నేను మీతో చెప్పునదేమనగా
മത്തായി 5:22
ഞാനോ നിങ്ങളോടു പറയുന്നതുസഹോദരനോടു കോപിക്കുന്നവന്‍ എല്ലാം ന്യായവിധിക്കു യോഗ്യനാകുംസഹോദരനോടു നിസ്സാര എന്നും പറഞ്ഞാല്‍ ന്യായാധിപസഭയുടെ മുമ്പില്‍ നില്‍ക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നി നരകത്തിനു യോഗ്യനാകും.
മത്തായി 5:39
ഞാനോ നിങ്ങളോടു പറയുന്നതുദുഷ്ടനോടു എതിര്‍ക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക.
മത്തായി 7:28
ഈ വചനങ്ങളെ യേശു പറഞ്ഞു തീര്‍ന്നപ്പോള്‍ പുരുഷാരം അവന്റെ ഉപദേശത്തില്‍ വിസ്മയിച്ചു;
മത്തായി 7:29
അവരുടെ ശാസ്ത്രിമാരെപ്പോലെ അല്ല, അധികാരമുള്ളവനായിട്ടത്രേ അവന്‍ അവരോടു ഉപദേശിച്ചതു.
మోహపుచూపుతో
ആദിപുസ്തകം 34:2
എന്നാറെ ഹിവ്യനായ ഹമോരിന്റെ മകനായി ദേശത്തിന്റെ പ്രഭുവായ ശെഖേം അവളെ കണ്ടിട്ടു പിടിച്ചുകൊണ്ടുപോയി അവളോടുകൂടെ ശയിച്ചു അവള്‍ക്കു പോരായ്കവരുത്തി.
ആദിപുസ്തകം 39:7-23
7
യോസേഫ് കോമളനും മനോഹരരൂപിയും ആയിരുന്നതുകൊണ്ടു യജമാനന്റെ ഭാര്യ യോസേഫിന്മേല്‍ കണ്ണു പതിച്ചുഎന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു.
8
അവന്‍ അതിന്നു സമ്മതിക്കാതെ യജമാനന്റെ ഭാര്യയോടുഇതാ, വീട്ടില്‍ എന്റെ കൈവശമുള്ള യാതൊന്നും എന്റെ യജമാനന്‍ അറിയുന്നില്ല; തനിക്കുള്ളതൊക്കെയും എന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു.
9
ഈ വീട്ടില്‍ എന്നെക്കാള്‍ വലിയവനില്ല; നീ അവന്റെ ഭാര്യയാകയാല്‍ നിന്നെയല്ലാതെ മറ്റു യാതൊന്നും അവന്‍ എനിക്കു വിരോധിച്ചിട്ടുമില്ല; അതുകൊണ്ടു ഞാന്‍ ഈ മഹാദോഷം പ്രവര്‍ത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ എന്നു പറഞ്ഞു.
10
അവള്‍ ദിനം പ്രതിയും യോസേഫിനോടു പറഞ്ഞിട്ടും അവളോടുകൂടെ ശയിപ്പാനോ അവളുടെ അരികെ ഇരിപ്പാനോ അവന്‍ അവളെ അനുസരിച്ചില്ല.
11
ഒരു ദിവസം അവന്‍ തന്റെ പ്രവൃത്തി ചെയ്‍വാന്‍ വീട്ടിന്നകത്തു ചെന്നു; വീട്ടിലുള്ളവര്‍ ആരും അവിടെ ഇല്ലായിരുന്നു.
12
അവള്‍ അവന്റെ വസ്ത്രം പിടിച്ചുഎന്നോടു കൂടെ ശയിക്ക എന്നു പറഞ്ഞുഎന്നാല്‍ അവന്‍ തന്റെ വസ്ത്രം അവളുടെ കയ്യില്‍ വിട്ടേച്ചു പുറത്തേക്കു ഔടിക്കളഞ്ഞു.
13
അവന്‍ വസ്ത്രം തന്റെ കയ്യില്‍ വിട്ടേച്ചു പുറത്തേക്കു ഔടിപ്പോയി എന്നു കണ്ടപ്പോള്‍,
14
അവള്‍ വീട്ടിലുള്ളവരെ വിളിച്ചു അവരോടുകണ്ടോ, നമ്മെ ഹാസ്യമാക്കേണ്ടതിന്നു അവന്‍ ഒരു എബ്രായനെ കൊണ്ടുവന്നിട്ടിരിക്കുന്നു; അവന്‍ എന്നോടുകൂടെ ശയിക്കേണ്ടതിന്നു എന്റെ അടുക്കല്‍ വന്നു; എന്നാല്‍ ഞാന്‍ ഉറക്കെ നിലവിളിച്ചു.
15
ഞാന്‍ ഉറക്കെ നിലവിളിച്ചതു കേട്ടപ്പോള്‍ അവന്‍ തന്റെ വസ്ത്രം എന്റെ അടുക്കല്‍ വിട്ടേച്ചു ഔടി പൊയ്ക്കളഞ്ഞു എന്നു പറഞ്ഞു.
16
യജമാനന്‍ വീട്ടില്‍ വരുവോളം അവള്‍ ആ വസ്ത്രം തന്റെ പക്കല്‍ വെച്ചുകൊണ്ടിരുന്നു.
17
അവനോടു അവള്‍ അവ്വണം തന്നേ സംസാരിച്ചുനീ കൊണ്ടുവന്നിരിക്കുന്ന എബ്രായദാസന്‍ എന്നെ ഹാസ്യമാക്കുവാന്‍ എന്റെ അടുക്കല്‍ വന്നു.
