సులభమా
മർക്കോസ് 2:9-12
9
പക്ഷവാതക്കാരനോടു നിന്റെ പാപങ്ങള്‍ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു കിടക്ക എടുത്തു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.
10
എന്നാല്‍ ഭൂമിയില്‍ പാപങ്ങളെ മോചിപ്പാന്‍ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങള്‍ അറിയേണ്ടതിന്നു — അവന്‍ പക്ഷവാതക്കാരനോടു
11
എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാന്‍ നിന്നോടു പറയുന്നു എന്നു പറഞ്ഞു.
12
ഉടനെ അവന്‍ എഴുന്നേറ്റു കിടക്ക എടുത്തു എല്ലാവരും കാണ്‍കെ പുറപ്പെട്ടു; അതു കൊണ്ടു എല്ലാവരും വിസ്മയിച്ചുഇങ്ങനെ ഒരു നാളും കണ്ടിട്ടില്ല എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.
ലൂക്കോസ് 5:23-25
23
നിന്റെ പാപങ്ങള്‍ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.
24
എങ്കിലും ഭൂമിയില്‍ പാപങ്ങളെ മോചിപ്പാന്‍ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങള്‍ അറിയേണ്ടതിന്നു - അവന്‍ പക്ഷവാതക്കാരനോടുഎഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാന്‍ നിന്നോടു പറയുന്നു എന്നു പറഞ്ഞു.
25
ഉടനെ അവര്‍ കാണ്‍കെ അവന്‍ എഴുന്നേറ്റു, താന്‍ കിടന്ന കിടക്ക എടുത്തു ദൈവത്തെ മഹത്വീകരിച്ചുംകൊണ്ടു വീട്ടിലേക്കു പോയി.
లేచి
യെശയ്യാവ് 35:5
അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല.
യെശയ്യാവ് 35:6
അന്നു മുടന്തന്‍ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും; മരുഭൂമിയില്‍ വെള്ളവും നിര്‍ജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും.
യോഹന്നാൻ 5:8-14
8
യേശു അവനോടുഎഴുന്നേറ്റു നിന്റെ കിടക്ക എടുത്തു നടക്ക എന്നു പറഞ്ഞു.
9
ഉടനെ ആ മനുഷ്യന്‍ സൌഖ്യമായി കിടക്ക എടുത്തു നടന്നു.
10
എന്നാല്‍ അന്നു ശബ്ബത്ത് ആയിരുന്നു. ആകയാല്‍ യെഹൂദന്മാര്‍ സൌഖ്യം പ്രാപിച്ചവനോടുഇന്നുശബ്ബത്ത് ആകുന്നു; കിടക്ക എടുക്കുന്നതു വിഹിതമല്ല എന്നു പറഞ്ഞു.
11
അവന്‍ അവരോടുഎന്നെ സൌഖ്യമാക്കിയവന്‍ കിടക്ക എടുത്ത നടക്ക എന്നു എന്നോടു പറഞ്ഞു എന്നു ഉത്തരം പറഞ്ഞു.
12
അവര്‍ അവനോടുകിടക്ക എടുത്തു നടക്ക എന്നു നിന്നോടു പറഞ്ഞ മനുഷ്യന്‍ ആര്‍ എന്നു ചോദിച്ചു.
13
എന്നാല്‍ അവിടെ പുരുഷാരം ഉണ്ടായിരിക്കയാല്‍ യേശു മാറിക്കളഞ്ഞതുകൊണ്ടു അവന്‍ ആരെന്നു സൌഖ്യം പ്രാപിച്ചവന്‍ അറിഞ്ഞില്ല.
14
അനന്തരം യേശു അവനെ ദൈവാലയത്തില്‍വെച്ചു കണ്ടു അവനോടുനോകൂ, നിനക്കു സൌഖ്യമായല്ലോ; അധികം തിന്മയായതു ഭവിക്കാതിരിപ്പാന്‍ ഇനി പാപം ചെയ്യരുതു എന്നു പറഞ്ഞു.
