ఆరోగ్యము గలవారికి
സങ്കീർത്തനങ്ങൾ 6:2
യഹോവേ, ഞാന്‍ തളര്‍ന്നിരിക്കുന്നു; എന്നോടു കരുണയുണ്ടാകേണമേ; യഹോവേ, എന്റെ അസ്ഥികള്‍ ഭ്രമിച്ചിരിക്കുന്നു. എന്നെ സൌഖ്യമാക്കേണമേ.
സങ്കീർത്തനങ്ങൾ 41:4
യഹോവേ, എന്നോടു കൃപ തോന്നി എന്നെ സൌഖ്യമാക്കേണമേ; നിന്നോടല്ലോ ഞാന്‍ പാപം ചെയ്തതു എന്നു ഞാന്‍ പറഞ്ഞു.
സങ്കീർത്തനങ്ങൾ 147:3
മനംതകര്‍ന്നവരെ അവന്‍ സൌഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു.
യിരെമ്യാവു 17:14
ലെബാനോനിലെ ഹിമം വയലിലെ പാറയെ വിട്ടുപോകുമോ? അന്യദേശത്തുനിന്നു ഒഴുകിവരുന്ന തണുത്ത വെള്ളം വറ്റിപ്പോകുമേ?
യിരെമ്യാവു 30:17
നിന്റെ ഭാവിയെക്കുറിച്ചു പ്രത്യാശയുണ്ടു; നിന്റെ മക്കള്‍ തങ്ങളുടെ ദേശത്തേക്കു മടങ്ങിവരും എന്നു യഹോവയുടെ അരുളപ്പാടു.
യിരെമ്യാവു 33:6
യിരെമ്യാ പ്രവാചകന്‍ ഈ വചനങ്ങളെ ഒക്കെയും യെരൂശലേമില്‍ യെഹൂദാരാജാവായ സിദെക്കീയാവോടു പ്രസ്താവിച്ചു.
ഹോശേയ 14:4
ഞാന്‍ അവരുടെ പിന്‍ മാറ്റത്തെ ചികിത്സിച്ചു സൌഖ്യമാക്കും; എന്റെ കോപം അവനെ വിട്ടുമാറിയിരിക്കയാല്‍ ഞാന്‍ അവരെ ഔദാര്യമായി സ്നേഹിക്കും.
മർക്കോസ് 2:17
യേശു അതു കേട്ടു അവരോടുദീനക്കാര്‍ക്കല്ലാതെ സൌഖ്യമുള്ളവര്‍ക്കും വൈദ്യനെക്കൊണ്ടു ആവശ്യമില്ല; ഞാന്‍ നീതിമാന്മാരെ അല്ല, പാപികളെ അത്രേ വിളിപ്പാന്‍ വന്നതു എന്നു പറഞ്ഞു.
ലൂക്കോസ് 5:31
യേശു അവരോടുദീനക്കാര്‍ക്കല്ലാതെ സൌഖ്യമുള്ളവര്‍ക്കും വൈദ്യനെക്കൊണ്ടു ആവശ്യമില്ല;
ലൂക്കോസ് 8:43
അന്നു പന്ത്രണ്ടു സംവത്സരമായി രക്തസ്രവമുള്ളവളും മുതല്‍ എല്ലാം വൈദ്യന്മാര്‍ക്കും കൊടുത്തിട്ടും ആരാലും സൌഖ്യം വരുത്തുവാന്‍ കഴിയാത്തവളുമായോരു സ്ത്രീ
ലൂക്കോസ് 9:11
പകല്‍ കഴിവാറായപ്പോള്‍ പന്തിരുവര്‍ അടുത്തുവന്നു അവനോടുഇവിടെ നാം മരുഭൂമിയില്‍ ആയിരിക്കകൊണ്ടു പുരുഷാരം ചുറ്റുമുള്ള ഊരുകളിലും കുടികളിലും പോയി രാത്രി പാര്‍പ്പാനും ആഹാരം വാങ്ങുവാനും വേണ്ടി അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.
ലൂക്കോസ് 18:11-13
11
പരീശന്‍ നിന്നുകൊണ്ടു തന്നോടു തന്നെദൈവമേ, പിടിച്ചു പറിക്കാര്‍, നീതി കെട്ടവര്‍, വ്യഭിചാരികള്‍ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാന്‍ അല്ലായ്കയാല്‍ നിന്നെ വാഴ്ത്തുന്നു.
12
ആഴ്ചയില്‍ രണ്ടുവട്ടം ഉപവസിക്കുന്നു; നേടുന്നതില്‍ ഒക്കെയും പതാരം കൊടുത്തുവരുന്നു; എന്നിങ്ങനെ പ്രാര്‍ത്ഥിച്ചു.
13
ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വര്‍ഗ്ഗത്തേക്കു നോക്കുവാമ്പോലും തുനിയാതെ മാറത്തടിച്ചുദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു.
റോമർ 7:9-24
9
ഞാന്‍ ഒരുകാലത്തു ന്യായപ്രമാണം കൂടാതെ ജീവിച്ചിരുന്നു; എന്നാല്‍ കല്പന വന്നപ്പോള്‍ പാപംവീണ്ടും ജീവിക്കയും ഞാന്‍ മരിക്കയും ചെയ്തു.
