మూగవాని
മത്തായി 15:30
വളരെ പുരുഷാരം മുടന്തര്‍, കുരുടര്‍, ഊമര്‍, കൂനര്‍ മുതലായ പലരെയും അവന്റെ അടുക്കല്‍ കൊണ്ടുവന്നു അവന്റെ കാല്‍ക്കല്‍ വെച്ചു; അവന്‍ അവരെ സൌഖ്യമാക്കി;
മത്തായി 15:31
ഊമര്‍ സംസാരിക്കുന്നതും കൂനര്‍ സൌഖ്യമാകുന്നതും മുടന്തര്‍ നടക്കുന്നതും കുരുടര്‍ കാണുന്നതും പുരുഷാരം കണ്ടിട്ടു ആശ്ചര്യപ്പെട്ടു, യിസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി.
പുറപ്പാട് 4:11
അതിന്നു യഹോവ അവനോടുമനുഷ്യന്നു വായി കൊടുത്തതു ആര്‍? അല്ല, ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയതു ആര്‍? യഹോവയായ ഞാന്‍ അല്ലയോ? ആകയാല്‍ നീ ചെല്ലുക;
പുറപ്പാട് 4:12
ഞാന്‍ നിന്റെ വായോടുകൂടെ ഇരുന്നു നീ സംസാരിക്കേണ്ടതു നിനക്കു ഉപദേശിച്ചുതരും എന്നു അരുളിച്ചെയ്തു.
യെശയ്യാവ് 35:6
അന്നു മുടന്തന്‍ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും; മരുഭൂമിയില്‍ വെള്ളവും നിര്‍ജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും.
മർക്കോസ് 7:32-37
32
അവിടെ അവര്‍ വിക്കനായോരു ചെകിടനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു, അവന്റെ മേല്‍ കൈ വെക്കേണം എന്നു അപേക്ഷിച്ചു.
33
അവന്‍ അവനെ പുരുഷാരത്തില്‍നിന്നു വേറിട്ടു കൂട്ടിക്കൊണ്ടുപോയി അവന്റെ ചെവിയില്‍ വിരല്‍ ഇട്ടു, തുപ്പി അവന്റെ നാവിനെ തൊട്ടു,
34
സ്വര്‍ഗ്ഗത്തേക്കു നോക്കി നെടുവീര്‍പ്പിട്ടു അവനോടുതുറന്നുവരിക എന്നു അര്‍ത്ഥമുള്ള എഫഥാ എന്നു പറഞ്ഞു.
35
ഉടനെ അവന്റെ ചെവി തുറന്നു നാവിന്റെ കെട്ടും അഴിഞ്ഞിട്ടു അവന്‍ ശരിയായി സംസാരിച്ചു.
36
ഇതു ആരോടും പറയരുതു എന്നു അവരോടു കല്പിച്ചു എങ്കിലും അവന്‍ എത്ര കല്പിച്ചുവോ അത്രയും അവര്‍ പ്രസിദ്ധമാക്കി
37
അവന്‍ സകലവും നന്നായി ചെയ്തു; ചെകിടരെ കേള്‍ക്കുമാറാക്കുന്നു; ഊമരെ സംസാരിക്കുമാറാക്കുന്നു എന്നു പറഞ്ഞു അത്യന്തം വിസ്മയിച്ചു.
ലൂക്കോസ് 11:14
ഒരിക്കല്‍ അവന്‍ ഊമയായോരു ഭൂതത്തെ പുറത്താക്കി. ഭൂതം വിട്ടുപോയശേഷം ഊമന്‍ സംസാരിച്ചു, പുരുഷാരം ആശ്ചര്യപെട്ടു.
ఈలాగు
2 രാജാക്കന്മാർ 5:8
യിസ്രായേല്‍രാജാവു വസ്ത്രം കീറിക്കളഞ്ഞു എന്നു ദൈവപുരുഷനായ എലീശാ കേട്ടപ്പോള്‍ രാജാവിന്റെ അടുക്കല്‍ ആളയച്ചുനീ വസ്ത്രം കീറിക്കളഞ്ഞതു എന്തു? അവന്‍ എന്റെ അടുക്കല്‍ വരട്ടെ; എന്നാല്‍ യിസ്രായേലില്‍ ഒരു പ്രവാചകന്‍ ഉണ്ടു എന്നു അവന്‍ അറിയും എന്നു പറയിച്ചു.
സങ്കീർത്തനങ്ങൾ 76:1
ദൈവം യെഹൂദയില്‍ പ്രസിദ്ധനാകുന്നു; അവന്റെ നാമം യിസ്രായേലില്‍ വലിയതാകുന്നു.
യിരെമ്യാവു 32:20
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുതക്കസമയത്തു പകലും രാവും ഇല്ലാതിരിക്കത്തക്കവണ്ണം പകലിനോടുള്ള എന്റെ നിയമവും രാത്രിയോടുള്ള എന്റെ നിയമവും ദുര്‍ബ്ബലമാക്കുവാന്‍ നിങ്ങള്‍ക്കു കഴിയുമെങ്കില്‍,
ലൂക്കോസ് 7:9
യേശു അതു കേട്ടിട്ടു അവങ്കല്‍ ആശ്ചര്യപ്പെട്ടു തിരിഞ്ഞുനോക്കി, അനുഗമിക്കുന്നക്കുട്ടത്തോടുയിസ്രായേലില്‍കൂടെ ഇങ്ങനെയുള്ള വിശ്വാസം ഞാന്‍ കണ്ടിട്ടില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു;