അവന്റെ കാവല്‍ക്കാര്‍ കുരുടന്മാര്‍; അവരെല്ലാവരും പരിജ്ഞാനമില്ലാത്തവര്‍, അവരെല്ലാവരും കുരെപ്പാന്‍ വഹിയാത്ത ഊമനായ്‍ക്കള്‍ തന്നേ; അവര്‍ നിദ്രാപ്രിയന്മാരായി സ്വപ്നം കണ്ടു കിടന്നുറങ്ങുന്നു
കാണാത്തവര്‍ കാണ്മാനും കാണുന്നവര്‍ കുരുടര്‍ ആവാനും ഇങ്ങനെ ന്യായവിധിക്കായി ഞാന്‍ ഇഹലോകത്തില്‍ വന്നു എന്നു യേശു പറഞ്ഞു.
40
അവനോടുകൂടെയുള്ള ചില പരീശന്മാര്‍ ഇതു കേട്ടിട്ടു ഞങ്ങളും കുരുടരോ എന്നു ചോദിച്ചു.
41
യേശു അവരോടു നിങ്ങള്‍ കുരുടര്‍ ആയിരുന്നു എങ്കില്‍ നിങ്ങള്‍ക്കു പാപം ഇല്ലായിരുന്നു; എന്നാല്‍ഞങ്ങള്‍ കാണുന്നു എന്നു നിങ്ങള്‍ പറയുന്നതുകൊണ്ടു നിങ്ങളുടെ പാപം നിലക്കുന്നു എന്നു പറഞ്ഞു.
വിശേഷാല്‍ സഹോദരന്മാരേ, സ്വര്‍ഗ്ഗത്തെയോ ഭൂമിയെയോ മറ്റു യാതൊന്നിനെയുമോ ചൊല്ലി സത്യം ചെയ്യരുതു; ശിക്ഷാവിധിയില്‍ അകപ്പെടാതിരിപ്പാന്‍ നിങ്ങള്‍ ഉവ്വു എന്നു പറഞ്ഞാല്‍ ഉവ്വു എന്നും ഇല്ല എന്നു പറഞ്ഞാല്‍ ഇല്ല എന്നും ഇരിക്കട്ടെ.
നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ പ്രാകുന്നവന്‍ മരിക്കേണം എന്നു മോശെ പറഞ്ഞുവല്ലോ.
11
നിങ്ങളോ ഒരു മനുഷ്യന്‍ അപ്പനോടോ അമ്മയോടോനിനക്കു എന്നാല്‍ ഉപകാരമായി വരേണ്ടതു വഴിപാടു എന്നര്‍ത്ഥമുള്ള കൊര്‍ബ്ബാന്‍ എന്നു പറഞ്ഞാല്‍ മതി എന്നു പറയുന്നു.
12
തന്റെ അപ്പന്നോ അമ്മെക്കോ മേലാല്‍ ഒന്നും ചെയ്‍വാന്‍ അവനെ സമ്മതിക്കുന്നതുമില്ല.
13
ഇങ്ങനെ നിങ്ങള്‍ ഉപദേശിക്കുന്ന സന്പ്രദായത്താല്‍ ദൈവകല്പന ദുര്‍ബ്ബലമാക്കുന്നു; ഈ വക പലതും നിങ്ങള്‍ ചെയ്യുന്നു.