യോഹന്നാൻ 5:17-14
യോഹന്നാൻ 5:18-14
അപ്പൊസ്തലരുടെ പ്രവൃത്തികൾ 3:6-11
6
അപ്പോള്‍ പത്രൊസ്വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു നിനക്കു തരുന്നുനസറായനായ യേശുക്രിസ്തുവിന്റെ നാമത്തില്‍ നടക്ക എന്നു പറഞ്ഞു
7
അവനെ വലങ്കൈകൂ പിടിച്ചു എഴുന്നേല്പിച്ചു; ക്ഷണത്തില്‍ അവന്റെ കാലും നരിയാണിയും ഉറെച്ചു അവന്‍ കുതിച്ചെഴുന്നേറ്റു നടന്നു;
8
നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയും കൊണ്ടു അവരോടുകൂടെ ദൈവാലയത്തില്‍ കടന്നു.
9
അവന്‍ നടക്കുന്നതും ദൈവത്ത പുകഴ്ത്തുന്നതും ജനം ഒക്കെയും കണ്ടു,
10
ഇവന്‍ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കല്‍ ഭിക്ഷ യാചിച്ചുകൊണ്ടു ഇരുന്നവന്‍ എന്നു അറിഞ്ഞു അവന്നു സംഭവിച്ചതിനെകുറിച്ചു വിസ്മയവും പരിഭ്രമവും നിറഞ്ഞവരായീതീര്‍ന്നു.
11
അവന്‍ പത്രൊസിനോടും യോഹന്നാനോടും ചേര്‍ന്നു നിലക്കുമ്പോള്‍ ജനം എല്ലാം വിസ്മയംപൂണ്ടു ശലോമോന്റേതു എന്നു പേരുള്ള മണ്ഡപത്തില്‍ അവരുടെ അടുക്കല്‍ ഔടിക്കൂടി.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 3:16-11
അപ്പൊസ്തലരുടെ പ്രവൃത്തികൾ 4:9
ഈ ബലഹീനമനുഷ്യന്നു ഉണ്ടായ ഉപകാരം നിമിത്തം ഇവന്‍ എന്തൊന്നിനാല്‍ സൌഖ്യമായി എന്നു ഞങ്ങളെ ഇന്നു വിസ്തരിക്കുന്നു എങ്കില്‍ നിങ്ങള്‍ ക്രൂശിച്ചവനും.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 4:10
ദൈവം മരിച്ചവരില്‍ നിന്നു ഉയിര്‍പ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തില്‍ തന്നേ ഇവന്‍ സൌഖ്യമുള്ളവനായി നിങ്ങളുടെ മുമ്പില്‍ നിലക്കുന്നു എന്നു നിങ്ങള്‍ എല്ലാവരും യിസ്രായേല്‍ ജനം ഒക്കെയും അറിഞ്ഞുകൊള്‍വിന്‍ .
അപ്പൊസ്തലരുടെ പ്രവൃത്തികൾ 9:34
പത്രൊസ് അവനോടുഐനെയാസേ, യേശുക്രിസ്തു നിന്നെ സൌഖ്യമാക്കുന്നു; എഴുന്നേറ്റു താനായി തന്നേ കിടക്ക വിരിച്ചുകൊള്‍ക എന്നു പറഞ്ഞു; ഉടനെ അവന്‍ എഴുന്നേറ്റു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 14:8-11
8
ലുസ്ത്രയില്‍ അമ്മയുടെ ഗര്‍ഭംമുതല്‍ മുടന്തനായി ഒരിക്കലും നടന്നിട്ടില്ലാതെയും കാലിന്നു ശക്തിയില്ലാതെയും ഉള്ളോരു പുരുഷന്‍ ഇരുന്നിരുന്നു.
9
അവന്‍ പൊലൊസ് സംസാരിക്കുന്നതു കേട്ടു; അവന്‍ അവനെ ഉറ്റു നോക്കി, സൌഖ്യം പ്രാപിപ്പാന്‍ അവന്നു വിശ്വാസമുണ്ടു എന്നു കണ്ടിട്ടു
10
നീ എഴുന്നേറ്റു കാലൂന്നി നിവിര്‍ന്നുനില്‍ക്ക എന്നു ഉറക്കെ പറഞ്ഞു; അവന്‍ കുതിച്ചെഴുന്നേറ്റു നടന്നു
11
പൌലൊസ് ചെയ്തതു പുരുഷാരം കണ്ടിട്ടുദേവന്മാര്‍ മനുഷ്യരൂപത്തില്‍ നമ്മുടെ അടുക്കല്‍ ഇറങ്ങിവന്നിരിക്കുന്നു എന്നു ലുക്കവോന്യഭാഷയില്‍ നിലവിളിച്ചു പറഞ്ഞു.