനാള്‍, നൂറ്റെണ്പതു ദിവസത്തോളം തന്നേ, കാണിച്ചു.
5
ആ നാളുകള്‍ കഴിഞ്ഞശേഷം രാജാവു ശൂശന്‍ രാജധാനിയില്‍ കൂടിയിരുന്ന വലിയവരും ചെറിയവരുമായ സകലജനത്തിന്നും രാജധാനിയുടെ ഉദ്യാനപ്രാകാരത്തില്‍വെച്ചു ഏഴുദിവസം വിരുന്നു കഴിച്ചു.
6
അവിടെ വെണ്‍കല്‍ തൂണുകളിന്മേല്‍ വെള്ളിവളയങ്ങളില്‍ ശണനൂലും ധൂമ്രനൂലുംകൊണ്ടുള്ള ചരടുകളാല്‍ വെള്ളയും പച്ചയും നീലയുമായ ശീലകള്‍ തൂക്കിയിരുന്നു; ചുവന്നതും വെളുത്തതും മഞ്ഞയും കറുത്തതുമായ മര്‍മ്മരക്കല്ലു പടുത്തിരുന്ന തളത്തില്‍ പൊന്‍ കസവും വെള്ളിക്കസവുമുള്ള മെത്തകള്‍ ഉണ്ടായിരുന്നു.
7
വിവിധാകൃതിയിലുള്ള പൊന്‍ പാത്രങ്ങളിലായിരുന്നു അവര്‍ക്കും കുടിപ്പാന്‍ കൊടുത്തതു; രാജവീഞ്ഞും രാജപദവിക്കു ഒത്തവണ്ണം ധാരാളം ഉണ്ടായിരുന്നു.
എസ്ഥേർ 2:18
രാജാവു തന്റെ സകലപ്രഭുക്കന്മാര്‍ക്കും ഭൃത്യന്മാര്‍ക്കും എസ്ഥേരിന്റെ വിരുന്നായിട്ടു ഒരു വലിയ വിരുന്നു കഴിച്ചു; അവന്‍ സംസ്ഥാനങ്ങള്‍ക്കു ഒരു വിമോചനവും കല്പിച്ചു; രാജപദവിക്കൊത്തവണ്ണം സമ്മാനങ്ങളും കൊടുത്തു.
സദൃശ്യവാക്യങ്ങൾ 31:4
വീഞ്ഞു കുടിക്കുന്നതു രാജാക്കന്മാര്‍ക്കും കൊള്ളരുതു; ലെമൂവേലേ, രാജാക്കന്മാര്‍ക്കും അതു കൊള്ളരുതു; മദ്യസക്തി പ്രഭുക്കന്മാര്‍ക്കും കൊള്ളരുതു.
സദൃശ്യവാക്യങ്ങൾ 31:5
അവര്‍ കുടിച്ചിട്ടു നിയമം മറന്നുപോകുവാനും അരിഷ്ടന്മാരുടെ ന്യായം മറിച്ചുകളവാനും ഇടവരരുതു.
ദാനീയേൽ 5:1-4
1
ബേല്‍ശസ്സര്‍രാജാവു തന്റെ മഹത്തുക്കളില്‍ ആയിരം പേര്‍ക്കും ഒരു വലിയ വിരുന്നു ഒരുക്കി അവര്‍ കാണ്‍കെ വീഞ്ഞു കുടിച്ചു.
2
ബേല്‍ശസ്സര്‍ വീഞ്ഞു കുടിച്ചു രസിച്ചിരിക്കുമ്പോള്‍, തന്റെ അപ്പനായ നെബൂഖദ്നേസര്‍ യെരൂശലേമിലെ മന്ദിരത്തില്‍നിന്നു എടുത്തുകൊണ്ടുവന്നിരുന്ന പൊന്‍ വെള്ളി പാത്രങ്ങളെ, രാജാവും മഹത്തുക്കളും അവന്റെ ഭാര്യമാരും വെപ്പാട്ടികളും അവയില്‍ കുടിക്കേണ്ടതിന്നായി കൊണ്ടുവരുവാന്‍ കല്പിച്ചു.
4
അവര്‍ വീഞ്ഞു കുടിച്ചു പൊന്നും വെള്ളിയും താമ്രവും ഇരിമ്പും മരവും കല്ലും കൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു.
ഹോശേയ 7:5
നമ്മുടെ രാജാവിന്റെ ദിവസത്തില്‍ പ്രഭുക്കന്മാര്‍ക്കും വീഞ്ഞിന്റെ ഉഷ്ണത്താല്‍ ദീനം പിടിക്കുന്നു; അവന്‍ പരിഹാസികളോടുകൂടെ കൈ നീട്ടുന്നു.
1 പത്രോസ് 4:3
കാമാര്‍ത്തികളിലും മോഹങ്ങളിലും വീഞ്ഞുകുടിയിലും വെറിക്കൂത്തുകളിലും മദ്യപാനത്തിലും ധര്‍മ്മവിരുദ്ധമായ വിഗ്രഹാരാധനയിലും നടന്നു ജാതികളുടെ ഇഷ്ടം പ്രവര്‍ത്തിച്ചുകൊണ്ടു കാലം പോക്കിയതു മതി.
വെളിപ്പാട് 11:10
ഈ പ്രവാചകന്മാര്‍ ഇരുവരും ഭൂമിയില്‍ വസിക്കുന്നവരെ ദണ്ഡിപ്പിച്ചതുകൊണ്ടു ഭൂവാസികള്‍ അവര്‍ നിമിത്തം സന്തോഷിച്ചു ആനന്ദിക്കയും അന്യോന്യം സമ്മാനം കൊടുത്തയക്കയും ചെയ്യും.