శతాధిపతి
മർക്കോസ് 15:44
അവനെ വെച്ച ഇടം മഗ്ദലക്കാരത്തി മറിയയും യോസെയുടെ അമ്മ മറിയയും നോക്കിക്കണ്ടു.
മത്തായി 8:5-10
5
അവന്‍ കഫര്‍ന്നഹൂമില്‍ എത്തിയപ്പോള്‍ ഒരു ശതാധിപന്‍ വന്നു അവനോടു
6
കര്‍ത്താവേ, എന്റെ ബാല്യക്കാരന്‍ പക്ഷവാതം പിടിച്ചു കഠിനമായി വേദനപ്പെട്ടു വീട്ടില്‍ കിടക്കുന്നു എന്നു അപേക്ഷിച്ചു പറഞ്ഞു.
7
അവന്‍ അവനോടു“ഞാന്‍ വന്നു അവനെ സൌഖ്യമാക്കും എന്നു പറഞ്ഞു.”
8
അതിന്നു ശതാധിപന്‍ കര്‍ത്താവേ, നീ എന്റെ പുരെക്കകത്തു വരുവാന്‍ ഞാന്‍ യോഗ്യനല്ല; ഒരു വാക്കുമാത്രം കല്പിച്ചാല്‍ എന്റെ ബാല്യക്കാരന്നു സൌഖ്യം വരും.
9
ഞാനും അധികാരത്തിന്‍ കീഴുള്ള മനുഷ്യന്‍ ആകുന്നു. എന്റെ കീഴില്‍ പടയാളികള്‍ ഉണ്ടു; ഞാന്‍ ഒരുവനോടുപോക എന്നു പറഞ്ഞാല്‍ പോകുന്നു; മറ്റൊരുത്തനോടുവരിക എന്നു പറഞ്ഞാല്‍ വരുന്നു; എന്റെ ദാസനോടുഇതു ചെയ്ക എന്നു പറഞ്ഞാല്‍ അവന്‍ ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു.
10
അതു കേട്ടിട്ടു യേശു അതിശയിച്ചു, പിന്‍ ചെല്ലുന്നവരോടു പറഞ്ഞതു“യിസ്രായേലില്‍കൂടെ ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 10:1
കൈസര്യയില്‍ ഇത്താലിക എന്ന പട്ടാളത്തില്‍ കൊന്നേല്യൊസ് എന്നു പേരുള്ളോരു ശതാധിപന്‍ ഉണ്ടായിരുന്നു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 27:1-3
1
ഞങ്ങള്‍ കപ്പല്‍ കയറി ഇതല്യെക്കു പോകേണം എന്നു കല്പനയായപ്പോള്‍ പൌലൊസിനെയും മറ്റു ചില തടവുകാരെയും ഔഗുസ്ത്യ പട്ടാളത്തിലെ ശതാധിപനായ യൂലിയൊസിനെ ഏല്പിച്ചു.
2
അങ്ങനെ ഞങ്ങള്‍ ആസ്യക്കര പറ്റി ഔടുവാനുള്ള ഒരു അദ്ര മുത്ത്യകപ്പലില്‍ കയറി നീക്കി; തെസ്സലൊനിക്കയില്‍ നിന്നുള്ള മക്കെദോന്യക്കാരനായ അരിസ്തര്‍ഹൊസും ഞങ്ങളുടെക്കുടെ ഉണ്ടായിരുന്നു.
3
പിറ്റെന്നു ഞങ്ങള്‍ സീദോനില്‍ എത്തി; യൂലിയൊസ് പൌലൊസിനോടു ദയ കാണിച്ചു, സ്നേഹിതന്മാരുടെ അടുക്കല്‍ പോയി സല്‍ക്കാരം കൈക്കൊള്‍വാന്‍ അനുവദിച്ചു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 27:43-3
అని చెప్పెను
മത്തായി 27:43
അവന്‍ ദൈവത്തില്‍ ആശ്രയിക്കുന്നു; അവന്നു ഇവനില്‍ പ്രസാദമുണ്ടെങ്കില്‍ ഇപ്പോള്‍ വിടുവിക്കട്ടെ; ഞാന്‍ ദൈവപുത്രന്‍ എന്നു അവന്‍ പറഞ്ഞുവല്ലോ എന്നു പറഞ്ഞു.
മത്തായി 27:54
ശതാധിപനും അവനോടുകൂടെ യേശുവിനെ കാത്തുനിന്നവരും ഭൂകമ്പം മുതലായി സംഭവിച്ചതു കണ്ടിട്ടുഅവന്‍ ദൈവ പുത്രന്‍ ആയിരുന്നു സത്യം എന്നു പറഞ്ഞു ഏറ്റവും ഭയപ്പെട്ടു.
ലൂക്കോസ് 23:47
ഈ സംഭവിച്ചതു ശതാധിപന്‍ കണ്ടിട്ടുഈ മനുഷ്യന്‍ വാസ്തവമായി നീതിമാന്‍ ആയിരുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.
ലൂക്കോസ് 23:48
കാണ്മാന്‍ കൂടി വന്ന പുരുഷാരം ഒക്കെയും സംഭവിച്ചതു കണ്ടിട്ടു മാറത്തടിച്ചു കൊണ്ടു മടങ്ങിപ്പോയി.