వచ్చినప్పుడు
മർക്കോസ് 9:14-29
14
അവന്‍ ശിഷ്യന്മാരുടെ അടുക്കെ വന്നാറെ വലിയ പുരുഷാരം അവരെ ചുറ്റി നിലക്കുന്നതും ശാസ്ത്രിമാര്‍ അവരോടു തര്‍ക്കിക്കുന്നതും കണ്ടു.
15
പുരുഷാരം അവനെ കണ്ട ഉടനെ ഭ്രമിച്ചു ഔടിവന്നു അവനെ വന്ദിച്ചു.
16
അവന്‍ അവരോടുനിങ്ങള്‍ അവരുമായി തര്‍ക്കിക്കുന്നതു എന്തു എന്നു ചോദിച്ചു.
17
അതിന്നു പുരുഷാരത്തില്‍ ഒരുത്തന്‍ ഗുരോ, ഊമനായ ആത്മാവുള്ള എന്റെ മകനെ ഞാന്‍ നിന്റെ അടുക്കല്‍ കൊണ്ടുവന്നു.
18
അതു അവനെ എവിടെവെച്ചു പിടിച്ചാലും അവനെ തള്ളിയിടുന്നു; പിന്നെ അവന്‍ നുരെച്ചു പല്ലുകടിച്ചു വരണ്ടുപോകുന്നു. അതിനെ പുറത്താക്കേണ്ടതിന്നു ഞാന്‍ നിന്റെ ശിഷ്യന്മാരോടു പറഞ്ഞിട്ടു അവര്‍ക്കും കഴിഞ്ഞില്ല എന്നു ഉത്തരം പറഞ്ഞു.
19
അവന്‍ അവരോടുഅവിശ്വാസമുള്ള തലമുറയേ, എത്രത്തോളം ഞാന്‍ നിങ്ങളോടു കൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ പൊറുക്കും? അവനെ എന്റെ അടുക്കല്‍ കൊണ്ടുവരുവിന്‍ എന്നു ഉത്തരം പറഞ്ഞു.
20
അവര്‍ അവനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു. അവനെ കണ്ട ഉടനെ ആത്മാവു അവനെ ഇഴെച്ചു; അവന്‍ നിലത്തു വീണു നുരെച്ചുരുണ്ടു.
21
ഇതു അവന്നു സംഭവിച്ചിട്ടു എത്ര കാലമായി എന്നു അവന്റെ അപ്പനോടു ചോദിച്ചതിന്നു അവന്‍ ചെറുപ്പംമുതല്‍ തന്നേ.
22
അതു അവനെ നശിപ്പിക്കേണ്ടതിന്നു പലപ്പോഴും തീയിലും വെള്ളത്തിലും തള്ളിയിട്ടിട്ടുണ്ടു; നിന്നാല്‍ വല്ലതും കഴിയും എങ്കില്‍ മനസ്സല്ലിഞ്ഞു ഞങ്ങളെ സഹായിക്കേണമേ എന്നു പറഞ്ഞു. യേശു അവനോടുനിന്നാല്‍ കഴിയും എങ്കില്‍ എന്നോ വിശ്വസിക്കുന്നവന്നു സകലവും കഴിയും എന്നു പറഞ്ഞു.
23
യേശു അവനോടുനിന്നാല്‍ കഴിയും എങ്കില്‍ എന്നോ വിശ്വസിക്കുന്നവന്നു സകലവും കഴിയും എന്നു പറഞ്ഞു.
24
ബാലന്റെ അപ്പന്‍ ഉടനെ നിലവിളിച്ചുകര്‍ത്താവേ, ഞാന്‍ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തിനു സഹായിക്കേണമേ എന്നു പറഞ്ഞു.
25
എന്നാറെ പുരുഷാരം ഔടിക്കൂടുന്നതു യേശു കണ്ടിട്ടു അശുദ്ധാത്മാവിനെ ശാസിച്ചുഊമനും ചെകിടനുമായ ആത്മാവേ, ഇവനെ വിട്ടു പോ; ഇനി അവനില്‍ കടക്കരുതു എന്നു ഞാന്‍ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു.
26
അപ്പോള്‍ അതു നിലവിളിച്ചു അവനെ വളരെ ഇഴെച്ചു പുറപ്പെട്ടുപോയി. മരിച്ചുപോയി എന്നു പലരും പറവാന്‍ തക്കവണ്ണം അവന്‍ മരിച്ച പോലെ ആയി.
