അവര്‍ പടകില്‍ നിന്നു ഇങ്ങിയ ഉടനെ ജനങ്ങള്‍ അവനെ അറിഞ്ഞു.
55
ആ നാട്ടില്‍ ഒക്കെയും ചുറ്റി ഔടി, അവന്‍ ഉണ്ടു എന്നു കേള്‍ക്കുന്ന ഇടത്തേക്കു ദീനക്കാരെ കിടക്കയില്‍ എടുത്തുംകൊണ്ടുവന്നു തുടങ്ങി.
56
ഊരുകളിലോ പട്ടണങ്ങിലോ കുടികളിലോ അവന്‍ ചെന്നെടത്തൊക്കെയും അവര്‍ ചന്തകളില്‍ രോഗികളെ കൊണ്ടുവന്നു വെച്ചു, അവന്റെ വസ്ത്രത്തിന്റെ തൊങ്ങല്‍ എങ്കിലും തൊടേണ്ടതിന്നു അപേക്ഷിക്കയും അവനെ തൊട്ടവര്‍ക്കും ഒക്കെയും സൌഖ്യം വരികയും ചെയ്തു.