ഉഷസ്സായപ്പോള്‍ ദൂതന്മാര്‍ ലോത്തിനെ ബദ്ധപ്പെടുത്തിഈ പട്ടണത്തിന്റെ അകൃത്യത്തില്‍ നശിക്കാതിരിപ്പാന്‍ എഴുന്നേറ്റു നിന്റെ ഭാര്യയെയും ഇവിടെ കാണുന്ന നിന്റെ രണ്ടു പുത്രിമാരെയും കൂട്ടിക്കൊണ്ടുപൊയ്ക്കള്‍ക എന്നു പറഞ്ഞു.
16
അവന്‍ താമസിച്ചപ്പോള്‍, യഹോവ അവനോടു കരുണ ചെയ്കയാല്‍, ആ പുരുഷന്മാര്‍ അവനെയും ഭാര്യയെയും രണ്ടു പുത്രിമാരെയും കൈകൂ പിടിച്ചു പട്ടണത്തിന്റെ പുറത്തു കൊണ്ടുപോയിആക്കി.
17
അവരെ പുറത്തു കൊണ്ടുവന്ന ശേഷം അവന്‍ ജീവരക്ഷെക്കായി ഔടിപ്പോകപുറകോട്ടു നോക്കരുതു; ഈ പ്രദേശത്തെങ്ങും നില്‍ക്കയുമരുതു; നിനക്കു നാശം ഭവിക്കാതിരിപ്പാന്‍ പര്‍വ്വതത്തിലേക്കു ഔടിപ്പോക എന്നുപറഞ്ഞു.
ബെന്യാമീന്‍ മക്കളേ, യെരൂശലേമിന്റെ നടുവില്‍നിന്നു ഔടിപ്പോകുവിന്‍ ; തെക്കോവയില്‍ കാഹളം ഊതുവിന്‍ ; ബേത്ത്--ഹക്കേരെമില്‍ ഒരു തീക്കുറി ഉയര്‍ത്തുവിന്‍ വടക്കു നിന്നു അനര്‍ഥവും മഹാ നാശവും കാണായ്‍വരുന്നു.
അങ്ങനെ ഏബെദ്--മേലെക്‍ ആയാളുകളെ കൂട്ടിക്കൊണ്ടു രാജഗൃഹത്തില്‍ ഭണ്ഡാരമുറിക്കു കീഴെ ചെന്നു അവിടെ നിന്നു പഴന്തുണിയും കീറ്റുതുണിക്കണ്ടങ്ങളും എടുത്തു കുഴിയില്‍ യിരെമ്യാവിന്നു കയറുവഴി ഇറക്കിക്കൊടുത്തു.
കൂശ്യനായ ഏബെദ്--മേലെക്‍ യിരെമ്യാവോടുഈ പഴന്തുണിയും കീറ്റുതുണിക്കണ്ടങ്ങളും നിന്റെ കക്ഷങ്ങളില്‍ വെച്ചു അതിന്നു പുറമെ കയറിട്ടുകൊള്‍ക എന്നു പറഞ്ഞു; യിരെമ്യാവു അങ്ങനെ ചെയ്തു.
വിശ്വാസത്താല്‍ നോഹ അതുവരെ കാണാത്തവയെക്കുറിച്ചു അരുളപ്പാടുണ്ടായിട്ടു ഭയഭക്തി പൂണ്ടു തന്റെ കുടുംബത്തിന്റെ രക്ഷക്കായിട്ടു ഒരു പെട്ടകം തീര്‍ത്തു; അതിനാല്‍ അവന്‍ ലോകത്തെ കുറ്റം വിധിച്ചു വിശ്വാസത്താലുള്ള നീതിക്കു അവകാശിയായിത്തീര്‍ന്നു.