അവന്‍ യോഹന്നാന്‍ സ്നാപകന്‍ ; അവന്‍ മരിച്ചവരുടെ ഇടയില്‍ നിന്നു ഉയിര്‍ത്തു; അതുകൊണ്ടാകുന്നു ഈ ശക്തികള്‍ അവനില്‍ വ്യാപരിക്കുന്നതു എന്നു തന്റെ ഭൃത്യന്മാരോടു പറഞ്ഞു.
പിന്നെ അപ്പൊസ്തലന്മാര്‍ യേശുവിന്റെ അടുക്കല്‍ വന്നുകൂടി തങ്ങള്‍ ചെയ്തതും ഉപദേശിച്ചതും എല്ലാം അറിയിച്ചു.
31
വരുന്നവരും പോകുന്നവരും വളരെ ആയിരുന്നതിനാല്‍ അവര്‍ക്കും ഭക്ഷിപ്പാമ്പോലും സമയം ഇല്ലായ്കകൊണ്ടു അവന്‍ അവരോടുനിങ്ങള്‍ ഒരു ഏകാന്തസ്ഥലത്തു വേറിട്ടുവന്നു അല്പം ആശ്വസിച്ചുകൊള്‍വിന്‍ എന്നു പറഞ്ഞു.
32
അങ്ങനെ അവര്‍ പടകില്‍ കയറി ഒരു ഏകാന്ത സ്ഥലത്തു വേറിട്ടുപോയി.
33
അവര്‍ പോകുന്നതു പലരും കണ്ടു അറിഞ്ഞു, എല്ലാ പട്ടണങ്ങളില്‍ നിന്നും കാല്‍നടയായി അവിടേക്കു ഔടി, അവര്‍ക്കും മുന്പ് എത്തി.
അതു പുരുഷാരം അറിഞ്ഞു അവനെ പിന്തുടര്‍ന്നു. അവന്‍ അവരെ കൈക്കൊണ്ടു ദൈവരാജ്യത്തെക്കുറിച്ചു അവരോടു സംസാരിക്കയും രോഗശാന്തി വേണ്ടിയവരെ സൌഖ്യമാക്കുകയും ചെയ്തു.
11
പകല്‍ കഴിവാറായപ്പോള്‍ പന്തിരുവര്‍ അടുത്തുവന്നു അവനോടുഇവിടെ നാം മരുഭൂമിയില്‍ ആയിരിക്കകൊണ്ടു പുരുഷാരം ചുറ്റുമുള്ള ഊരുകളിലും കുടികളിലും പോയി രാത്രി പാര്‍പ്പാനും ആഹാരം വാങ്ങുവാനും വേണ്ടി അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.
12
അവന്‍ അവരോടുനിങ്ങള്‍ തന്നേ അവര്‍ക്കും ഭക്ഷിപ്പാന്‍ കൊടുപ്പിന്‍ എന്നു പറഞ്ഞതിന്നുഅഞ്ചപ്പവും രണ്ടുമീനും അല്ലാതെ അധികം ഞങ്ങളുടെ പക്കല്‍ ഇല്ല; ഞങ്ങള്‍ പോയി ഈ സകലജനത്തിന്നും വേണ്ടി ഭോജ്യങ്ങള്‍ കൊള്ളേണമോ എന്നു അവര്‍ പറഞ്ഞു.
13
ഏകദേശം അയ്യായിരം പുരുഷന്മാര്‍ ഉണ്ടായിരുന്നു. പിന്നെ അവര്‍ തന്റെ ശിഷ്യന്മാരോടുഅവരെ അമ്പതു വീതം പന്തിപന്തിയായി ഇരുത്തുവിന്‍ എന്നു പറഞ്ഞു.
14
അവര്‍ അങ്ങനെ ചെയ്തു എല്ലാവരെയും ഇരുത്തി.
15
അവന്‍ ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തുകൊണ്ടു സ്വര്‍ഗ്ഗത്തേക്കു നോക്കി അവയെ അനുഗ്രഹിച്ചു നുറുക്കി പുരുഷാരത്തിന്നു വിളമ്പുവാന്‍ ശിഷ്യന്മാരുടെ കയ്യില്‍ കൊടുത്തു.
16
എല്ലാവരും തിന്നു തൃപ്തരായി, ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട എടുത്തു.
17
അവന്‍ തനിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ശിഷ്യന്മാര്‍ കൂടെ ഉണ്ടായിരുന്നു; അവന്‍ അവരോടുപുരുഷാരം എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചു.