ఇదిగో
മർക്കോസ് 5:22-43
22
പള്ളി പ്രമാണികളില്‍ യായീറൊസ് എന്നു പേരുള്ള ഒരുത്തന്‍ വന്നു, അവനെ കണ്ടു കാല്‍ക്കല്‍ വീണു
23
എന്റെ കുഞ്ഞുമകള്‍ അത്യാസനത്തില്‍ ഇരിക്കുന്നു; അവള്‍ രക്ഷപ്പെട്ടു ജീവിക്കേണ്ടതിന്നു നീ വന്നു അവളുടെമേല്‍ കൈ വെക്കേണമേ എന്നു വളരെ അപേക്ഷിച്ചു.
24
അവന്‍ അവനോടുകൂടെ പോയി, വലിയ പുരുഷാരവും പിന്‍ ചെന്നു അവനെ തിക്കിക്കൊണ്ടിരുന്നു.
25
പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളവളായി
26
പല വൈദ്യന്മാരാലും ഏറിയോന്നു സഹിച്ചു തനിക്കുള്ളതൊക്കെയും ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ ഏറ്റവും പരവശയായി തീര്‍ന്നിരുന്ന ഒരു സ്ത്രീ യേശുവിന്റെ വര്‍ത്തമാനം കേട്ടു
27
അവന്റെ വസ്ത്രം എങ്കിലും തൊട്ടാല്‍ ഞാന്‍ രക്ഷപ്പെടും എന്നു പറഞ്ഞു പുരുഷാരത്തില്‍കൂടി പുറകില്‍ വന്നു അവന്റെ വസ്ത്രം തൊട്ടു.
28
ക്ഷണത്തില്‍ അവളുടെ രക്തസ്രവം നിന്നു; ബാധ മാറി താന്‍ സ്വസ്ഥയായി എന്നു അവള്‍ ശരീരത്തില്‍ അറിഞ്ഞു.
29
ഉടനെ യേശു തങ്കല്‍നിന്നു ശക്തി പുറപ്പെട്ടു എന്നു ഉള്ളില്‍ അറിഞ്ഞിട്ടു പുരുഷാരത്തില്‍ തിരിഞ്ഞുഎന്റെ വസ്ത്രം തൊട്ടതു ആര്‍ എന്നു ചോദിച്ചു.
30
ശിഷ്യന്മാര്‍ അവനോടു പുരുഷാരം നിന്നെ തിരക്കുന്നതു കണ്ടിട്ടും എന്നെ തൊട്ടതു ആര്‍ എന്നു ചോദിക്കുന്നുവോ എന്നു പറഞ്ഞു.
31
അവനോ അതു ചെയ്തവളെ കാണ്മാന്‍ ചുറ്റും നോക്കി.
32
സ്ത്രീ തനിക്കു സംഭവിച്ചതു അറിഞ്ഞിട്ടു ഭായപ്പെട്ടും വിറെച്ചുകൊണ്ടു വന്നു അവന്റെ മുമ്പില്‍ വീണു വസ്തുത ഒക്കെയും അവനോടു പറഞ്ഞു.
33
അവന്‍ അവളോടുമകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥയായിരിക്ക എന്നു പറഞ്ഞു.
34
ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നേ പള്ളി പ്രമാണിയുടെ വീട്ടില്‍ നിന്നു ആള്‍ വന്നുനിന്റെ മകള്‍ മരിച്ചുപോയി; ഗുരുവിനെ ഇനി അസഹ്യപ്പെടുത്തുന്നതു എന്തിന്നു എന്നു പറഞ്ഞു.
35
യേശു ആ വാക്കു കാര്യമാക്കാതെ പള്ളിപ്രമാണിയോടുഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക എന്നു പറഞ്ഞു.
36
പത്രൊസും യാക്കോബും യാക്കോബിന്റെ സഹോദരനായ യോഹന്നാനും അല്ലാതെ മറ്റാരും തന്നോടുകൂടെ ചെല്ലുവാന്‍ സമ്മതിച്ചില്ല.