10
ഇങ്ങനെ ജീവന്നായി ലഭിച്ചിരുന്ന കല്പന എനിക്കു മരണ ഹേതുവായിത്തീര്‍ന്നു എന്നു ഞാന്‍ കണ്ടു. പാപം അവസരം ലഭിച്ചിട്ടു കല്പനയാല്‍ എന്നെ ചതിക്കയും കൊല്ലുകയും ചെയ്തു.
11
ആകയാല്‍ ന്യായപ്രമാണം വിശുദ്ധം; കല്പന വിശുദ്ധവും ന്യായവും നല്ലതും തന്നേ.
12
എന്നാല്‍ നന്മയായുള്ളതു എനിക്കു മരണകാരണമായിത്തീര്‍ന്നു എന്നോ? ഒരുനാളും അരുതു, പാപമത്രേ മരണമായിത്തീര്‍ന്നതു; അതു നന്മയായുള്ളതിനെക്കൊണ്ടു എനിക്കു മരണം ഉളവാക്കുന്നതിനാല്‍ പാപം എന്നു തെളിയേണ്ടതിന്നു കല്പനയാല്‍ അത്യന്തം പാപമായിത്തീരേണ്ടതിന്നും തന്നേ.
13
ന്യായപ്രമാണം ആത്മികം എന്നു നാം അറിയുന്നുവല്ലോ; ഞാനോ ജഡമയന്‍ , പാപത്തിന്നു ദാസനായി വില്‍ക്കപ്പെട്ടവന്‍ തന്നേ.
14
ഞാന്‍ പ്രവര്‍ത്തിക്കുന്നതു ഞാന്‍ അറിയുന്നില്ല; ഞാന്‍ ഇച്ഛിക്കുന്നതിനെ അല്ല പകെക്കുന്നതിനെ അത്രേ ചെയ്യുന്നതു.
15
ഞാന്‍ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ ന്യായപ്രമാണം നല്ലതു എന്നു ഞാന്‍ സമ്മതിക്കുന്നു.
16
ആകയാല്‍ അതിനെ പ്രവര്‍ത്തിക്കുന്നതു ഞാനല്ല എന്നില്‍ വസിക്കുന്ന പാപമത്രേ.
17
എന്നില്‍ എന്നുവെച്ചാല്‍ എന്റെ ജഡത്തില്‍ നന്മ വസിക്കുന്നില്ല എന്നു ഞാന്‍ അറിയുന്നു; നന്മ ചെയ്‍വാനുള്ള താല്പര്യം എനിക്കുണ്ടു; പ്രവര്‍ത്തിക്കുന്നതോ ഇല്ല.
18
ഞാന്‍ ചെയ്‍വാന്‍ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവര്‍ത്തിക്കുന്നതു.
19
ഞാന്‍ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവര്‍ത്തിക്കുന്നതു ഞാനല്ല എന്നില്‍ വസിക്കുന്ന പാപമത്രേ.
20
അങ്ങനെ നന്മ ചെയ്‍വാന്‍ ഇച്ഛിക്കുന്ന ഞാന്‍ തിന്മ എന്റെ പക്കല്‍ ഉണ്ടു എന്നൊരു പ്രമാണം കാണുന്നു.
21
ഉള്ളംകൊണ്ടു ഞാന്‍ ദൈവത്തിന്റെ ന്യായപ്രമാണത്തില്‍ രസിക്കുന്നു.
22
എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാന്‍ എന്റെ അവയവങ്ങളില്‍ കാണുന്നു; അതു എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു.
23
അയ്യോ, ഞാന്‍ അരിഷ്ടമനുഷ്യന്‍ ! ഈ മരണത്തിന്നു അധീനമായ ശരീരത്തില്‍നിന്നു എന്നെ ആര്‍ വിടുവിക്കും?
24
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുമുഖാന്തരം ഞാന്‍ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. ഇങ്ങനെ ഞാന്‍ തന്നേ ബുദ്ധികൊണ്ടു ദൈവത്തിന്റെ പ്രമാണത്തെയും ജഡംകൊണ്ടു പാപത്തിന്റെ പ്രമാണത്തെയും സേവിക്കുന്നു.
വെളിപ്പാട് 3:17
ഞാന്‍ ധനവാന്‍ ; സമ്പന്നനായിരിക്കുന്നു; എനിക്കു ഒന്നിനും മുട്ടില്ല എന്നു പറഞ്ഞുകൊണ്ടു നീ നിര്‍ഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്നു അറിയാതിരിക്കയാല്‍
വെളിപ്പാട് 3:18
നീ സമ്പന്നന്‍ ആകേണ്ടതിന്നു തീയില്‍ ഊതിക്കഴിച്ച പൊന്നും നിന്റെ നഗ്നതയുടെ ലജ്ജ വെളിവാകാതവണ്ണം ധരിക്കേണ്ടതിന്നു വെള്ളയുടുപ്പും നിനക്കു കാഴ്ച ലഭിക്കേണ്ടതിന്നു കണ്ണില്‍ എഴുതുവാന്‍ ലേപവും എന്നോടു വിലെക്കുവാങ്ങുവാന്‍ ഞാന്‍ നിന്നോടു ബുദ്ധിപറയുന്നു.