వెళ్లుచున్నవారు
സങ്കീർത്തനങ്ങൾ 22:7
എന്നെ കാണുന്നവരൊക്കെയും എന്നെ പരിഹസിക്കുന്നു; അവര്‍ അധരം മലര്‍ത്തി തല കുലുക്കുന്നു;
സങ്കീർത്തനങ്ങൾ 22:8
യഹോവയിങ്കല്‍ നിന്നെത്തന്നേ സമര്‍പ്പിക്ക! അവന്‍ അവനെ രക്ഷിക്കട്ടെ! അവന്‍ അവനെ വിടുവിക്കട്ടെ! അവനില്‍ പ്രസാദമുണ്ടല്ലോ.
സങ്കീർത്തനങ്ങൾ 22:12-14
12
അനേകം കാളകള്‍ എന്നെ വളഞ്ഞു; ബാശാന്‍ കൂറ്റന്മാര്‍ എന്നെ ചുറ്റിയിരിക്കുന്നു.
13
ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവര്‍ എന്റെ നേരെ വായ് പിളര്‍ക്കുംന്നു.
14
ഞാന്‍ വെള്ളംപോലെ തൂകിപ്പോകുന്നു; എന്റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു; എന്റെ ഹൃദയം മെഴുകുപോലെ ആയി എന്റെ കുടലിന്റെ നടുവെ ഉരുകിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 35:15-21
15
അവരോ എന്റെ വീഴ്ചയിങ്കല്‍ സന്തോഷിച്ചു കൂട്ടംകൂടി; ഞാന്‍ അറിയാത്ത അധമന്മാര്‍ എനിക്കു വിരോധമായി കൂടിവന്നു. അവര്‍ ഇടവിടാതെ എന്നെ പഴിച്ചുപറഞ്ഞു.
16
അടിയന്തരങ്ങളില്‍ കോമാളികളായ വഷളന്മാരെപ്പോലെ അവര്‍ എന്റെ നേരെ പല്ലു കടിക്കുന്നു.
17
കര്‍ത്താവേ, നീ എത്രത്തോളം നോക്കിക്കൊണ്ടിരിക്കും? അവരുടെ നാശത്തില്‍നിന്നു എന്റെ പ്രാണനെയും ബാലസിംഹങ്ങളുടെ വശത്തുനിന്നു എന്റെ ജിവനെയും വിടുവിക്കേണമേ.
18
ഞാന്‍ മഹാസഭയില്‍ നിനക്കു സ്തോത്രം ചെയ്യും; ബഹുജനത്തിന്റെ മദ്ധ്യേ നിന്നെ സ്തുതിക്കും.
19
വെറുതെ എനിക്കു ശത്രുക്കളായവര്‍ എന്നെക്കുറിച്ചു സന്തോഷിക്കരുതേ; കാരണംകൂടാതെ എന്നെ പകെക്കുന്നവര്‍ കണ്ണിമെക്കയുമരുതേ.
20
അവര്‍ സമാധാനവാക്കു സംസാരിക്കാതെ ദേശത്തിലെ സാധുക്കളുടെ നേരെ വ്യാജകാര്യങ്ങളെ നിരൂപിക്കുന്നു.
21
അവര്‍ എന്റെ നേരെ വായ്പിളര്‍ന്നുനന്നായി, ഞങ്ങള്‍ സ്വന്തകണ്ണാല്‍ കണ്ടു എന്നു പറഞ്ഞു.
സങ്കീർത്തനങ്ങൾ 69:7
നിന്റെ നിമിത്തം ഞാന്‍ നിന്ദ വഹിച്ചു; ലജ്ജ എന്റെ മുഖത്തെ മൂടിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 69:19
എനിക്കുള്ള നിന്ദയും ലജ്ജയും അപമാനവും നീ അറിയുന്നു; എന്റെ വൈരികള്‍ എല്ലാവരും നിന്റെ ദൃഷ്ടിയില്‍ ഇരിക്കുന്നു.
സങ്കീർത്തനങ്ങൾ 69:20
നിന്ദ എന്റെ ഹൃദയത്തെ തകര്‍ത്തു, ഞാന്‍ ഏറ്റവും വിഷാദിച്ചിരിക്കുന്നു; വല്ലവന്നും സഹതാപം തോന്നുമോ എന്നു ഞാന്‍ നോക്കിക്കൊണ്ടിരുന്നു; ആര്‍ക്കും തോന്നിയില്ല; ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും.
