నీకేమి
മർക്കോസ് 1:24
യേശു അതിനെ ശാസിച്ചുമിണ്ടരുതു; അവനെ വിട്ടു പോ എന്നു പറഞ്ഞു.
ഹോശേയ 14:8
എഫ്രയീമേ, ഇനി എനിക്കും വിഗ്രഹങ്ങള്‍ക്കും തമ്മില്‍ എന്തു? ഞാന്‍ അവന്നു ഉത്തരം അരുളി അവനെ കടാക്ഷിക്കും; ഞാന്‍ തഴെച്ചിരിക്കുന്ന സരള വൃക്ഷംപോലെ ആകുന്നു. എങ്കല്‍ നിനക്കു ഫലം കണ്ടുകിട്ടും.
മത്തായി 8:29
അവര്‍ നിലവിളിച്ചുദൈവപുത്രാ, ഞങ്ങള്‍ക്കും നിനക്കും തമ്മില്‍ എന്തു? സമയത്തിന്നു മുമ്പെ ഞങ്ങളെ ദണ്ഡിപ്പിപ്പാന്‍ ഇവിടെ വന്നുവോ എന്നു പറഞ്ഞു.
ലൂക്കോസ് 4:34
അവന്‍ നസറായനായ യേശുവേ, വിടു; ഞങ്ങള്‍ക്കും നിനക്കും തമ്മില്‍ എന്തു? ഞങ്ങളെ നശിപ്പിപ്പാന്‍ വന്നിരിക്കുന്നുവോ? നീ ആര്‍ എന്നു ഞാന്‍ അറിയുന്നു; ദൈവത്തിന്റെ പരിശുദ്ധന്‍ തന്നേ എന്നു ഉറക്കെ നിലവിളിച്ചു.
కుమారుడా
മർക്കോസ് 3:11
അശുദ്ധാത്മാക്കളും അവനെ കാണുമ്പോള്‍ ഒക്കെയും അവന്റെ മുമ്പില്‍ വീണുനീ ദൈവ പുത്രന്‍ എന്നു നിലവിളിച്ചു പറയും.
മർക്കോസ് 14:61
അവനോ മിണ്ടാതെയും ഉത്തരം പറയാതെയും ഇരുന്നു. മഹാപുരോഹിതന്‍ പിന്നെയും അവനോടുനീ വന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവോ എന്നു ചോദിച്ചു.
മത്തായി 16:16
നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുഎന്നും ഉത്തരം പറഞ്ഞു.
യോഹന്നാൻ 20:31
എന്നാല്‍ യേശു ദൈവപുത്രനായ ക്രിസ്തുഎന്നു നിങ്ങള്‍ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തില്‍ നിങ്ങള്‍ക്കു ജീവന്‍ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 8:37
(അതിന്നു ഫിലിപ്പൊസ്നീ പൂര്‍ണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കില്‍ ആകാം എന്നു പറഞ്ഞു. യേശു ക്രിസ്തു ദൈവപുത്രന്‍ എന്നു ഞാന്‍ വിശ്വസിക്കുന്നു എന്നു അവന്‍ ഉത്തരം പറഞ്ഞു)
അപ്പൊസ്തലരുടെ പ്രവൃത്തികൾ 16:17
അവള്‍ പൌലൊസിന്റെയും ഞങ്ങളുടെയും പിന്നാലെ വന്നുഈ മനുഷ്യര്‍ അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാര്‍, രക്ഷാമാര്‍ഗ്ഗം നിങ്ങളോടു അറിയിക്കുന്നവര്‍ എന്നു വിളിച്ചുപറഞ്ഞു.
ఆనబెట్టుచున్నానని
1 രാജാക്കന്മാർ 22:16
രാജാവു അവനോടുനീ യഹോവയുടെ നാമത്തില്‍ സത്യമല്ലാതെ യാതൊന്നും എന്നോടു പറയരുതെന്നും എത്ര പ്രാവശ്യം ഞാന്‍ നിന്നോടു സത്യം ചെയ്തു പറയേണം എന്നു ചോദിച്ചു.
