നിന്റെ വായ് നിന്റെ ദേഹത്തിന്നു പാപകാരണമാകരുതു; അബദ്ധവശാല്‍ വന്നുപോയി എന്നു നീ ദൂതന്റെ സന്നിധിയില്‍ പറകയും അരുതു; ദൈവം നിന്റെ വാക്കുനിമിത്തം കോപിച്ചു നിന്റെ കൈകളുടെ പ്രവൃത്തിയെ നശിപ്പിക്കുന്നതു എന്തിനു?
7
സ്വപ്നബഹുത്വത്തിലും വാക്കുപെരുപ്പത്തിലും വ്യര്‍ത്ഥത ഉണ്ടു; നീയോ ദൈവത്തെ ഭയപ്പെടുക.
8
ഒരു സംസ്ഥാനത്തു ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തുകളയുന്നതും കണ്ടാല്‍ നീ വിസ്മയിച്ചുപോകരുതു; ഉന്നതന്നു മീതെ ഒരു ഉന്നതനും അവര്‍ക്കുംമീതെ അത്യുന്നതനും ജാഗരിക്കുന്നു.
നിങ്ങളോയഹോവയുടെ മേശ മലിനമായിരിക്കുന്നു; അവന്റെ ഭോജനമായ അതിന്റെ അനുഭവം നിന്ദ്യം ആകുന്നു എന്നു പറയുന്നതിനാല്‍ നിങ്ങള്‍ എന്റെ നാമത്തെ അശുദ്ധമാക്കുന്നു.
എന്തൊരു പ്രയാസം എന്നു പറഞ്ഞു നിങ്ങള്‍ അതിനോടു ചീറുന്നു; എന്നാല്‍ കടിച്ചുകീറിപ്പോയതിനെയും മുടന്തും ദീനവുമുള്ളതിനെയും നിങ്ങള്‍ കൊണ്ടുവന്നു അങ്ങനെ കാഴ്ചവെക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതിനെ ഞാന്‍ നിങ്ങളുടെ കയ്യില്‍നിന്നു അംഗീകരിക്കുമോ എന്നു യഹോവ അരുളിച്ചെയ്യുന്നു.