అతడు నారబట్ట విడిచి, దిగంబరుడై పారిపోయెను.
മർക്കോസ് 13:14-16
14
എന്നാല്‍ ശൂന്യമാക്കുന്ന മ്ളേച്ഛത നില്‍ക്കരുതാത്ത സ്ഥലത്തു നിലക്കുന്നതു നിങ്ങള്‍ കാണുമ്പോള്‍, - വായിക്കുന്നവന്‍ ചിന്തിച്ചുകൊള്ളട്ടെ - അന്നു യെഹൂദ്യദേശത്തു ഉള്ളവര്‍ മലകളിലേക്കു ഔടിപ്പോകട്ടെ.
15
വീട്ടിന്മേല്‍ ഇരിക്കുന്നവന്‍ അകത്തേക്കു ഇറങ്ങിപോകയോ വീട്ടില്‍ നിന്നു വല്ലതും എടുപ്പാന്‍ കടക്കയോ അരുതു.
16
വയലില്‍ ഇരിക്കുന്നവന്‍ വസ്ത്രം എടുപ്പാന്‍ മടങ്ങിപ്പോകരുതു.
ആദിപുസ്തകം 39:12
അവള്‍ അവന്റെ വസ്ത്രം പിടിച്ചുഎന്നോടു കൂടെ ശയിക്ക എന്നു പറഞ്ഞുഎന്നാല്‍ അവന്‍ തന്റെ വസ്ത്രം അവളുടെ കയ്യില്‍ വിട്ടേച്ചു പുറത്തേക്കു ഔടിക്കളഞ്ഞു.
ഇയ്യോബ് 2:4
സാത്താന്‍ യഹോവയോടുത്വക്കിന്നു പകരം ത്വക്; മനുഷ്യന്‍ തനിക്കുള്ളതൊക്കെയും തന്റെ ജീവന്നു പകരം കൊടുത്തുകളയും.