മത്തായി 26:63
യേശു അവനോടു“ഞാന്‍ ആകുന്നു; ഇനി മനുഷ്യപുത്രന്‍ സര്‍വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങള്‍ കാണും എന്നു ഞാന്‍ പറയുന്നു” എന്നു പറഞ്ഞു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 19:13
എന്നാല്‍ ദേശാന്തരികളായി നടക്കുന്ന മന്ത്രവാദികളായ ചില യഹൂദന്മാര്‍പൌലൊസ് പ്രസംഗിക്കുന്ന യേശുവിന്റെ നാമത്തില്‍ ഞാന്‍ നിങ്ങളോടു ആണയിടുന്നു എന്നു പറഞ്ഞു യേശുവിന്റെ നാമം ചൊല്ലുവാന്‍ തുനിഞ്ഞു.
బాధపరచకుమని
ആദിപുസ്തകം 3:15
ഞാന്‍ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില്‍ ശത്രുത്വം ഉണ്ടാക്കും. അവന്‍ നിന്റെ തല തകര്‍ക്കും; നീ അവന്റെ കുതികാല്‍ തകര്‍ക്കും.
മത്തായി 8:29
അവര്‍ നിലവിളിച്ചുദൈവപുത്രാ, ഞങ്ങള്‍ക്കും നിനക്കും തമ്മില്‍ എന്തു? സമയത്തിന്നു മുമ്പെ ഞങ്ങളെ ദണ്ഡിപ്പിപ്പാന്‍ ഇവിടെ വന്നുവോ എന്നു പറഞ്ഞു.
ലൂക്കോസ് 8:28
അവന്‍ യേശുവിനെ കണ്ടിട്ടു നിലവിളിച്ചു അവനെ നമസ്കരിച്ചുയേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മില്‍ എന്തു? എന്നെ ഉപദ്രവിക്കരുതേ എന്നു ഞാന്‍ അപേക്ഷിക്കുന്നു എന്നു ഉറക്കെ പറഞ്ഞു.
റോമർ 16:20
സമാധാനത്തിന്റെ ദൈവമോ വേഗത്തില്‍ സാത്താനെ നിങ്ങളുടെ കാല്‍ക്കീഴെ ചതെച്ചുകളയും. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
എബ്രായർ 2:14
മക്കള്‍ ജഡരക്തങ്ങളോടു കൂടിയവര്‍ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ
2 പത്രോസ് 2:4
പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാന്‍ ഏല്പിക്കയും
1 യോഹന്നാൻ 3:8
പാപം ചെയ്യുന്നവന്‍ പിശാചിന്റെ മകന്‍ ആകുന്നു. പിശാചു ആദിമുതല്‍ പാപം ചെയ്യുന്നുവല്ലോ. പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാന്‍ തന്നേ ദൈവപുത്രന്‍ പ്രത്യക്ഷനായി.
യൂദാ 1:6
തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിന്‍ കീഴില്‍ സൂക്ഷിച്ചിരിക്കുന്നു.
വെളിപ്പാട് 12:12
ആകയാല്‍ സ്വര്‍ഗ്ഗവും അതില്‍ വസിക്കുന്നവരുമായുള്ളോരേ, ആനന്ദിപ്പിന്‍ ; ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കല്‍ ഇറങ്ങിവന്നിരിക്കുന്നു.
വെളിപ്പാട് 20:1-3
1
അനന്തരം ഒരു ദൂതന്‍ അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും കയ്യില്‍ പിടിച്ചുകൊണ്ടു സ്വര്‍ഗ്ഗത്തില്‍ നിന്നു ഇറങ്ങുന്നതു ഞാന്‍ കണ്ടു.
2
അവന്‍ പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസര്‍പ്പത്തെ പിടിച്ചു ആയിരം ആണ്ടേക്കു ചങ്ങലയിട്ടു.
3
ആയിരം ആണ്ടു കഴിയുവോളം ജാതികളെ വഞ്ചിക്കാതിരിപ്പാന്‍ അവനെ അഗാധത്തില്‍ തള്ളിയിട്ടു അടെച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു. അതിന്റെ ശേഷം അവനെ അല്പകാലത്തേക്കു അഴിച്ചു വിടേണ്ടതാകുന്നു.