അതു അവനെ നശിപ്പിക്കേണ്ടതിന്നു പലപ്പോഴും തീയിലും വെള്ളത്തിലും തള്ളിയിട്ടിട്ടുണ്ടു; നിന്നാല്‍ വല്ലതും കഴിയും എങ്കില്‍ മനസ്സല്ലിഞ്ഞു ഞങ്ങളെ സഹായിക്കേണമേ എന്നു പറഞ്ഞു. യേശു അവനോടുനിന്നാല്‍ കഴിയും എങ്കില്‍ എന്നോ വിശ്വസിക്കുന്നവന്നു സകലവും കഴിയും എന്നു പറഞ്ഞു.
നമുക്കുള്ള മഹാപുരോഹിതന്‍ നമ്മുടെ ബലഹീനതകളില്‍ സഹതാപം കാണിപ്പാന്‍ കഴിയാത്തവനല്ല; പാപം ഒഴികെ സര്‍വ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു.
നേരം വെളുക്കാറായപ്പോള്‍ പൌലൊസ് എല്ലാവരോടും ഭക്ഷണം കഴിക്കേണ്ടതിന്നു അപേക്ഷിച്ചുനിങ്ങള്‍ ഒന്നും ഭക്ഷിക്കാതെ കാത്തുകൊണ്ടു പട്ടിണി കിടക്കുന്നതു ഇന്നു പതിന്നാലാം ദിവസം ആകുന്നുവല്ലോ.
അപ്പോള്‍ ജനത്തില്‍ ഒരുത്തന്‍ ഇന്നു യാതൊരു ആഹാരമെങ്കിലും കഴിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ എന്നു പറഞ്ഞു നിന്റെ അപ്പന്‍ ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചിട്ടുണ്ടു; ജനം ക്ഷീണിച്ചുമിരിക്കുന്നു എന്നു പറഞ്ഞു.
29
അതിന്നു യോനാഥാന്‍ എന്റെ അപ്പന്‍ ദേശത്തെ കഷ്ടത്തിലാക്കി; ഞാന്‍ ഈ തേന്‍ ഒരല്പം ആസ്വദിക്കകൊണ്ടു എന്റെ കണ്ണു തെളിഞ്ഞതു കണ്ടില്ലയോ?
30
ജനത്തിന്നു കണ്ടുകിട്ടിയ ശത്രുക്കളുടെ കൊള്ളയില്‍നിന്നു അവര്‍ എടുത്തു ഇന്നു വേണ്ടുംപോലെ ഭക്ഷിച്ചിരുന്നു എങ്കില്‍ എത്രനന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫെലിസ്ത്യരുടെ അപജയം അത്ര വലുതായില്ലല്ലോ എന്നു പറഞ്ഞു.
31
അവര്‍ അന്നു മിക്മാസ് തുടങ്ങി അയ്യാലോന്‍ വരെ ഫെലിസ്ത്യരെ സംഹരിച്ചു, ജനം ഏറ്റവും തളര്‍ന്നുപോയി.
അവര്‍ വയലില്‍വെച്ചു ഒരു മിസ്രയീമ്യനെ കണ്ടു ദാവീദിന്റെ അടുക്കല്‍ കൊണ്ടുചെന്നു; അവന്നു അപ്പം കൊടുത്തു അവന്‍ തിന്നു; അവന്നു കുടിപ്പാന്‍ വെള്ളവും കൊടുത്തു.
അവര്‍ അവന്നു ഒരു കഷണം അത്തിയടയും രണ്ടു ഉണക്കമുന്തിരിക്കുലയും കൊടുത്തു; അതു തിന്നപ്പോള്‍ അവന്നു ഉയിര്‍വീണു; മൂന്നു രാവും മൂന്നു പകലും അവന്‍ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തിട്ടില്ലായിരുന്നു.