ആദിപുസ്തകം പുറപ്പാട് ലേവ്യപുസ്തകം സംഖ്യാപുസ്തകം ആവർത്തനം യോശുവ ന്യായാധിപന്മാർ രൂത്ത് 1 ശമൂവേൽ 2 ശമൂവേൽ 1 രാജാക്കന്മാർ 2 രാജാക്കന്മാർ 1 ദിനവൃത്താന്തം 2 ദിനവൃത്താന്തം എസ്രാ നെഹെമ്യാവു എസ്ഥേർ ഇയ്യോബ് സങ്കീർത്തനങ്ങൾ സദൃശ്യവാക്യങ്ങൾ സഭാപ്രസംഗി ഉത്തമഗീതം യെശയ്യാവ് യിരെമ്യാവു വിലാപങ്ങൾ യെഹെസ്കേൽ ദാനീയേൽ ഹോശേയ യോവേൽ ആമോസ് ഒബദ്യാവ് യോനാ മീഖാ നാഹൂം ഹബക്കൂക്ക് സെഫന്യാവ് ഹഗ്ഗായി സെഖര്യാവ് മലാഖി മത്തായി മർക്കോസ് ലൂക്കോസ് യോഹന്നാൻ അപ്പൊസ്തലരുടെ പ്രവൃത്തികൾ റോമർ 1 കൊരിന്ത്യർ 2 കൊരിന്ത്യർ ഗലാത്യർ എഫെസ്യർ ഫിലിപ്പിയർ കൊലൊസ്സ്യർ 1 തെസ്സലൊനീക്യർ 2 തെസ്സലൊനീക്യർ 1 തിമൊഥെയൊസ് 2 തിമൊഥെയൊസ് തീത്തൊസ് ഫിലേമോൻ എബ്രായർ യാക്കോബ് 1 പത്രോസ് 2 പത്രോസ് 1 യോഹന്നാൻ 2 യോഹന്നാൻ 3 യോഹന്നാൻ യൂദാ വെളിപ്പാട്
నిలువబడి
സെഖര്യാവ് 3:1
അനന്തരം അവന് എനിക്കു മഹാപുരോഹിതനായ യോശുവ, യഹോവയുടെ ദൂതന്റെ മുമ്പില്‍ നിലക്കുന്നതും സാത്താന് അവനെ കുറ്റം ചുമത്തുവാന്‍ അവന്റെ വലത്തുഭാഗത്തു നിലക്കുന്നതും കാണിച്ചുതന്നു.
ലൂക്കോസ് 18:11
പരീശന്‍ നിന്നുകൊണ്ടു തന്നോടു തന്നെദൈവമേ, പിടിച്ചു പറിക്കാര്‍, നീതി കെട്ടവര്‍, വ്യഭിചാരികള്‍ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാന്‍ അല്ലായ്കയാല്‍ നിന്നെ വാഴ്ത്തുന്നു.
വെളിപ്പാട് 11:4
അവര്‍ ഭൂമിയുടെ കര്‍ത്താവിന്റെ സന്നിധിയില്‍ നിലക്കുന്ന രണ്ടു ഒലീവ് വൃക്ഷവും രണ്ടു നിലവിളക്കും ആകുന്നു.
క్షమించుడి
മത്തായി 6:12
ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ;
മത്തായി 6:14
നിങ്ങള്‍ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാല്‍, സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും.
മത്തായി 6:15
നിങ്ങള്‍ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.
മത്തായി 18:23-35
23
“സ്വര്‍ഗ്ഗരാജ്യം തന്റെ ദാസന്മാരുമായി കണകൂ തീര്‍പ്പാന്‍ ഭാവിക്കുന്ന ഒരു രാജാവിനോടു സദൃശം.
24
അവന് കണകൂ നോക്കിത്തുടങ്ങിയപ്പോള്‍ പതിനായിരം താലന്തു കടമ്പെട്ട ഒരുത്തനെ അവന്റെ അടുക്കല്‍ കൊണ്ടു വന്നു.
