చూచి
മത്തായി 4:25
അവന്‍ അവരെ സൌഖ്യമാക്കി; ഗലീല, ദെക്കപ്പൊലി, യെരൂശലേം, യെഹൂദ്യ, യോര്‍ദ്ദന്നക്കരെ എന്നീ ഇടങ്ങളില്‍ നിന്നു വളരെ പുരുഷാരം അവനെ പിന്‍ തുടര്‍ന്നു.
മത്തായി 13:2
വളരെ പുരുഷാരം അവന്റെ അടുക്കല്‍ വന്നുകൂടുകകൊണ്ടു അവന്‍ പടകില്‍ കയറി ഇരുന്നു; പുരുഷാരം എല്ലാം കരയില്‍ ഇരുന്നു.
മർക്കോസ് 4:1
അവന്‍ പിന്നെയും കടല്‍ക്കരെവെച്ചു ഉപദേശിപ്പാന്‍ തുടങ്ങി. അപ്പോള്‍ ഏറ്റവും വലിയ പുരുഷാരം അവന്റെ അടുക്കല്‍ വന്നു കൂടുകകൊണ്ടു അവന്‍ പടകില്‍ കയറി കടലില്‍ ഇരുന്നു; പുരുഷാരം ഒക്കെയും കടലരികെ കരയില്‍ ആയിരുന്നു.
ఆయన యెక్కి
മത്തായി 15:29
യേശു അവിടെ നിന്നു യാത്രയായി ഗലീലക്കടലരികെ ചെന്നു മലയില്‍ കയറി അവിടെ ഇരുന്നു.
മർക്കോസ് 3:13
പിന്നെ അവന്‍ മലയില്‍ കയറി തനിക്കു ബോധിച്ചവരെ അടുക്കല്‍ വിളിച്ചു; അവര്‍ അവന്റെ അരികെ വന്നു.
മർക്കോസ് 3:20
അവന്‍ വീട്ടില്‍ വന്നു; അവര്‍ക്കും ഭക്ഷണം കഴിപ്പാന്‍ പോലും വഹിയാതവണ്ണം പുരുഷാരം പിന്നെയും തിങ്ങി കൂടി വന്നു.
യോഹന്നാൻ 6:2
അവന്‍ രോഗികളില്‍ ചെയ്യുന്ന അടയാളങ്ങളെ കണ്ടിട്ടു ഒരു വലിയ പുരുഷാരം അവന്റെ പിന്നാലെ ചെന്നു.
യോഹന്നാൻ 6:3
യേശു മലയില്‍ കയറി ശിഷ്യന്മാരോടുകൂടെ അവിടെ ഇരുന്നു.
ఆయన
മത്തായി 4:18-22
18
അവന്‍ ഗലീലക്കടല്പുറത്തു നടക്കുമ്പോള്‍ പത്രൊസ് എന്നു പേരുള്ള ശിമോന്‍ , അവന്റെ സഹോദരനായ അന്ത്രെയാസ് എന്നിങ്ങനെ മീന്‍ പിടിക്കാരായ രണ്ടു സഹോദരന്മാര്‍ കടലില്‍ വല വീശുന്നതു കണ്ടു
19
“എന്റെ പിന്നാലെ വരുവിന്‍ ; ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു അവരോടു പറഞ്ഞു.
20
ഉടനെ അവര്‍ വല വിട്ടേച്ചു അവനെ അനുഗമിച്ചു.
21
അവിടെ നിന്നു മുമ്പോട്ടു പോയാറെ സെബെദിയുടെ മകന്‍ യാക്കോബും അവന്റെ സഹോദരന്‍ യോഹന്നാനും എന്ന വേറെ രണ്ടു സഹോദരന്മാര്‍ പടകില്‍ ഇരുന്നു അപ്പനായ സെബദിയുമായി വല നന്നാക്കുന്നതു കണ്ടു അവരെയും വിളിച്ചു.
22
അവരും ഉടനെ പടകിനെയും അപ്പനെയും വിട്ടു അവനെ അനുഗമിച്ചു.
മത്തായി 10:2-4
2
പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതുഒന്നാമന്‍ പത്രൊസ് എന്നു പേരുള്ള ശിമോന്‍ , അവന്റെ സഹോദരന്‍ അന്ത്രെയാസ്, സെബെദിയുടെ മകന്‍ യാക്കോബ്,
3
അവന്റെ സഹോദരന്‍ യോഹന്നാന്‍ , ഫിലിപ്പൊസ്, ബര്‍ത്തൊലൊമായി, തോമസ്, ചുങ്കക്കാരന്‍ മത്തായി, അല്ഫായുടെ മകന്‍ യാക്കോബ്,
4
തദ്ദായി, ശിമോന്‍ , യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്യോത്താ യൂദാ.
ലൂക്കോസ് 6:13-16
13
നേരം വെളുത്തപ്പോള്‍ അവന്‍ ശിഷ്യന്മാരെ അടുക്കെ വിളിച്ചു, അവരില്‍ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു, അവര്‍ക്കും അപ്പൊസ്തലന്മാര്‍ എന്നും പേര്‍ വിളിച്ചു.
14
അവര്‍ ആരെന്നാല്‍പത്രൊസ് എന്നു അവന്‍ പേര്‍വിളിച്ച ശിമോന്‍ , അവന്റെ സഹോദരനായ അന്ത്രെയാസ്, യാക്കോബ്, യോഹന്നാന്‍ , ഫിലിപ്പൊസ്, ബര്‍ത്തൊലൊമായി,
15
മത്തായി, തോമാസ്, അല്ഫായിയുടെ മകനായ യാക്കോബ്, എരിവുകാരനായ ശിമോന്‍ ,
16
യാക്കോബിന്റെ സഹോദരനായ യൂദാ, ദ്രോഹിയായ്തീര്‍ന്ന ഈസ്കായ്യോര്‍ത്ത് യൂദാ എന്നിവര്‍ തന്നേ.