ഇതാ, നാള്‍; ഇതാ, അതു വരുന്നു; നിന്റെ ആപത്തു പുറപ്പെട്ടിരിക്കുന്നു; വടി പൂത്തു അഹങ്കാരം തളിര്‍ത്തിരിക്കുന്നു.
11
സാഹസം ദുഷ്ടതയുടെ വടിയായിട്ടു വളര്‍ന്നിരിക്കുന്നു; അവരിലോ അവരുടെ കോലാഹലത്തിലോ അവരുടെ സമ്പത്തിലോ ഒന്നും ശേഷിക്കയില്ല; അവരെക്കുറിച്ചു വിലാപം ഉണ്ടാകയുമില്ല.
12
കാലം വന്നിരിക്കുന്നു; നാള്‍ അടുത്തിരിക്കുന്നു; അതിന്റെ സകല കോലാഹലത്തിന്മേലും ക്രോധം വന്നിരിക്കയാല്‍ വാങ്ങുന്നവന്‍ സന്തോഷിക്കയും വിലക്കുന്നവന്‍ ദുഃഖിക്കയും വേണ്ടാ.
യഹോവയായ ഞാന്‍ പ്രസ്താവിപ്പാന്‍ ഇച്ഛിക്കുന്ന വചനം പ്രസ്താവിക്കും; അതു താമസിയാതെ നിവൃത്തിയാകും; മത്സരഗൃഹമേ, നിങ്ങളുടെ കാലത്തു തന്നേ ഞാന്‍ വചനം പ്രസ്താവിക്കയും നിവര്‍ത്തിക്കയും ചെയ്യും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
26
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
27
മനുഷ്യപുത്രാ, യിസ്രായേല്‍ഗൃഹംഇവന്‍ ദര്‍ശിക്കുന്ന ദര്‍ശനം വളരെനാളത്തേക്കുള്ളതും ഇവന്‍ പ്രവചിക്കുന്നതു ദീര്‍ഘകാലത്തേക്കുള്ളതും ആകുന്നു എന്നു പറയുന്നു.
28
അതുകൊണ്ടു നീ അവരോടു പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ വചനങ്ങളില്‍ ഒന്നും ഇനി താമസിക്കയില്ല; ഞാന്‍ പ്രസ്താവിക്കുന്ന വചനം നിവൃത്തിയാകും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
മോശെയുടെ ന്യായപ്രമാണം അനുസരിക്കാത്തവന്നു കരുണ കൂടാതെ രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴികേട്ടു മരണശിക്ഷ കല്പിക്കുന്നുവല്ലോ.
28
ദൈവപുത്രനെ ചവിട്ടികളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവന്‍ എത്ര കഠിനമേറിയ ശിക്ഷെക്കു പാത്രമാകും എന്നു വിചാരിപ്പിന്‍ .
29
“പ്രതികാരം എനിക്കുള്ളതു, ഞാന്‍ പകരം വീട്ടും” എന്നും “കര്‍ത്താവു തന്റെ ജനത്തെ ന്യായം വിധിക്കും” എന്നും അരുളിച്ചെയ്തവനെ നാം അറിയുന്നുവല്ലോ.
30
ജീവനുള്ള ദൈവത്തിന്റെ കയ്യില്‍ വീഴുന്നതു ഭയങ്കരം.
31
എന്നാല്‍ നിങ്ങള്‍ പ്രകാശനം ലഭിച്ചശേഷം നിന്ദകളാലും പീഡകളാലും കൂത്തുകാഴ്ചയായി ഭവിച്ചും
32
ആ വക അനുഭവിക്കുന്നവര്‍ക്കും കൂട്ടാളികളായിത്തീര്‍ന്നും ഇങ്ങനെ കഷ്ടങ്ങളാല്‍ വളരെ പോരാട്ടം കഴിച്ച പൂര്‍വ്വകാലം ഔര്‍ത്തുകൊള്‍വിന്‍ .