25
അവന്നു വീട്ടുവാന് വകയില്ലായ്കയാല്‍ അവന്റെ യജമാനന് അവനെയും ഭാര്യയെയും മക്കളെയും അവന്നുള്ളതൊക്കെയും വിറ്റു കടം തീര്‍പ്പാന്‍ കല്പിച്ചു.
26
അതു കൊണ്ടു ആ ദാസന് വീണു അവനെ നമസ്കരിച്ചുയജമാനനേ എന്നോടു ക്ഷമ തോന്നേണമേ; ഞാന്‍ സകലവും തന്നു തീര്‍ക്കാം എന്നു പറഞ്ഞു.
27
അപ്പോള്‍ ആ ദാസന്റെ യജമാനന് മനസ്സലിഞ്ഞു അവനെ വിട്ടയച്ചു കടവും ഇളെച്ചുകൊടുത്തു.
28
ആ ദാസന് പോകുമ്പോള്‍ തനിക്കു നൂറു വെള്ളിക്കാശു കടമ്പെട്ട ഒരു കൂട്ടുദാസനെ കണ്ടു തൊണ്ടെക്കു പിടിച്ചു ഞെക്കിനിന്റെ കടം തീര്ക്കുംക എന്നു പറഞ്ഞു.
29
അവന്റെ കൂട്ടുദാസന്‍ എന്നോടു ക്ഷമ തോന്നേണമേ; ഞാന്‍ തന്നു തീര്‍ക്കാം എന്നു അവനോടു അപേക്ഷിച്ച.
30
എന്നാല്‍ അവന് മനസ്സില്ലാതെ ഉടനെ ചെന്നു കടം വീട്ടുവോളം അവനെ തടവില്‍ ആക്കിച്ചു.
31
ഈ സംഭവിച്ചതു അവന്റെ കൂട്ടുദാസന്മാര്‍ കണ്ടിട്ടു വളരെ ദുഃഖിച്ചു, ചെന്നു സംഭവിച്ചതു ഒക്കെയും യജമാനനെ ബോധിപ്പിച്ചു.
32
യജമാനന് അവനെ വിളിച്ചുദുഷ്ടദാസനേ, നീ എന്നോടു അപേക്ഷിക്കയാല്‍ ഞാന്‍ ആ കടം ഒക്കെയും ഇളെച്ചുതന്നുവല്ലോ.
33
എനിക്കു നിന്നോടു കരുണ തോന്നിയതുപോലെ നിനക്കും കൂട്ടുദാസനോടു കരുണ തോന്നേണ്ടതല്ലയോ എന്നു പറഞ്ഞു
34
അങ്ങനെ യജമാനന് കോപിച്ചു, അവന് കടമൊക്കെയും തീര്‍ക്കുംവോളം അവനെ ദണ്ഡിപ്പിക്കുന്നവരുടെ കയ്യില്‍ ഏല്പിച്ചു
35
നിങ്ങള്‍ ഔരോരുത്തന് സഹോദരനോടു ഹൃദയപൂര്‍വം ക്ഷമിക്കാഞ്ഞാല് സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവു അങ്ങനെ തന്നേ നിങ്ങളോടും ചെയ്യും.”
ലൂക്കോസ് 6:37
വിധിക്കരുതു; എന്നാല്‍ നിങ്ങളെയും വിധിക്കയില്ല; ശിക്ഷെക്കു വിധിക്കരുതു; എന്നാല്‍ നിങ്ങള്‍ക്കും ശിക്ഷാവിധി ഉണ്ടാകയില്ല; വിടുവിന്‍ ; എന്നാല്‍ നിങ്ങളെയും വിടുവിക്കും.
എഫെസ്യർ 4:32
നിങ്ങള്‍ തമ്മില്‍ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവില്‍ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിന്‍ .
കൊലൊസ്സ്യർ 3:13
അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാല്‍ തമ്മില്‍ ക്ഷമിക്കയും ചെയ്വിന് .
യാക്കോബ് 2:13
കരുണ കാണിക്കാത്തവന്നു കരുണയില്ലാത്ത ന്യായവിധി ഉണ്ടാകും; കരുണ ന്യായവിധിയെ ജയിച്ചു പ്രശംസിക്കുന്നു.