చూచుకొనుడి
യിരെമ്യാവു 29:8
അന്നു ഞാന്‍ അവന്റെ നുകം നിന്റെ കഴുത്തില്‍നിന്നു ഒടിച്ചു ബന്ധനങ്ങളെ അറുത്തുകളയും; അന്യന്മാര്‍ ഇനി അവനെക്കൊണ്ടു സേവ ചെയ്യിക്കയുമില്ല എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
മത്തായി 24:4
അതിന്നു യേശു ഉത്തരം പറഞ്ഞതു“ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ .
മത്തായി 24:5
ഞാന്‍ ക്രിസ്തു എന്നു പറഞ്ഞു അനേകര്‍ എന്റെ പേര്‍ എടുത്തു വന്നു പലരെയും തെറ്റിക്കും.
ലൂക്കോസ് 21:8
അതിന്നു അവന്‍ ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ . ഞാന്‍ ആകുന്നു എന്നും സമയം അടുത്തിരിക്കുന്നു എന്നും പറഞ്ഞു അനേകര്‍ എന്റെ പേരെടുത്തു വരും; അവരെ അനുഗമിക്കരുതു.
1 കൊരിന്ത്യർ 15:33
നീതിക്കു നിര്‍മ്മദരായി ഉണരുവിന്‍ ; പാപം ചെയ്യാതിരിപ്പിന്‍ ; ചിലര്‍ക്കും ദൈവത്തെക്കുറിച്ചു പരിജ്ഞാനമില്ല; ഞാന്‍ നിങ്ങള്‍ക്കു ലജ്ജെക്കായി പറയുന്നു.
എഫെസ്യർ 5:6
വ്യര്‍ത്ഥവാക്കുകളാല്‍ ആരും നിങ്ങളെ ചതിക്കരുതു; ഈ വക നിമിത്തമല്ലോ ദൈവകോപം അനുസരണം കെട്ടവരുടെ മേല്‍ വരുന്നു.
കൊലൊസ്സ്യർ 2:8
തത്വജ്ഞാനവും വെറും വഞ്ചനയും കൊണ്ടു ആരും നിങ്ങളെ കവര്‍ന്നുകളായതിരിപ്പാന്‍ സൂക്ഷിപ്പിന്‍ ; അതു മനുഷ്യരുടെ സന്പ്രദായത്തിന്നു ഒത്തവണ്ണം, ലോകത്തിന്റെ ആദ്യ പാഠങ്ങള്‍ക്കു ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന്നു ഒത്തവണ്ണമുള്ളതല്ല.
2 തെസ്സലൊനീക്യർ 2:3
ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധര്‍മ്മമൂര്‍ത്തിയുമായവന്‍ വെളിപ്പെടുകയും വേണം.
1 യോഹന്നാൻ 4:1
പ്രിയമുള്ളവരേ, കള്ളപ്രവാചകന്മാര്‍ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാല്‍ ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കള്‍ ദൈവത്തില്‍നിന്നുള്ളവയോ എന്നു ശോധന ചെയ്‍വിന്‍ .
വെളിപ്പാട് 20:7
ആയിരം ആണ്ടു കഴിയുമ്പോഴോ സാത്താനെ തടവില്‍ നിന്നു അഴിച്ചുവിടും.
വെളിപ്പാട് 20:8
അവന്‍ ഭൂമിയുടെ നാലു ദിക്കിലുമുള്ള ജാതികളായി സംഖ്യയില്‍ കടല്പുറത്തെ മണല്‍പോലെയുള്ള ഗോഗ്, മാഗോഗ് എന്നവരെ യുദ്ധത്തിന്നായി കൂട്ടിച്ചേര്‍ക്കേണ്ടതിന്നു വശീകരിപ്പാന്‍ പുറപ്പെടും.