వారు...పంపిరి
സങ്കീർത്തനങ്ങൾ 38:12
എങ്കിലും ഞാന്‍ ചെകിടനെപ്പോലെ കേള്‍ക്കാതെ ഇരുന്നു; വായ്തുറക്കാതെ ഊമനെപ്പോലെ ആയിരുന്നു.
സങ്കീർത്തനങ്ങൾ 56:5
ഇടവിടാതെ അവര്‍ എന്റെ വാക്കുകളെ കോട്ടിക്കളയുന്നു; അവരുടെ വിചാരങ്ങളൊക്കെയും എന്റെ നേരെ തിന്മെക്കായിട്ടാകുന്നു.
സങ്കീർത്തനങ്ങൾ 56:6
അവര്‍ കൂട്ടംകൂടി ഒളിച്ചിരിക്കുന്നു; എന്റെ പ്രാണന്നായി പതിയിരിക്കുമ്പോലെ അവര്‍ എന്റെ കാലടികളെ നോക്കിക്കൊണ്ടിരിക്കുന്നു.
സങ്കീർത്തനങ്ങൾ 140:5
യഹോവേ, ദുഷ്ടന്റെ കയ്യില്‍നിന്നു എന്നെ കാക്കേണമേ; സാഹസക്കാരന്റെ പക്കല്‍നിന്നു എന്നെ പാലിക്കേണമേ; അവര്‍ എന്റെ കാലടികളെ മറിച്ചുകളവാന്‍ ഭാവിക്കുന്നു.
യെശയ്യാവ് 29:21
മനുഷ്യരെ വ്യവഹാരത്തില്‍ കുറ്റക്കാരാക്കുകയും പട്ടണ വാതില്‍ക്കല്‍ ന്യായം വിസ്തരിക്കുന്നവന്നു കണിവെക്കയും നീതിമാനെ നിസ്സാരകാര്യംകൊണ്ടു ബഹിഷ്കരിക്കയും ചെയ്യുന്നവരായി നീതികേടിന്നു ജാഗ്രതയുള്ള ഏവരും ഛേദിക്കപ്പെട്ടുമിരിക്കുന്നു.
യിരെമ്യാവു 18:18
മത്തായി 22:15
അനന്തരം പരീശന്മാര്‍ ചെന്നു അവനെ വാക്കില്‍ കുടുക്കേണ്ടതിന്നു ആലോചിച്ചുകൊണ്ടു
മത്തായി 22:16
തങ്ങളുടെ ശിഷ്യന്മാരെ ഹെരോദ്യരോടു കൂടെ അവന്റെ അടുക്കല്‍ അയച്ചുഗുരോ, നീ സത്യവാനും ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നവനും മനുഷ്യരുടെ മുഖം നോക്കാത്തവന്‍ ആകയാല്‍ ആരെയും ശങ്കയില്ലാത്തവനും ആകുന്നു എന്നു ഞങ്ങള്‍ അറിയുന്നു.
ലൂക്കോസ് 11:54
അവനെ അത്യന്തം വിഷമിപ്പിപ്പാനും അവന്റെ വായില്‍ നിന്നു വല്ലതും പിടിക്കാമോ എന്നു വെച്ചു അവന്നായി പതിയിരുന്നുകൊണ്ടു പലതിനെയും കുറിച്ചു കുടുകൂചോദ്യം ചോദിപ്പാനും തുടങ്ങി.
ലൂക്കോസ് 20:20-26
20
പിന്നെ അവര്‍ അവനെ നാടുവാഴിയുടെ അധീനതയിലും അധികാരത്തിലും ഏല്പിപ്പാന്തക്കവണ്ണം അവനെ വാക്കില്‍ പിടിക്കേണ്ടതിന്നു തക്കം നോക്കി നീതിമാന്മാര്‍ എന്നു നടിക്കുന്ന ഒറ്റുകാരെ അയച്ചു.
21
അവര്‍ അവനോടുഗുരോ, നീ നേര്‍ പറഞ്ഞു ഉപദേശിക്കയും മുഖപക്ഷം നോക്കാതെ ദൈവത്തിന്റെ വഴി യഥാര്‍ത്ഥമായി പഠിപ്പിക്കയും ചെയ്യുന്നു എന്നു ഞങ്ങള്‍ അറിയുന്നു.
22
നാം കൈസര്‍ക്കും കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു ചോദിച്ചു.
23
അവരുടെ ഉപായം ഗ്രഹിച്ചിട്ടു അവന്‍ അവരോടുഒരു വെള്ളിക്കാശ് കാണിപ്പിന്‍ ;
24
അതിനുള്ള സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു ചോദിച്ചതിന്നുകൈസരുടേതു എന്നു അവര്‍ പറഞ്ഞു.
25
എന്നാല്‍ കൈസര്‍ക്കുംള്ളതു കൈസര്‍ക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിന്‍ എന്നു അവന്‍ അവരോടു പറഞ്ഞു.
26
അങ്ങനെ അവര്‍ ജനത്തിന്റെ മുമ്പില്‍ വെച്ചു അവനെ വാക്കില്‍ പിടിപ്പാന്‍ കഴിയാതെ അവന്റെ ഉത്തരത്തില്‍ ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു.
హేరోదీయులను
മർക്കോസ് 3:6
ഉടനെ പരീശന്മാര്‍ പുറപ്പെട്ടു, അവനെ നശിപ്പിക്കേണ്ടതിന്നു ഹെരോദ്യരുമായി ആലോചന കഴിച്ചു.
മർക്കോസ് 8:15
അവന്‍ അവരോടുനോക്കുവിന്‍ , പരീശരുടെ പുളിച്ചമാവും ഹെരോദാവിന്റെ പുളിച്ചമാവും സൂക്ഷിച്ചുകൊള്‍വിന്‍ എന്നു കല്പിച്ചു.
മത്തായി 16:6
എന്നാല്‍ യേശു അവരോടു“നോക്കുവിന്‍ പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു സൂക്ഷിച്ചു കൊള്‍വിന്‍ എന്നു പറഞ്ഞു.”