అతని యింట ఆయన భోజనమునకు కూర్చుండియుండగా, సుంకరులును పాపులును అనేకులు యేసుతోను ఆయన శిష్యులతోను కూర్చుండియుండిరి. ఇట్టివారనేకులుండిరి; వారాయనను వెంబడించువారైరి
മത്തായി 9:10
അവന്‍ വീട്ടില്‍ ഭക്ഷണത്തിന്നു ഇരിക്കുമ്പോള്‍ വളരെ ചുങ്കക്കാരും പാപികളും വന്നു യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടെ പന്തിയില്‍ ഇരുന്നു.
ഈ രണ്ടുപേരില്‍ ആര്‍ ആകുന്നു അപ്പന്റെ ഇഷ്ടം ചെയ്തതു?” ഒന്നാമത്തവന്‍ എന്നു അവര്‍ പറഞ്ഞു. യേശു അവരോടു പറഞ്ഞതു“ചുങ്കക്കാരും വേശ്യമാരും നിങ്ങള്‍ക്കു മുമ്പായി ദൈവരാജ്യത്തില്‍ കടക്കുന്നു എന്നു സത്യമായിട്ടു ഞാന്‍ നിങ്ങളോടു പറയുന്നു.
യോഹന്നാന്‍ നീതിമാര്‍ഗ്ഗം ഉപദേശിച്ചുകൊണ്ടു നിങ്ങളുടെ അടുക്കല്‍ വന്നുനിങ്ങള്‍ അവനെ വിശ്വസിച്ചില്ല; എന്നാല്‍ ചുങ്കക്കാരും വേശ്യമാരും അവനെ വിശ്വസിച്ചു; അതു കണ്ടിട്ടും നിങ്ങള്‍ അവനെ വിശ്വസിപ്പാന്‍ തക്കവണ്ണം പിന്നത്തേതില്‍ അനുതപിച്ചില്ല.
അവന്‍ അവരോടു കൂടെ ഇറങ്ങി സമഭൂമിയില്‍ നിന്നു; അവന്റെ ശിഷ്യന്മാരുടെ കൂട്ടവും യെഹൂദ്യയില്‍ എല്ലാടത്തുനിന്നും യെരൂശലേമില്‍ നിന്നും സോര്‍ സീദോന്‍ എന്ന സമുദ്രതീരങ്ങളില്‍ നിന്നും അവന്റെ വചനം കേള്‍പ്പാനും രോഗശാന്തി കിട്ടുവാനും വന്ന ബഹു പുരുഷാരവും ഉണ്ടായിരുന്നു.