నేను వచ్చి
മത്തായി 9:18
അവന്‍ ഇങ്ങനെ അവരോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു പ്രമാണി വന്നു അവനെ നമസ്കരിച്ചുഎന്റെ മകള്‍ ഇപ്പോള്‍ തന്നേ കഴിഞ്ഞുപോയി; എങ്കിലും നീ വന്നു അവളുടെമേല്‍ കൈ വെച്ചാല്‍ അവള്‍ ജീവിക്കും എന്നു പറഞ്ഞു.
മത്തായി 9:19
യേശു എഴുന്നേറ്റു ശിഷ്യന്മാരുമായി അവന്റെ കൂടെ ചെന്നു.
മർക്കോസ് 5:23
എന്റെ കുഞ്ഞുമകള്‍ അത്യാസനത്തില്‍ ഇരിക്കുന്നു; അവള്‍ രക്ഷപ്പെട്ടു ജീവിക്കേണ്ടതിന്നു നീ വന്നു അവളുടെമേല്‍ കൈ വെക്കേണമേ എന്നു വളരെ അപേക്ഷിച്ചു.
മർക്കോസ് 5:24
അവന്‍ അവനോടുകൂടെ പോയി, വലിയ പുരുഷാരവും പിന്‍ ചെന്നു അവനെ തിക്കിക്കൊണ്ടിരുന്നു.
ലൂക്കോസ് 7:6
യേശു അവരോടുകൂടെ പോയി, വീട്ടിനോടു അടുപ്പാറായപ്പോള്‍ ശതാധിപന്‍ സ്നേഹിതന്മാരെ അവന്റെ അടുക്കല്‍ അയച്ചുകര്‍ത്താവേ, പ്രയാസപ്പെടേണ്ടാ; നി എന്റെ പുരെക്കകത്തു വരുവാന്‍ ഞാന്‍ പോരാത്തവന്‍ .