27
യേശു അവനെ കൈകൂ പിടിച്ചു നിവര്‍ത്തി, അവന്‍ എഴുന്നേറ്റു.
28
വീട്ടില്‍ വന്നശേഷം ശിഷ്യന്മാര്‍ സ്വകാര്യമായി അവനോടുഞങ്ങള്‍ക്കു അതിനെ പുറത്താക്കുവാന്‍ കഴിയാഞ്ഞതു എന്തു എന്നു ചോദിച്ചു.
29
പ്രാര്‍ത്ഥനയാല്‍ അല്ലാതെ ഈ ജാതി ഒന്നിനാലും പുറപ്പെട്ടുപോകയില്ല എന്നു അവന്‍ പറഞ്ഞു.
ലൂക്കോസ് 9:37-43
37
കൂട്ടത്തില്‍നിന്നു ഒരാള്‍ നിലവിളിച്ചുഗുരോ, എന്റെ മകനെ കടാക്ഷിക്കേണമെന്നു ഞാന്‍ നിന്നോടു അപേക്ഷിക്കുന്നു; അവന്‍ എനിക്കു ഏകജാതന്‍ ആകുന്നു.
38
ഒരാത്മാവു അവനെ പിടിച്ചിട്ടു അവന്‍ പൊടുന്നനവേ നിലവിളിക്കുന്നു; അതു അവനെ നുരെപ്പിച്ചു പിടെപ്പിക്കുന്നു; പിന്നെ അവനെ ഞെരിച്ചിട്ടു പ്രയാസത്തോടെ വിട്ടുമാറുന്നു.
39
അതിനെ പുറത്താക്കുവാന്‍ നിന്റെ ശിഷ്യന്മാരോടു അപേക്ഷിച്ചു എങ്കിലും അവര്‍ക്കും കഴിഞ്ഞില്ല എന്നു പറഞ്ഞു.
40
അതിന്നു യേശുഅവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാന്‍ നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ സഹിക്കും? നിന്റെ മകനെ ഇവിടെ കൊണ്ടുവരിക എന്നു ഉത്തരം പറഞ്ഞു;
41
അവന്‍ വരുമ്പോള്‍ തന്നേ ഭൂതം അവനെ തള്ളിയിട്ടു പിടെപ്പിച്ചു. യേശു അശുദ്ധാത്മാവിനെ ശാസിച്ചു ബാലനെ സൌഖ്യമാക്കി, അപ്പനെ ഏല്പിച്ചു.
42
എല്ലാവരും ദൈവത്തിന്റെ മഹിമയിങ്കല്‍ വിസ്മയിച്ചു.
43
യേശു ചെയ്യുന്നതില്‍ ഒക്കെയും എല്ലാവരും ആശ്ചര്യപ്പെടുമ്പോള്‍ അവന്‍ തന്റെ ശിഷ്യന്മാരോടുനിങ്ങള്‍ ഈ വാക്കു ശ്രദ്ധിച്ചു കേട്ടുകൊള്‍വിന്‍ മനുഷ്യപുത്രന്‍ മനുഷ്യരുടെ കയ്യില്‍ ഏല്പിക്കപ്പെടുവാന്‍ പോകുന്നു എന്നു പറഞ്ഞു.
మోకాళ్లూని
മർക്കോസ് 1:40
യേശു മനസ്സലിഞ്ഞു കൈ നീട്ടി അവനെ തൊട്ടു
മർക്കോസ് 10:17
അവന്‍ പുറപ്പെട്ടു യാത്രചെയ്യുമ്പോള്‍ ഒരുവന്‍ ഔടിവന്നു അവന്റെ മുമ്പില്‍ മുട്ടുകുത്തിനല്ല ഗുരോ, നിത്യജീവനെ അവകാശം ആക്കുവാന്‍ ഞാന്‍ എന്തു ചെയ്യേണം എന്നു അവനോടു ചോദിച്ചു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 10:25
പത്രൊസ് അകത്തു കയറിയപ്പോള്‍ കൊര്‍ന്നേല്യൊസ് എതിരേറ്റു അവന്റെ കാല്‍ക്കല്‍ വീണു നമസ്കരിച്ചു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 10:26
പത്രൊസോഎഴുന്നേല്‍ക്ക, ഞാനും ഒരു മനുഷ്യനാത്രെ എന്നു പറഞ്ഞു അവനെ എഴുന്നേല്പിച്ചു.