സങ്കീർത്തനങ്ങൾ 69:26
നീ ദണ്ഡിപ്പിച്ചവനെ അവര്‍ ഉപദ്രവിക്കുന്നു; നീ മുറിവേല്പിച്ചവരുടെ വേദനയെ അവര്‍ വിവിരക്കുന്നു.
സങ്കീർത്തനങ്ങൾ 109:25
എന്റെ മുഴങ്കാലുകള്‍ ഉപവാസംകൊണ്ടു വിറെക്കുന്നു. എന്റെ ദേഹം പുഷ്ടിവിട്ടു ക്ഷയിച്ചിരിക്കുന്നു.
വിലാപങ്ങൾ 1:12
കടന്നുപോകുന്ന ഏവരുമായുള്ളോരേ, ഇതു നിങ്ങള്‍ക്കു ഏതുമില്ലയോ? യഹോവ തന്റെ ഉഗ്രകോപദിവസത്തില്‍ ദുഃഖിപ്പിച്ചിരിക്കുന്ന എനിക്കു അവന്‍ വരുത്തിയ വ്യസനം പോലെ ഒരു വ്യസനം ഉണ്ടോ എന്നു നോക്കുവിന്‍ !
വിലാപങ്ങൾ 2:15
കടന്നുപോകുന്ന ഏവരും നിന്നെ നോക്കി കൈ കൊട്ടുന്നു; അവര്‍ യെരൂശലേംപുത്രിയെച്ചൊല്ലി ചൂളകുത്തി തലകുലുക്കിസൌന്ദര്യപൂര്‍ത്തി എന്നും സര്‍വ്വമഹീതലമോദം എന്നും വിളിച്ചുവന്ന നഗരം ഇതു തന്നേയോ എന്നു ചോദിക്കുന്നു.
മത്തായി 27:39
കടന്നുപോകുന്നുവര്‍ തല കലുക്കി അവനെ ദുഷിച്ചു
മത്തായി 27:40
മന്ദിരം പൊളിച്ചു മൂന്നു നാള്‍ കൊണ്ടു പണിയുന്നവനേ, നിന്നെത്തന്നേ രക്ഷിക്ക; ദൈവപുത്രന്‍ എങ്കില്‍ ക്രൂശില്‍ നിന്നു ഇറങ്ങിവാ എന്നു പറഞ്ഞു.
ఆహా
മർക്കോസ് 14:58
ഞാന്‍ കൈപ്പണിയായ ഈ മന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു കൈപ്പണിയല്ലാത്ത മറ്റൊന്നു പണിയും എന്നു ഇവന്‍ പറഞ്ഞതു ഞങ്ങള്‍ കേട്ടു എന്നു കള്ളസ്സാക്ഷ്യം പറഞ്ഞു.
ആദിപുസ്തകം 37:19
അതാ, സ്വപ്നക്കാരന്‍ വരുന്നു; വരുവിന്‍ , നാം അവനെ കൊന്നു ഒരു കുഴിയില്‍ ഇട്ടുകളക;
ആദിപുസ്തകം 37:20
ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു എന്നു പറയാം; അവന്റെ സ്വപ്നങ്ങള്‍ എന്താകുമെന്നു നമുക്കു കാണാമല്ലോ എന്നു തമ്മില്‍ തമ്മില്‍ പറഞ്ഞു.
മത്തായി 26:61
മഹാപുരോഹിതന്‍ എഴുന്നേറ്റു അവനോടുനീ ഒരു ഉത്തരവും പറയുന്നില്ലയോ? ഇവര്‍ നിന്റെ നേരെ സാക്ഷ്യം പറയുന്നതു എന്തു എന്നു ചോദിച്ചു.
യോഹന്നാൻ 2:18-22
18
യേശു അവരോടുഈ മന്ദിരം പൊളിപ്പിന്‍ ; ഞാന്‍ മൂന്നു ദിവസത്തിന്നകം അതിനെ പണിയും എന്നു ഉത്തരം പറഞ്ഞു.
19
യെഹൂദന്മാര്‍ അവനോടുഈ മന്ദിരം നാല്പത്താറു സംവത്സരം കൊണ്ടു പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിനകം അതിനെ പണിയുമോ എന്നു ചോദിച്ചു.
20
അവനോ തന്റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞതു.
21
അവന്‍ ഇതു പറഞ്ഞു എന്നു അവന്‍ മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാര്‍ ഔര്‍ത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.
22
പെസഹപെരുന്നാളില്‍ യെരൂശലേമില്‍ ഇരിക്കുമ്പോള്‍ അവന്‍ ചെയ്ത അടയാളങ്ങള്‍ കണ്ടിട്ടു പലരും അവന്റെ നാമത്തില്‍ വിശ്വസിച്ചു.