వారు...చూచిరి
മർക്കോസ് 11:14
അവന്‍ അതിനോടു; ഇനി നിങ്കല്‍നിന്നു എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ എന്നു പറഞ്ഞു; അതു ശിഷ്യന്മാര്‍ കേട്ടു.
ഇയ്യോബ് 18:16
കീഴെ അവന്റെ വേര്‍ ഉണങ്ങിപ്പോകും; മേലെ അവന്റെ കൊമ്പു വാടിപ്പോകും.
ഇയ്യോബ് 18:17
അവന്റെ ഔര്‍മ്മ ഭൂമിയില്‍നിന്നു നശിച്ചുപോകും; തെരുവീഥിയില്‍ അവന്റെ പേര്‍ ഇല്ലാതാകും.
ഇയ്യോബ് 20:5-7
5
ദുഷ്ടന്മാരുടെ ജയഘോഷം താല്‍ക്കാലികമത്രെ; വഷളന്റെ സന്തോഷം ക്ഷണനേരത്തേക്കേയുള്ളു.
6
അവന്റെ മഹിമ ആകാശത്തോളം ഉയര്‍ന്നാലും അവന്റെ തല മേഘങ്ങളോളം എത്തിയാലും
7
അവന്‍ സ്വന്തമലംപോലെ എന്നേക്കും നശിക്കും; അവനെ കണ്ടിട്ടുള്ളവര്‍ അവന്‍ എവിടെ എന്നു ചോദിക്കും.
യെശയ്യാവ് 5:4
ഞാന്‍ എന്റെ മുന്തിരിത്തോട്ടത്തില്‍ ചെയ്തിട്ടുള്ളതല്ലാതെ ഇനി അതില്‍ എന്തു ചെയ്‍വാനുള്ളു? മുന്തിരിങ്ങ കായക്കുമെന്നു ഞാന്‍ കാത്തിരുന്നാറെ അതു കാട്ടുമുന്തിരിങ്ങ കായിച്ചതു എന്തു? ആകയാല്‍ വരുവിന്‍ ;
യെശയ്യാവ് 40:24
അവരെ നട്ട ഉടനെ, അവരെ വിതെച്ച ഉടനെ അവര്‍ നിലത്തു വേരൂന്നിത്തുടങ്ങിയ ഉടനെ അവന്‍ അവരുടെ മേല്‍ ഊതി അവര്‍ വാടിപ്പോകയും ചുഴലിക്കാറ്റുകൊണ്ടു താളടിപോലെ പാറിപ്പോകയും ചെയ്യുന്നു.
മത്തായി 13:6
സൂര്യന്‍ ഉദിച്ചാറെ ചൂടുതട്ടി, വേര്‍ ഇല്ലായ്കയാല്‍ അതു ഉണങ്ങിപ്പോയി.
മത്തായി 15:13
അതിന്നു അവന്‍ “സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവു നട്ടിട്ടില്ലാത്ത തൈഒക്കെയും വേരോടെ പറിഞ്ഞുപോകും.
മത്തായി 21:19
അടുക്കെ ചെന്നു, അതില്‍ ഇലയല്ലാതെ ഒന്നും കാണായ്കയാല്‍“ഇനി നിന്നില്‍ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ” എന്നു അതിനോടു പറഞ്ഞു; ക്ഷണത്തില്‍ അത്തി ഉണങ്ങിപ്പോയി.
മത്തായി 21:20
ശിഷ്യന്മാര്‍ അതു കണ്ടാറെഅത്തി ഇത്ര ക്ഷണത്തില്‍ ഉണങ്ങിപ്പോയതു എങ്ങനെ എന്നു പറഞ്ഞു ആശ്ചര്യപ്പെട്ടു.
യോഹന്നാൻ 15:6
എന്നില്‍ വസിക്കാത്തവനെ ഒരു കൊമ്പുപോലെ പുറത്തു കളഞ്ഞിട്ടു അവന്‍ ഉണങ്ങിപ്പോകുന്നു; ആ വക ചേര്‍ത്തു തീയില്‍ ഇടുന്നു;
എബ്രായർ 6:8
മുള്ളും ഞെരിഞ്ഞിലും മുളെപ്പിച്ചാലോ അതു കൊള്ളരുതാത്തതും ശാപത്തിന്നു അടുത്തതും ആകുന്നു; ചുട്ടുകളക അത്രേ അതിന്റെ അവസാനം.
യൂദാ 1:12
ഇവര്‍ നിങ്ങളുടെ സ്നേഹസദ്യകളില്‍ മറഞ്ഞുകിടക്കുന്ന പാറകള്‍; നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു ഭയംകൂടാതെ നിങ്ങളെത്തന്നേ തീറ്റുന്നവര്‍; കാറ്റുകൊണ്ടു ഔടുന്ന വെള്ളമില്ലാത്ത മേഘങ്ങള്‍; ഇലകൊഴിഞ്ഞും ഫലമില്ലാതെയും രണ്ടുരു ചത്തും വേരറ്റും പോയ വൃക്ഷങ്ങള്‍;