18
ഞാന്‍ ഉറക്കെ നിലവിളിച്ചപ്പോള്‍ അവന്‍ തന്റെ വസ്ത്രം എന്റെ അടുക്കല്‍ വിട്ടേച്ചു പുറത്തേക്കു ഔടിപ്പോയി എന്നു പറഞ്ഞു.
19
നിന്റെ ദാസന്‍ ഇങ്ങനെ എന്നോടു ചെയ്തു എന്നു തന്റെ ഭാര്യ പറഞ്ഞ വാക്കു യജമാനന്‍ കേട്ടപ്പോള്‍ അവന്നു കോപം ജ്വലിച്ചു.
20
യോസേഫിന്റെ യജമാനന്‍ അവനെ പിടിച്ചു രാജാവിന്റെ ബദ്ധന്മാര്‍ കിടക്കുന്ന കാരാഗൃഹത്തില്‍ ആക്കി; അങ്ങനെ അവന്‍ കാരാഗൃഹത്തില്‍ കിടന്നു.
21
എന്നാല്‍ യഹോവ യോസേഫിനോടുകൂടെ ഇരുന്നു, കാരാഗൃഹപ്രമാണിക്കു അവനോടു ദയ തോന്നത്തക്കവണ്ണം അവന്നു കൃപ നല്കി.
22
കാരാഗൃഹത്തിലെ സകലബദ്ധന്മാരെയും കാരാഗൃഹപ്രമാണി യോസേഫിന്റെ കയ്യില്‍ ഏല്പിച്ചു; അവരുടെ പ്രവൃത്തിക്കൊക്കെയും അവന്‍ വിചാരകനായിരുന്നു.
23
യഹോവ അവനോടുകൂടെ ഇരുന്നു അവന്‍ ചെയ്തതൊക്കെയും സഫലമാക്കുകകൊണ്ടു അവന്റെ കൈക്കീഴുള്ള യാതൊന്നും കാരാഗൃഹ പ്രമാണി നോക്കിയില്ല.
പുറപ്പാട് 20:17
കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു; കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുതു.
2 ശമൂവേൽ 11:2
ഒരുനാള്‍ സന്ധ്യയാകാറായ സമയത്തു ദാവീദ് മെത്തയില്‍ നിന്നു എഴുന്നേറ്റു രാജധാനിയുടെ മാളികമേല്‍ ഉലാവിക്കൊണ്ടിരിക്കുമ്പോള്‍ ഒരു സ്ത്രീ കുളിക്കുന്നതു മാളികയില്‍ നിന്നു കണ്ടു; ആ സ്ത്രീ അതിസുന്ദരി ആയിരുന്നു.
ഇയ്യോബ് 31:1
ഞാന്‍ എന്റെ കണ്ണുമായി ഒരു നിയമം ചെയ്തു; പിന്നെ ഞാന്‍ ഒരു കന്യകയെ നോക്കുന്നതെങ്ങനെ?
ഇയ്യോബ് 31:9
എന്റെ ഹൃദയം ഒരു സ്ത്രീയിങ്കല്‍ ഭ്രമിച്ചുപോയെങ്കില്‍, കൂട്ടുകാരന്റെ വാതില്‍ക്കല്‍ ഞാന്‍ പതിയിരുന്നു എങ്കില്‍,
സദൃശ്യവാക്യങ്ങൾ 6:25
അവളുടെ സൌന്ദര്യത്തെ നിന്റെ ഹൃദയത്തില്‍ മോഹിക്കരുതു; അവള്‍ കണ്ണിമകൊണ്ടു നിന്നെ വശീകരിക്കയുമരുതു.
യാക്കോബ് 1:14
ഔരോരുത്തന്‍ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താല്‍ ആകര്‍ഷിച്ചു വശീകരിക്കപ്പെടുകയാല്‍ ആകുന്നു.
യാക്കോബ് 1:15
മോഹം ഗര്‍ഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു.
2 പത്രോസ് 2:14
അവര്‍ നേര്‍വഴി വിട്ടു തെറ്റി ബെയോരിന്റെ മകനായ ബിലെയാമിന്റെ വഴിയില്‍ നടന്നു.
1 യോഹന്നാൻ 2:16
ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവില്‍നിന്നല്ല, ലോകത്തില്‍നിന്നത്രേ ആകുന്നു.
చేసినవాడగును
സങ്കീർത്തനങ്ങൾ 119:96
ദുഷ്ടന്മാര്‍ എന്നെ നശിപ്പിപ്പാന്‍ പതിയിരിക്കുന്നു; ഞാനോ നിന്റെ സാക്ഷ്യങ്ങളെ ചിന്തിച്ചുകൊള്ളും.
റോമർ 7:7
ആകയാല്‍ നാം എന്തു പറയേണ്ടു? ന്യായപ്രമാണം പാപം എന്നോ? ഒരുനാളും അരുതു. എങ്കിലും ന്യായപ്രമാണത്താല്‍ അല്ലാതെ ഞാന്‍ പാപത്തെ അറിഞ്ഞില്ല; മോഹിക്കരുതു എന്നു ന്യായപ്രമാണം പറയാതിരുന്നെങ്കില്‍ ഞാന്‍ മോഹത്തെ അറികയില്ലായിരുന്നു.
റോമർ 7:8
പാപമോ അവസരം ലഭിച്ചിട്ടു കല്പനയാല്‍ എന്നില്‍ സകലവിധ മോഹത്തെയും ജനിപ്പിച്ചു; ന്യായപ്രമാണം കൂടാതെ പാപം നിര്‍ജ്ജീവമാകുന്നു.
റോമർ 7:14
ഞാന്‍ പ്രവര്‍ത്തിക്കുന്നതു ഞാന്‍ അറിയുന്നില്ല; ഞാന്‍ ഇച്ഛിക്കുന്നതിനെ അല്ല പകെക്കുന്നതിനെ അത്രേ ചെയ്യുന്നതു.