37
പള്ളിപ്രമാണിയുടെ വീട്ടില്‍ വന്നാറെ ആരവാരത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും കണ്ടു;
38
അകത്തു കടന്നുനിങ്ങളുടെ ആരവാരവും കരച്ചലും എന്തിന്നു? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുന്നത്രേ എന്നു അവരോടു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.
39
അവന്‍ എല്ലാവരെയും പുറത്താക്കി കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടുകൂടെയുള്ളവരെയും കൂട്ടിക്കൊണ്ടു കുട്ടി കിടക്കുന്ന ഇടത്തുചെന്നു കുട്ടിയുടെ കൈകൂ പിടിച്ചു
40
ബാലേ, എഴുന്നേല്‍ക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അര്‍ത്ഥത്തോടെ തലീഥാ ക്കുമി എന്നു അവളോടു പറഞ്ഞു.
41
ബാല ഉടനെ എഴുന്നേറ്റു നടന്നു; അവള്‍ക്കു പന്ത്രണ്ടു വയസ്സായിരുന്നു; അവര്‍ അത്യന്തം വിസ്മയിച്ചു
42
ഇതു ആരും അറിയരുതു എന്നു അവന്‍ അവരോടു ഏറിയോന്നു കല്പിച്ചു. അവള്‍ക്കു ഭക്ഷിപ്പാന്‍ കൊടുക്കേണം എന്നും പറഞ്ഞു.
ലൂക്കോസ് 8:41-56
41
അപ്പോള്‍ പള്ളിപ്രമാണിയായ യായീറൊസ് എന്നുപേരുള്ളോരു മനുഷ്യന്‍ വന്നു യേശുവിന്റെ കാല്‍ക്കല്‍ വീണു.
42
അവന്നു ഏകദേശം പന്ത്രണ്ടു വയസ്സുള്ള ഏകജാതയായോരു മകള്‍ ഉണ്ടായിരുന്നു; അവള്‍ മരിപ്പാറായതു കൊണ്ടു തന്റെ വീട്ടില്‍ വരേണം എന്നു അവനോടു അപേക്ഷിച്ചു; അവന്‍ പോകുമ്പോള്‍ പുരുഷാരം അവനെ തിക്കിക്കൊണ്ടിരുന്നു.
43
അന്നു പന്ത്രണ്ടു സംവത്സരമായി രക്തസ്രവമുള്ളവളും മുതല്‍ എല്ലാം വൈദ്യന്മാര്‍ക്കും കൊടുത്തിട്ടും ആരാലും സൌഖ്യം വരുത്തുവാന്‍ കഴിയാത്തവളുമായോരു സ്ത്രീ
44
പുറകില്‍ അടുത്തു ചെന്നു അവന്റെ വസ്ത്രത്തിന്റെ തൊങ്ങല്‍ തൊട്ടു ഉടനെ അവളുടെ രക്തസ്രവം നിന്നുപോയി.
45
എന്നെ തൊട്ടതു ആര്‍ എന്നു യേശു ചോദിച്ചു. എല്ലാവരും ഞാനല്ല, ഞാനല്ല എന്നു പറഞ്ഞപ്പോള്‍ഗുരോ, പുരുഷാരം നിന്നെ തിക്കിത്തിരക്കുന്നു എന്നു പത്രൊസും കൂടെയുള്ളവരും പറഞ്ഞു.
46
യേശുവോഒരാള്‍ എന്നെ തൊട്ടു; എങ്കല്‍നിന്നു ശക്തി പുറപ്പെട്ടതു ഞാന്‍ അറിഞ്ഞു എന്നു പറഞ്ഞു.
47
താന്‍ മറഞ്ഞിരിക്കുന്നില്ല എന്നു സ്ത്രീകണ്ടു വിറെച്ചുംകൊണ്ടു വന്നു അവന്റെ മുമ്പില്‍ വീണു, അവനെ തൊട്ട സംഗതിയും തല്‍ക്ഷണം സൌഖ്യമായതും സകലജനവും കേള്‍ക്കെ അറിയിച്ചു.
