గొప్ప వెలకు
യോശുവ 7:20
ആഖാന്‍ യോശുവയോടുഞാന്‍ യിസ്രായേലിന്റെ ദൈവമായ യഹോവയോടു പിഴെച്ചു ഇന്നിന്നതു ചെയ്തിരിക്കുന്നു സത്യം.
യോശുവ 7:21
ഞാന്‍ കൊള്ളയുടെ കൂട്ടത്തില്‍ വിശേഷമായോരു ബാബിലോന്യ മേലങ്കിയും ഇരുനൂറു ശേക്കെല്‍ വെള്ളിയും അമ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു പൊന്‍ കട്ടിയും കണ്ടു മോഹിച്ചു എടുത്തു; അവ എന്റെ കൂടാരത്തിന്റെ നടുവില്‍ നിലത്തു കുഴിച്ചിട്ടിരിക്കുന്നു; വെള്ളി അടിയില്‍ ആകന്നു എന്നു ഉത്തരം പറഞ്ഞു.
1 ശമൂവേൽ 15:9
എന്നാല്‍ ശൌലും ജനവും ആഗാഗിനെയും ആടു, മാടു, തടിച്ചമൃഗം എന്നിവയില്‍ മേത്തരമായവയെയും കുഞ്ഞാടുകളെയും ഉത്തമമായവയെ ഒക്കെയും നിര്‍മ്മൂലമാക്കുവാന്‍ മനസ്സില്ലാതെ ജീവനോടെ സൂക്ഷിച്ചു; ഹീനവും നിസ്സാരവുമായവയെ ഒക്കെയും അവര്‍ നിര്‍മ്മൂലമാക്കിക്കളഞ്ഞു.
1 ശമൂവേൽ 15:21
എന്നാല്‍ ജനം ശപഥാര്‍പ്പിതവസ്തുക്കളില്‍ വിശേഷമായ ആടുമാടുകളെ കൊള്ളയില്‍നിന്നു എടുത്തു ഗില്ഗാലില്‍ നിന്റെ ദൈവമായ യഹോവേക്കു യാഗം കഴിപ്പാന്‍ കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു.
2 രാജാക്കന്മാർ 5:20
അവന്‍ അവനെ വിട്ടു കുറെ ദൂരം പോയശേഷം ദൈവപുരുഷനായ എലീശയുടെ ബാല്യക്കാരന്‍ ഗേഹസിഅരാമ്യന്‍ നയമാന്‍ കൊണ്ടുവന്നതു എന്റെ യജമാനന്‍ അവന്റെ കയ്യില്‍നിന്നു വാങ്ങാതെ വിട്ടുകളഞ്ഞുവല്ലോ; യഹോവയാണ, ഞാന്‍ അവന്റെ പിന്നാലെ ഔടിച്ചെന്നു അവനോടു അല്പമെങ്കിലും വാങ്ങുമെന്നു പറഞ്ഞു.
മർക്കോസ് 14:5
ഇതു മുന്നൂറ്റില്‍ അധികം വെള്ളിക്കാശിന്നു വിറ്റു ദരിദ്രര്‍ക്കും കൊടുപ്പാന്‍ കഴിയുമായിരുന്നുവല്ലോ എന്നിങ്ങനെ ഉള്ളില്‍ നീരസപ്പെട്ടു അവളെ ഭര്‍ത്സിച്ചു.
യോഹന്നാൻ 12:5
ഈ തൈലം മുന്നൂറു വെള്ളിക്കാശിന്നു വിറ്റു ദിരിദ്രന്മാര്‍ക്കും കൊടുക്കാഞ്ഞതു എന്തു എന്നു പറഞ്ഞു.
യോഹന്നാൻ 12:6
ഇതു ദരിദ്രന്മാരെക്കുറിച്ചു വിചാരം ഉണ്ടായിട്ടല്ല, അവന്‍ കള്ളന്‍ ആകകൊണ്ടും പണസ്സഞ്ചി തന്റെ പക്കല്‍ ആകയാല്‍ അതില്‍ ഇട്ടതു എടുത്തുവന്നതുകൊണ്ടും അത്രേ പറഞ്ഞതു.
2 പത്രോസ് 2:15
അവന്‍ അനീതിയുടെ കൂലി കൊതിച്ചു എങ്കിലും തന്റെ അകൃത്യത്തിന്നു ശാസന കിട്ടി; ഉരിയാടാക്കഴുത മനുഷ്യവാക്കായി ഉരിയാടി പ്രവാചകന്റെ ബുദ്ധിഭ്രമത്തെ തടുത്തുവല്ലോ.