పేతురింటిలో
മത്തായി 8:20
യേശു അവനോടു“കുറുനരികള്‍ക്കു കുഴികളും ആകാശത്തിലെ പറവകള്‍ക്കു കൂടുകളും ഉണ്ടു; മനുഷ്യപുത്രന്നോ തലചായിപ്പാന്‍ ഇടം ഇല്ല എന്നു പറഞ്ഞു.”
മത്തായി 17:25
അവന്‍ വീട്ടില്‍ വന്നപ്പോള്‍ യേശു അവനോടു“ശിമോനേ, നിനക്കു എന്തു തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാര്‍ ചുങ്കമോ കരമോ ആരോടു വാങ്ങുന്നു? പുത്രന്മാരോടോ അന്യരോടോ” എന്നു മുന്നിട്ടു ചോദിച്ചതിന്നുഅന്യരോടു എന്നു അവന്‍ പറഞ്ഞു.
മർക്കോസ് 1:29-31
29
അവിടെ ശിമോന്റെ അമ്മാവിയമ്മ പനിപിടിച്ചു കിടന്നിരുന്നു; അവര്‍ അവളെക്കുറിച്ചു അവനോടു പറഞ്ഞു.
30
അവന്‍ അടുത്തു ചെന്നു അവളെ കൈകൂപിടിച്ചു എഴുന്നേല്പിച്ചു; പനി അവളെ വിട്ടുമാറി, അവള്‍ അവരെ ശുശ്രൂഷിച്ചു.
31
വൈകുന്നേരം സൂര്യന്‍ അസ്തമിച്ചശേഷം അവര്‍ സകലവിധദീനക്കാരെയും ഭൂതഗ്രസ്തരെയും അവന്റെ അടുക്കല്‍ കൊണ്ടുവന്നു.
ലൂക്കോസ് 4:38
അവന്‍ പള്ളിയില്‍നിന്നു ഇറങ്ങി ശിമോന്റെ വീട്ടില്‍ ചെന്നു. ശിമോന്റെ അമ്മാവിയമ്മ കഠിനജ്വരംകൊണ്ടു വലഞ്ഞിരിക്കയാല്‍ അവര്‍ അവള്‍ക്കുവേണ്ടി അവനോടു അപേക്ഷിച്ചു.
ലൂക്കോസ് 4:39
അവന്‍ അവളെ കുനിഞ്ഞു നോക്കി, ജ്വരത്തെ ശാസിച്ചു; അതു അവളെ വിട്ടുമാറി; അവള്‍ ഉടനെ എഴുന്നേറ്റു അവനെ ശുശ്രൂഷിച്ചു.
అత్తను
1 കൊരിന്ത്യർ 9:5
ശേഷം അപ്പൊസ്തലന്മാരും കര്‍ത്താവിന്റെ സഹോദരന്മാരും കേഫാവും ചെയ്യുന്നതുപോലെ ഭാര്‍യ്യയായോരു സഹോദരിയുമായി സഞ്ചരിപ്പാന്‍ ഞങ്ങള്‍ക്കു അധികാരമില്ലയൊ?
1 തിമൊഥെയൊസ് 3:2
എന്നാല്‍ അദ്ധ്യക്ഷന്‍ നിരപവാദ്യനായി ഏകഭാര്യയുടെ ഭര്‍ത്താവും നിര്‍മ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാന്‍ സമര്‍ത്ഥനും ആയിരിക്കേണം.
1 തിമൊഥെയൊസ് 4:3
വിവാഹം വിലക്കുകയും സത്യത്തെ ഗ്രഹിച്ചിരിക്കുന്ന വിശ്വാസികള്‍ സ്തോത്രത്തോടെ അനുഭവിപ്പാന്‍ ദൈവം സൃഷ്ടിച്ച ഭോജ്യങ്ങളെ വര്‍ജ്ജിക്കേണം എന്നു കല്പിക്കയും ചെയ്യും.
എബ്രായർ 13:4
വിവാഹം എല്ലാവര്‍ക്കും മാന്യവും കിടക്ക നിര്‍മ്മലവും ആയിരിക്കട്ടെ; എന്നാല്‍ ദുര്‍ന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.