ఆశ్చర్యపడెను
സങ്കീർത്തനങ്ങൾ 71:7
ഞാന്‍ പലര്‍ക്കും ഒരത്ഭുതം ആയിരിക്കുന്നു; നീ എന്റെ ബലമുള്ള സങ്കേതമാകുന്നു.
യെശയ്യാവ് 8:18
ഇതാ, ഞാനും യഹോവ എനിക്കു തന്ന മക്കളും സീയോന്‍ പര്‍വ്വതത്തില്‍ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയാല്‍ യിസ്രായേലില്‍ അടയാളങ്ങളും അത്ഭുതങ്ങളും ആയിരിക്കുന്നു.
സെഖര്യാവ് 3:8
മഹാപുരോഹിതനായ യോശുവേ, നീയും നിന്റെ മുമ്പില്‍ ഇരിക്കുന്ന നിന്റെ കൂട്ടുകാരും കേട്ടുകൊള്‍വിന്‍ ! അവര്‍ അത്ഭുതലക്ഷണപുരുഷന്മാരല്ലോ; ഞാന്‍ എന്റെ ദാസനായ മുള എന്നവനെ വരുത്തും.
1 കൊരിന്ത്യർ 4:9
ഞങ്ങള്‍ ലോകത്തിന്നു, ദൂതന്മാര്‍ക്കും മനുഷ്യര്‍ക്കും തന്നേ, കൂത്തുകാഴ്ചയായി തീര്‍ന്നിരിക്കയാല്‍ ദൈവം അപ്പൊസ്തലന്മാരായ ഞങ്ങളെ ഒടുക്കത്തവരായി മരണവിധിയില്‍ ഉള്‍പ്പെട്ടവരെപ്പോലെ നിറുത്തി എന്നു എനിക്കു തോന്നുന്നു.