ప్రధానయాజకులును కూడ ఆయనను అపహసించుచు
ഇയ്യോബ് 13:9
അവന്‍ നിങ്ങളെ പരിശോധിച്ചാല്‍ നന്നായി കാണുമോ? മര്‍ത്യനെ തോല്പിക്കുമ്പോലെ നിങ്ങള്‍ അവനെ തോല്പിക്കുമോ?
സങ്കീർത്തനങ്ങൾ 22:12
അനേകം കാളകള്‍ എന്നെ വളഞ്ഞു; ബാശാന്‍ കൂറ്റന്മാര്‍ എന്നെ ചുറ്റിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 22:13
ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവര്‍ എന്റെ നേരെ വായ് പിളര്‍ക്കുംന്നു.
സങ്കീർത്തനങ്ങൾ 35:26
എന്റെ അനര്‍ത്ഥത്തില്‍ സന്തോഷിയക്കുന്നവര്‍ ഒരുപോലെ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ, എന്റെ നേരെ വമ്പുപറയുന്നവര്‍ ലജ്ജയും അപമാനവും ധരിക്കട്ടെ.
യെശയ്യാവ് 28:22
ആകയാല്‍ നിങ്ങളുടെ ബന്ധനങ്ങള്‍ മുറുകിപ്പോകാതെയിരിക്കേണ്ടതിന്നു നിങ്ങള്‍ പരിഹാസികള്‍ ആയിരിക്കരുതു; സര്‍വ്വഭൂമിയിലും വരുവാന്‍ നിര്‍ണ്ണയിച്ചിട്ടുള്ള ഒരു സംഹാരത്തെക്കുറിച്ചു ഞാന്‍ സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവിങ്കല്‍നിന്നു കേട്ടിരിക്കുന്നു.
യെശയ്യാവ് 49:7
യിസ്രായേലിന്റെ വീണ്ടെടുപ്പുകാരനും അവന്റെ പരിശുദ്ധനുമായ യഹോവ, സര്‍വ്വനിന്ദിതനും ജാതിക്കു വെറുപ്പുള്ളവനും അധിപതികളുടെ ദാസനുമായവനോടു ഇപ്രകാരം അരുളിച്ചെയ്യുന്നുവിശ്വസ്തനായ യഹോവനിമിത്തവും നിന്നെ തിരഞ്ഞെടുത്ത യിസ്രായേലിന്‍ പരിശുദ്ധന്‍ നിമിത്തവും രാജാക്കന്മാര്‍ കണ്ടു എഴുന്നേല്‍ക്കയും പ്രഭുക്കന്മാര്‍ കണ്ടു നമസ്കരിക്കയും ചെയ്യും.
സെഖര്യാവ് 11:8
എന്നാല്‍ ഞാന്‍ ഒരു മാസത്തില്‍ മൂന്നു ഇടയന്മാരെ ഛേദിച്ചുകളഞ്ഞു; എനിക്കു അവരോടു വെറുപ്പു തോന്നി, അവര്‍ക്കും എന്നോടും നീരസം തോന്നിയിരുന്നു.
മർക്കോസ് 15:31
അങ്ങനെ തന്നേ മഹാപുരോഹിതന്മാരും അവനെ പരിഹസിച്ചുഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു തന്നെത്താന്‍ രക്ഷിപ്പാന്‍ വഹിയാ.
മർക്കോസ് 15:32
നാം കണ്ടു വിശ്വസിക്കേണ്ടതിന്നു ക്രിസ്തു എന്ന യിസ്രായേല്‍ രാജാവു ഇപ്പോള്‍ ക്രൂശില്‍ നിന്നു ഇറങ്ങിവരട്ടെ എന്നു തമ്മില്‍ പറഞ്ഞു; അവനോടുകൂടെ ക്രൂശിക്കപ്പെട്ടവരും അവനെ പഴിച്ചു പറഞ്ഞു.
ലൂക്കോസ് 18:32
അവനെ ജാതികള്‍ക്കു ഏല്പിച്ചുകൊടുക്കയും അവര്‍ അവനെ പരിഹസിച്ചു അവമാനിച്ചു തുപ്പി തല്ലീട്ടു കൊല്ലുകയും
ലൂക്കോസ് 22:52
യേശു തന്റെ നേരെ വന്ന മഹാപുരോഹിതന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും മൂപ്പന്മാരോടുംഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങള്‍ വാളും വടിയുമായി പുറപ്പെട്ടുവന്നുവോ?
ലൂക്കോസ് 23:35
ജനം നോക്കിക്കൊണ്ടു നിന്നു. ഇവന്‍ മറുള്ളവരെ രക്ഷിച്ചുവല്ലോ; ദൈവം തിരഞ്ഞെടുത്ത ക്രിസ്തു എങ്കില്‍ തന്നെത്താന്‍ രക്ഷിക്കട്ടെ എന്നു പ്രധാനികളും പരിഹസിച്ചുപറഞ്ഞു.