And, behold, one of them which were with Jesus stretched out his hand, and drew his sword, and struck a servant of the high priest's, and smote off his ear.
മത്തായി 26:35
അനന്തരം യേശു അവരുമായി ഗെത്ത് ശെമന എന്ന തോട്ടത്തില്‍ വന്നു ശിഷ്യന്മാരോടു“ഞാന്‍ അവിടെ പോയി പ്രാര്‍ത്ഥിച്ചു വരുവോളം ഇവിടെ ഇരിപ്പിന്‍” എന്നു പറഞ്ഞു,
മർക്കോസ് 14:47
അരികെ നിലക്കുന്നവരില്‍ ഒരുവന്‍ വാള്‍ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി കാതു അറുത്തു.
ലൂക്കോസ് 9:55
അവന്‍ തിരിഞ്ഞു അവരെ ശാസിച്ചു(നിങ്ങള്‍ ഏതു ആത്മാവിന്നു അധീനര്‍ എന്നു നിങ്ങള്‍ അറിയുന്നില്ല;
ലൂക്കോസ് 22:36-38
36
അവന്‍ അവരോടുഎന്നാല്‍ ഇപ്പോള്‍ മടിശ്ശീലയുള്ളവന്‍ അതു എടുക്കട്ടെ; അവ്വണ്ണം തന്നേ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റു വാള്‍ കൊള്ളട്ടെ.
37
അവനെ അധര്‍മ്മികളുടെ കൂട്ടത്തില്‍ എണ്ണി എന്നു എഴുതിയിരിക്കുന്നതിന്നു ഇനി എന്നില്‍ നിവൃത്തിവരേണം എന്നു ഞാന്‍ നിങ്ങളോടു പറയുന്നു; എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതിന്നു നിവൃത്തി വരുന്നു എന്നു പറഞ്ഞു.
38
കര്‍ത്താവേ, ഇവിടെ രണ്ടു വാള്‍ ഉണ്ടു എന്നു അവര്‍ പറഞ്ഞതിന്നുമതി എന്നു അവന്‍ അവരോടു പറഞ്ഞു.
ലൂക്കോസ് 22:49-51
49
സംഭവിപ്പാന്‍ പോകുന്നതു അവന്റെ കൂടെയുള്ളവര്‍ കണ്ടുകര്‍ത്താവേ, ഞങ്ങള്‍ വാള്‍കൊണ്ടു വെട്ടേണമോ എന്നു ചോദിച്ചു.
50
അവരില്‍ ഒരുത്തന്‍ മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തെ കാതു അറുത്തു.
51
അപ്പോള്‍ യേശു; ഇത്രെക്കു വിടുവിന്‍ എന്നു പറഞ്ഞു അവന്റെ കാതു തൊട്ടു സൌഖ്യമാക്കി.
യോഹന്നാൻ 18:10
ശിമോന്‍ പത്രൊസ് തനിക്കുള്ള വാള്‍ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തുകാതു അറുത്തു കളഞ്ഞു; ആ ദാസന്നു മല്‍ക്കൊസ് എന്നു പേര്‍.
യോഹന്നാൻ 18:11
യേശു പത്രൊസിനോടുവാള്‍ ഉറയില്‍ ഇടുക; പിതാവു എനിക്കു തന്ന പാനപാത്രം ഞാന്‍ കുടിക്കേണ്ടയോ എന്നു പറഞ്ഞു.
യോഹന്നാൻ 18:36
എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കില്‍ എന്നെ യഹൂദന്മാരുടെ കയ്യില്‍ ഏല്പിക്കാതവണ്ണം എന്റെ ചേവകര്‍ പോരാടുമായിരുന്നു. എന്നാല്‍ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.
2 കൊരിന്ത്യർ 10:4
ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങള്‍ അല്ല, കോട്ടകളെ ഇടിപ്പാന്‍ ദൈവസന്നിധിയില്‍ ശക്തിയുള്ളവ തന്നേ.