48
അവന്‍ അവളോടുമകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.
49
അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ പള്ളിപ്രമാണിയുടെ ഒരാള്‍ വന്നുനിന്റെ മകള്‍ മരിച്ചുപോയി; ഗുരുവിനെ പ്രയാസപ്പെടുത്തേണ്ടാ എന്നു പറഞ്ഞു.
50
യേശു അതുകേട്ടാറെഭയപ്പെടേണ്ടാ, വിശ്വസിക്കമാത്രം ചെയ്ക; എന്നാല്‍ അവള്‍ രക്ഷപ്പെടും എന്നു അവനോടു ഉത്തരം പറഞ്ഞു.
51
വീട്ടില്‍ എത്തിയാറെ പത്രൊസ്, യോഹന്നാന്‍ , യാക്കോബ് എന്നവരെയും ബാലയുടെ അപ്പനെയും അമ്മയെയും അല്ലാതെ ആരെയും അവന്‍ തന്നോടുകൂടെ അകത്തു വരുവാന്‍ സമ്മതിച്ചില്ല.
52
എല്ലാവരും അവളെച്ചൊല്ലി കരകയും മുറയിടുകയും ചെയ്യുമ്പോള്‍കരയേണ്ടാ, അവള്‍ മരിച്ചില്ല, ഉറങ്ങുന്നത്രേ എന്നു അവന്‍ പറഞ്ഞു.
53
അവരോ അവള്‍ മരിച്ചുപോയി എന്നു അറികകൊണ്ടു അവനെ പരിഹസിച്ചു.
54
എന്നാല്‍ അവന്‍ അവളുടെ കൈകൂ പിടിച്ചു; ബാലേ, എഴുന്നേല്‍ക്ക എന്നു അവളോടു ഉറക്കെ പറഞ്ഞു.
55
അവളുടെ ആത്മാവു മടങ്ങിവന്നു, അവള്‍ ഉടനെ എഴുന്നേറ്റു; അവള്‍ക്കു ഭക്ഷണം കൊടുപ്പാന്‍ അവന്‍ കല്പിച്ചു.
56
അവളുടെ അമ്മയപ്പന്മാര്‍ വിസ്മയിച്ചു. സംഭവിച്ചതു ആരോടും പറയരുതു എന്നു അവന്‍ അവരോടു കല്പിച്ചു.
అధికారి
ലൂക്കോസ് 8:49
അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ പള്ളിപ്രമാണിയുടെ ഒരാള്‍ വന്നുനിന്റെ മകള്‍ മരിച്ചുപോയി; ഗുരുവിനെ പ്രയാസപ്പെടുത്തേണ്ടാ എന്നു പറഞ്ഞു.
ലൂക്കോസ് 13:14
കര്‍ത്താവു അവനോടുകപടഭക്തിക്കാരേ, നിങ്ങളില്‍ ഔരോരുത്തന്‍ ശബ്ബത്തില്‍ തന്റെ കാളയെയോ കഴുതയെയോ തൊട്ടിയില്‍ നിന്നു അഴിച്ചു കൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നില്ലയോ? എന്നാല്‍ സാത്താന്‍ പതിനെട്ടു സംവത്സരമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്റെ മകളായ ഇവളെ ശബ്ബത്തുനാളില്‍ ഈ ബന്ധനം അഴിച്ചു വിടേണ്ടതല്ലയോ എന്നു ഉത്തരം പറഞ്ഞു.
ലൂക്കോസ് 18:18
ഒരു പ്രമാണി അവനോടുനല്ല ഗുരോ, ഞാന്‍ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 13:15
ന്യായ പ്രമാണവും പ്രവാചകങ്ങളും വായിച്ചുതീര്‍ന്നപ്പോള്‍ പള്ളിപ്രമാണികള്‍ അവരുടെ അടുക്കല്‍ ആളയച്ചുസഹോദരന്മാരേ, നിങ്ങകൂ ജനത്തോടു പ്രബോധനം വല്ലതും ഉണ്ടെങ്കില്‍ പറവിന്‍ എന്നു പറയിച്ചു.
