వారి అవిశ్వాసమునుబట్టి ఆయన అక్కడ అనేకమైన అద్భుతములు చేయలేదు
മർക്കോസ് 6:5
ഏതാനും ചില രോഗികളുടെ മേല്‍ കൈ വെച്ചു സൌഖ്യം വരുത്തിയതു അല്ലാതെ അവിടെ വീര്യപ്രവൃത്തി ഒന്നും ചെയ്‍വാന്‍ കഴിഞ്ഞില്ല.
മർക്കോസ് 6:6
അവരുടെ അവിശ്വാസം ഹേതുവായി അവന്‍ ആശ്ചര്യപ്പെട്ടു. അവന്‍ ചുറ്റുമുള്ള ഊരുകളില്‍ ഉപദേശിച്ചുകൊണ്ടു സഞ്ചരിച്ചു പോന്നു.
ലൂക്കോസ് 4:25-29
25
ഏലീയാവിന്റെ കാലത്തു ആകാശം മൂവാണ്ടും ആറു മാസവും അടഞ്ഞിട്ടു ദേശത്തു എങ്ങും മഹാ ക്ഷാമം ഉണ്ടായപ്പോള്‍ യിസ്രായേലില്‍ പല വിധവമാര്‍ ഉണ്ടായിരുന്നു എന്നു ഞാന്‍ യഥാര്‍ത്ഥമായി നിങ്ങളോടു പറയുന്നു.
26
എന്നാല്‍ സിദോനിലെ സരെപ്തയില്‍ ഒരു വിധവയുടെ അടുക്കലേക്കല്ലാതെ അവരില്‍ ആരുടെയും അടുക്കലേക്കു ഏലീയാവിനെ അയച്ചില്ല.
27
അവ്വണ്ണം എലീശാപ്രവാചകന്റെ കാലത്തു യിസ്രായേലില്‍ പല കുഷ്ഠരോഗികള്‍ ഉണ്ടായിരുന്നു. സുറിയക്കാരനായ നയമാന്‍ അല്ലാതെ അവരാരും ശുദ്ധമായില്ല എന്നും അവന്‍ പറഞ്ഞു.
28
പള്ളിയിലുള്ളവര്‍ ഇതു കേട്ടിട്ടു എല്ലാവരും കോപം നിറഞ്ഞവരായി എഴുന്നേറ്റു
29
അവനെ പട്ടണത്തിന്നു പുറത്താക്കി അവരുടെ പട്ടണം പണിതിരുന്ന മലയുടെ വക്കോളം കൊണ്ടുപോയി തലകീഴായി തള്ളിയിടുവാന്‍ ഭാവിച്ചു.
റോമർ 11:20
ശരി; അവിശ്വാസത്താല്‍ അവ ഒടിച്ചുപോയി; വിശ്വാസത്താല്‍ നീ നിലക്കുന്നു; ഞെളിയാതെ ഭയപ്പെടുക.
എബ്രായർ 3:12-19
12
സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന്നു അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളില്‍ ആര്‍ക്കും ഉണ്ടാകാതിരിപ്പാന്‍ നോക്കുവിന്‍ .
13
നിങ്ങള്‍ ആരും പാപത്തിന്റെ ചതിയാല്‍ കഠിനപ്പെടാതിരിക്കേണ്ടതിന്നു “ഇന്നു” എന്നു പറയുന്നേടത്തോളം നാള്‍തോറും അന്യോന്യം പ്രബോധിപ്പിച്ചുകൊള്‍വിന്‍ .
14
ആദ്യവിശ്വാസം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാല്‍ നാം ക്രിസ്തുവില്‍ പങ്കാളികളായിത്തീര്‍ന്നിരിക്കുന്നുവല്ലോ.
15
“ഇന്നു നിങ്ങള്‍ അവന്റെ ശബ്ദം കേള്‍ക്കുന്നുവെങ്കില്‍ മത്സരത്തില്‍ എന്നപോലെ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കരുതു” എന്നു പറയുന്നതില്‍ ആരാകുന്നു
16
കേട്ടിട്ടു മത്സരിച്ചവര്‍? മിസ്രയീമില്‍നിന്നു മോശെ മുഖാന്തരം പുറപ്പെട്ടുവന്നവര്‍ എല്ലാവരുമല്ലോ.
17
നാല്പതു ആണ്ടു ആരോടു ക്രുദ്ധിച്ചു? പാപം ചെയ്തവരോടല്ലയോ?
18
അവരുടെ ശവങ്ങള്‍ മരുഭൂമിയില്‍ വീണുപോയി. എന്റെ സ്വസ്ഥതയില്‍ പ്രവേശിക്കയില്ല എന്നു ആണയിട്ടതു അനുസരണംകെട്ടവരോടല്ലാതെ പിന്നെ ആരോടാകുന്നു?
19
ഇങ്ങനെ അവിശ്വാസം നിമിത്തം അവര്‍ക്കും പ്രവേശിപ്പാന്‍ കഴിഞ്ഞില്ല എന്നു നാം കാണുന്നു.
എബ്രായർ 4:6-11
6
അതുകൊണ്ടു ചിലര്‍ അതില്‍ പ്രവേശിപ്പാന്‍ ഇട ശേഷിച്ചിരിക്കയാലും മുമ്പെ സദ്വര്‍ത്തമാനം കേട്ടവര്‍ അനുസരണക്കേടുനിമിത്തം പ്രവേശിക്കാതെ പോകയാലും
7
ഇത്ര കാലത്തിന്റെ ശേഷം ദാവീദ് മുഖാന്തരം“ഇന്നു അവന്റെ ശബ്ദം കേള്‍ക്കുന്നു എങ്കില്‍ നിങ്ങളുടെ ഹൃദയം കഠിനമാക്കരുതു” എന്നു മുമ്പെ പറഞ്ഞതുപോലെ “ഇന്നു” എന്നൊരു ദിവസം പിന്നെയും നിശ്ചയിക്കുന്നു.
8
യോശുവ അവര്‍ക്കും സ്വസ്ഥത വരുത്തി എങ്കില്‍ മറ്റൊരു ദിവസത്തെക്കുറിച്ചു പിന്നത്തേതില്‍ കല്പിക്കയില്ലായിരുന്നു;
9
ആകയാല്‍ ദൈവത്തിന്റെ ജനത്തിന്നു ഒരു ശബ്ബത്തനുഭവം ശേഷിച്ചിരിക്കുന്നു.
10
ദൈവം തന്റെ പ്രവൃത്തികളില്‍നിന്നു എന്നപോലെ അവന്റെ സ്വസ്ഥതയില്‍ പ്രവേശിച്ചവന്‍ താനും തന്റെ പ്രവൃത്തികളില്‍നിന്നു നിവൃത്തനായിത്തീര്‍ന്നു.
11
അതുകൊണ്ടു ആരും അനുസരണക്കേടിന്റെ സമദൃഷ്ടാന്തത്തിന്നൊത്തവണ്ണം വീഴാതിരിക്കേണ്ടതിന്നു നാം ആ സ്വസ്ഥതയില്‍ പ്രവേശിപ്പാന്‍ ഉത്സാഹിക്ക.