എന്നാല്‍ മരിച്ചവര്‍ ഉയിര്‍ത്തെഴു ന്നേലക്കുന്നതിനെക്കുറിച്ചു മോശെയുടെ പുസ്തകത്തില്‍ മുള്‍പടര്‍പ്പുഭാഗത്തു ദൈവം അവനോടുഞാന്‍ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു അരുളിച്ചെയ്തപ്രകാരം വായിച്ചിട്ടില്ലയോ?
ഇവന്‍ പറയുന്നതു കേള്‍ക്കുന്നുവോ എന്നു അവനോടു ചോദിച്ചു. യേശു അവരോടു“ഉവ്വുശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായില്‍ നിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളതു നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടല്ലയോ” എന്നു ചോദിച്ചു.
യേശു അവരോടു“'വീടുപണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീര്‍ന്നിരിക്കുന്നു; ഇതു കര്‍ത്താവിനാല്‍ സംഭവിച്ചു നമ്മുടെ ദൃഷ്ടിയില്‍ ആശ്ചര്യവുമായിരിക്കുന്നു' എന്നു നിങ്ങള്‍ തിരുവെഴുത്തുകളില്‍ ഒരിക്കലും വായിച്ചിട്ടില്ലയോ?
നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണശക്തിയോടും പൂര്‍ണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം എന്നും തന്നെ എന്നു ഉത്തരം പറഞ്ഞു.
ആകയാല്‍ നിന്റെ കൈവശം വല്ലതും ഉണ്ടോ? ഒരഞ്ചപ്പം അല്ലെങ്കില്‍ തല്‍ക്കാലം കൈവശമുള്ളതെന്തെങ്കിലും എനിക്കു തരേണം എന്നു പറഞ്ഞു.
4
അതിന്നു പുരോഹിതന്‍ ദാവീദിനോടുവിശുദ്ധമായ അപ്പം അല്ലാതെ സാമാന്യമായതു കൈവശം ഇല്ല; ബാല്യക്കാര്‍ സ്ത്രീകളോടു അകന്നിരിക്കുന്നു എങ്കില്‍ തരാമെന്നു ഉത്തരം പറഞ്ഞു.
5
ദാവീദ് പുരോഹിതനോടുഈ മൂന്നു ദിവസമായി സ്ത്രീകള്‍ ഞങ്ങളോടു അകന്നിരിക്കുന്നു. ഇതു ഒരു സാമാന്യയാത്ര എങ്കിലും ഞാന്‍ പുറപ്പെടുമ്പേള്‍ തന്നേ ബാല്യക്കാരുടെ യാത്രക്കോപ്പുകള്‍ ശുദ്ധമായിരുന്നു; ഇന്നോ അവരുടെ കോപ്പുകള്‍ എത്ര അധികം ശുദ്ധമായിരിക്കും എന്നു പറഞ്ഞു.
6
അങ്ങനെ പുരോഹിതന്‍ അവന്നു വിശുദ്ധമായ അപ്പം കൊടുത്തു; അപ്പം മാറ്റുന്ന ദിവസം ചൂടുള്ള അപ്പം വെക്കേണ്ടതിന്നു യഹോവയുടെ സന്നിധിയില്‍ നിന്നു നീക്കിയ കാഴ്ചയപ്പം അല്ലാതെ അവിടെ വേറെ അപ്പം ഇല്ലായിരുന്നു.