ഒരുത്തന്‍ രാജ്യത്തിന്റെ വചനം കേട്ടിട്ടു ഗ്രഹിക്കാഞ്ഞാല്‍ ദുഷ്ടന്‍ വന്നു അവന്റെ ഹൃദയത്തില്‍ വിതെക്കപ്പെട്ടതു എടുത്തുകളയുന്നു; ഇതത്രെ വഴിയരികെ വിതെക്കപ്പെട്ടതു.
അവന്‍ അവരോടുഇങ്ങനെ നിങ്ങളും ബോധമില്ലാത്തവരോ? പുറത്തു നിന്നു മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാന്‍ കഴികയില്ല എന്നു തിരിച്ചറിയുന്നില്ലയോ?
അതു യേശു അറിഞ്ഞു അവരോടു പറഞ്ഞതുഅപ്പം ഇല്ലായ്കയാല്‍ നിങ്ങള്‍ തമ്മില്‍ പറയുന്നതു എന്തു? ഇപ്പോഴും തിരിച്ചറിയുന്നില്ലയോ? ഗ്രഹിക്കുന്നില്ലയോ? നിങ്ങളുടെ ഹൃദയം കടുത്തിരിക്കുന്നുവോ?
ദൈവപുത്രന്‍ വന്നു എന്നും സത്യദൈവത്തെ അറിവാന്‍ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തില്‍ അവന്റെ പുത്രനായ യേശുക്രിസ്തുവില്‍ തന്നേ ആകുന്നു. അവന്‍ സത്യദൈവവും നിത്യജീവനും ആകുന്നു.