మ్రొక్కి
മത്തായി 8:2
അപ്പോള്‍ ഒരു കുഷ്ഠരോഗി വന്നു അവനെ നമസ്കരിച്ചു കര്‍ത്താവേ, നിനക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധമാക്കുവാന്‍ കഴിയും എന്നു പറഞ്ഞു.
മത്തായി 14:33
പടകിലുള്ളവര്‍നീ ദൈവപുത്രന്‍ സത്യം എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.
മത്തായി 15:25
എന്നാല്‍ അവള്‍ വന്നുകര്‍ത്താവേ, എന്നെ സഹായിക്കേണമേ എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.
മത്തായി 17:14
അവര്‍ പുരുഷാരത്തിന്റെ അടുക്കല്‍ വന്നാറെ ഒരു മനുഷ്യന്‍ വന്നു അവന്റെ മുമ്പാകെ മുട്ടുകുത്തി
മത്തായി 20:20
അന്നു സെബെദിപുത്രന്മാരുടെ അമ്മ പുത്രന്മാരുമായി അവന്റെ അടുക്കെ വന്നു നമസ്ക്കുരിച്ചു അവനോടു ഒരു അപേക്ഷ കഴിച്ചു.
മത്തായി 28:17
അവനെ കണ്ടപ്പോള്‍ അവര്‍ നമസ്കരിച്ചു; ചിലരോ സംശയിച്ചു.
മർക്കോസ് 5:22
പള്ളി പ്രമാണികളില്‍ യായീറൊസ് എന്നു പേരുള്ള ഒരുത്തന്‍ വന്നു, അവനെ കണ്ടു കാല്‍ക്കല്‍ വീണു
ലൂക്കോസ് 17:15
അവരില്‍ ഒരുത്തന്‍ തനിക്കു സൌഖ്യംവന്നതു കണ്ടു ഉച്ചത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു മടങ്ങിവന്നു അവന്റെ കാല്‍ക്കല്‍ കവിണ്ണു വീണു അവന്നു നന്ദി പറഞ്ഞു;
ലൂക്കോസ് 17:16
അവനോ ശമര്യക്കാരന്‍ ആയിരുന്നു
അപ്പൊസ്തലരുടെ പ്രവൃത്തികൾ 10:25
പത്രൊസ് അകത്തു കയറിയപ്പോള്‍ കൊര്‍ന്നേല്യൊസ് എതിരേറ്റു അവന്റെ കാല്‍ക്കല്‍ വീണു നമസ്കരിച്ചു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 10:26
പത്രൊസോഎഴുന്നേല്‍ക്ക, ഞാനും ഒരു മനുഷ്യനാത്രെ എന്നു പറഞ്ഞു അവനെ എഴുന്നേല്പിച്ചു.
నా కుమార్తె
മത്തായി 9:24
“മാറിപ്പോകുവിന്‍ ; ബാല മരിച്ചില്ലല്ലോ ഉറങ്ങുന്നത്രേ” എന്നു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.
മർക്കോസ് 5:23
എന്റെ കുഞ്ഞുമകള്‍ അത്യാസനത്തില്‍ ഇരിക്കുന്നു; അവള്‍ രക്ഷപ്പെട്ടു ജീവിക്കേണ്ടതിന്നു നീ വന്നു അവളുടെമേല്‍ കൈ വെക്കേണമേ എന്നു വളരെ അപേക്ഷിച്ചു.
ലൂക്കോസ് 7:2
അവിടെ ഒരു ശതാധിപന്നു പ്രിയനായ ദാസന്‍ ദീനം പിടിച്ചു മരിപ്പാറായിരുന്നു.
