ఆయన మీద ఉమ్మివేసి, ఆ రెల్లును తీసికొని దానితో ఆయనను తలమీద కొట్టిరి
മത്തായി 26:67
ഹേ, ക്രിസ്തുവേ, നിന്നെ തല്ലിയതു ആര്‍ എന്നു ഞങ്ങളോടു പ്രവചിക്ക എന്നു പറഞ്ഞു.
ഇയ്യോബ് 30:8-10
8
അവര്‍ ഭോഷന്മാരുടെ മക്കള്‍, നീചന്മാരുടെ മക്കള്‍; അവരെ ദേശത്തുനിന്നു ചമ്മട്ടികൊണ്ടു അടിച്ചോടിക്കുന്നു.
9
ഇപ്പോഴോ ഞാന്‍ അവരുടെ പാട്ടായിരിക്കുന്നു; അവര്‍ക്കും പഴഞ്ചൊല്ലായിത്തീര്‍ന്നിരിക്കുന്നു.
10
അവര്‍ എന്നെ അറെച്ചു അകന്നുനിലക്കുന്നു; എന്നെ കണ്ടു തുപ്പുവാന്‍ ശങ്കിക്കുന്നില്ല.
യെശയ്യാവ് 49:7
യിസ്രായേലിന്റെ വീണ്ടെടുപ്പുകാരനും അവന്റെ പരിശുദ്ധനുമായ യഹോവ, സര്‍വ്വനിന്ദിതനും ജാതിക്കു വെറുപ്പുള്ളവനും അധിപതികളുടെ ദാസനുമായവനോടു ഇപ്രകാരം അരുളിച്ചെയ്യുന്നുവിശ്വസ്തനായ യഹോവനിമിത്തവും നിന്നെ തിരഞ്ഞെടുത്ത യിസ്രായേലിന്‍ പരിശുദ്ധന്‍ നിമിത്തവും രാജാക്കന്മാര്‍ കണ്ടു എഴുന്നേല്‍ക്കയും പ്രഭുക്കന്മാര്‍ കണ്ടു നമസ്കരിക്കയും ചെയ്യും.
യെശയ്യാവ് 50:6
അടിക്കുന്നവര്‍ക്കും, ഞാന്‍ എന്റെ മുതുകും രോമം പറിക്കുന്നവര്‍ക്കും, എന്റെ കവിളും കാണിച്ചുകൊടുത്തു; എന്റെ മുഖം നിന്ദെക്കും തുപ്പലിന്നും മറെച്ചിട്ടുമില്ല.
യെശയ്യാവ് 52:14
അവന്റെ രൂപം കണ്ടാല്‍ ആളല്ല എന്നും അവന്റെ ആകൃതി കണ്ടാല്‍ മനുഷ്യനല്ല എന്നും തോന്നുമാറു വിരൂപമായിരിക്കകൊണ്ടു പലരും നിന്നെ കണ്ടു സ്തംഭിച്ചുപോയതു പോലെ,
യെശയ്യാവ് 53:3
അവന്‍ മനുഷ്യരാല്‍ നിന്‍ ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവര്‍‍ മുഖം മറെച്ചുകളയത്തക്കവണ്ണം അവന്‍ നിന്‍ ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല
യെശയ്യാവ് 53:7
തന്നെത്താന്‍ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവന്‍ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുന്‍ പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവന്‍ വായെ തുറക്കാതിരുന്നു
മീഖാ 5:1
ഇപ്പോള്‍ പടക്കൂട്ടങ്ങളുടെ മകളേ, പടക്കൂട്ടമായി കൂടുക; അവന്‍ നമ്മുടെ നേരെ വാടകോരുന്നു; യിസ്രായേലിന്റെ ന്യായാധിപതിയെ അവര്‍ വടികൊണ്ടു ചെകിട്ടത്തു അടിക്കുന്നു.
മർക്കോസ് 15:19
കോല്‍കൊണ്ടു അവന്റെ തലയില്‍ അടിച്ചു, അവനെ തുപ്പി, മുട്ടുകുത്തി അവനെ നമസ്കരിച്ചു.
ലൂക്കോസ് 18:32
അവനെ ജാതികള്‍ക്കു ഏല്പിച്ചുകൊടുക്കയും അവര്‍ അവനെ പരിഹസിച്ചു അവമാനിച്ചു തുപ്പി തല്ലീട്ടു കൊല്ലുകയും
ലൂക്കോസ് 18:33
മൂന്നാം നാള്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കയും ചെയ്യും എന്നു പറഞ്ഞു.