ലൂക്കോസ് 8:42
അവന്നു ഏകദേശം പന്ത്രണ്ടു വയസ്സുള്ള ഏകജാതയായോരു മകള്‍ ഉണ്ടായിരുന്നു; അവള്‍ മരിപ്പാറായതു കൊണ്ടു തന്റെ വീട്ടില്‍ വരേണം എന്നു അവനോടു അപേക്ഷിച്ചു; അവന്‍ പോകുമ്പോള്‍ പുരുഷാരം അവനെ തിക്കിക്കൊണ്ടിരുന്നു.
ലൂക്കോസ് 8:49
അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ പള്ളിപ്രമാണിയുടെ ഒരാള്‍ വന്നുനിന്റെ മകള്‍ മരിച്ചുപോയി; ഗുരുവിനെ പ്രയാസപ്പെടുത്തേണ്ടാ എന്നു പറഞ്ഞു.
യോഹന്നാൻ 4:47-49
47
രാജഭൃത്യന്‍ അവനോടുകര്‍ത്താവേ, പൈതല്‍ മരിക്കുംമുമ്പേ വരേണമേ എന്നു പറഞ്ഞു.
48
യേശു അവനോടുപൊയ്ക്കൊള്‍ക; നിന്റെ മകന്‍ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു. യേശു പറഞ്ഞ വാക്കു വിശ്വസിച്ചു ആ മനുഷ്യന്‍ പോയി.
49
അവന്‍ പോകയില്‍ അവന്റെ ദാസന്മാര്‍ അവനെ എതിരേറ്റു മകന്‍ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു.
వచ్చి
മത്തായി 8:8
അതിന്നു ശതാധിപന്‍ കര്‍ത്താവേ, നീ എന്റെ പുരെക്കകത്തു വരുവാന്‍ ഞാന്‍ യോഗ്യനല്ല; ഒരു വാക്കുമാത്രം കല്പിച്ചാല്‍ എന്റെ ബാല്യക്കാരന്നു സൌഖ്യം വരും.
മത്തായി 8:9
ഞാനും അധികാരത്തിന്‍ കീഴുള്ള മനുഷ്യന്‍ ആകുന്നു. എന്റെ കീഴില്‍ പടയാളികള്‍ ഉണ്ടു; ഞാന്‍ ഒരുവനോടുപോക എന്നു പറഞ്ഞാല്‍ പോകുന്നു; മറ്റൊരുത്തനോടുവരിക എന്നു പറഞ്ഞാല്‍ വരുന്നു; എന്റെ ദാസനോടുഇതു ചെയ്ക എന്നു പറഞ്ഞാല്‍ അവന്‍ ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു.
2 രാജാക്കന്മാർ 5:11
അപ്പോള്‍ നയമാന്‍ ഏറ്റവും ക്രുദ്ധിച്ചു പുറപ്പെട്ടുഅവന്‍ തന്നേ പുറത്തുവന്നു അടുത്തുനിന്നു തന്റെ ദൈവമായ യഹോവയുടെ നാമത്തെ വിളിച്ചു പ്രാര്‍ത്ഥിച്ചു തന്റെ കൈ ആ സ്ഥലത്തിന്മീതെ ആട്ടി ഇങ്ങനെ കുഷ്ഠരോഗിയെ സൌഖ്യമാക്കും എന്നു ഞാന്‍ വിചാരിച്ചു.
യോഹന്നാൻ 11:21
ഇപ്പോഴും നീ ദൈവത്തോടു എന്തു അപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്നു ഞാന്‍ അറിയുന്നു എന്നു പറഞ്ഞു.
യോഹന്നാൻ 11:22
യേശു അവളോടുനിന്റെ സഹോദരന്‍ ഉയിര്‍ത്തെഴുന്നേലക്കും എന്നു പറഞ്ഞു.
യോഹന്നാൻ 11:25
ജീവിച്ചിരുന്നു എന്നില്‍ വിശ്വസിക്കുന്നവന്‍ ആരും ഒരു നാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു.
യോഹന്നാൻ 11:32
അവള്‍ കരയുന്നതും അവളോടുകൂടെ വന്ന യെഹൂദന്മാര്‍ കരയുന്നതും യേശു കണ്ടിട്ടു ഉള്ളം നൊന്തു കലങ്ങി