దూతలు
മത്തായി 13:39
കള ദുഷ്ടന്റെ പുത്രന്മാര്‍; അതു വിതെച്ച ശത്രു പിശാചു; കൊയ്ത്തു ലോകാവസാനം;
മത്തായി 24:31
അവന്‍ തന്റെ ദൂതന്മാരെ മഹാ കാഹളധ്വനിയോടുംകൂടെ അയക്കും; അവര്‍ അവന്റെ വൃതന്മാരെ ആകാശത്തിന്റെ അറുതിമുതല്‍ അറുതിവരെയും നാലു ദിക്കില്‍നിന്നും കൂട്ടിച്ചേര്‍ക്കും.
వేరుపరచి
മത്തായി 22:12-14
12
സ്നേഹിതാ നീ കല്യാണവസ്ത്രം ഇല്ലാതെ ഇവിടെ അകത്തു വന്നതു എങ്ങനെ എന്നു ചോദിച്ചു. എന്നാല്‍ അവന്നു വാക്കു മുട്ടിപ്പോയി.
13
രാജാവു ശുശ്രൂഷക്കാരോടുഇവനെ കയ്യും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടില്‍ തള്ളിക്കളവിന്‍ ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു.
14
വിളിക്കപ്പെട്ടവര്‍ അനേകര്‍; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.”
മത്തായി 25:5-12
5
പിന്നെ മണവാളന്‍ താമസിക്കുമ്പോള്‍ എല്ലാവരും മയക്കംപിടിച്ചു ഉറങ്ങി.
6
അര്‍ദ്ധരാത്രിക്കോ മണവാളന്‍ വരുന്നു; അവനെ എതിരേല്പാന്‍ പുറപ്പെടുവിന്‍ എന്നു ആര്‍പ്പുവിളി ഉണ്ടായി.
7
അപ്പോള്‍ കന്യകമാര്‍ എല്ലാവരും എഴന്നേറ്റു വിളകൂ തെളിയിച്ചു.
8
എന്നാല്‍ ബുദ്ധിയില്ലാത്തവര്‍ ബുദ്ധിയുള്ളവരോടുഞങ്ങളുടെ വിളകൂ കെട്ടുപോകുന്നതു കൊണ്ടു നിങ്ങളുടെ എണ്ണയില്‍ കുറെ ഞങ്ങള്‍ക്കു തരുവിന്‍ എന്നു പറഞ്ഞു.
9
ബുദ്ധിയുള്ളവര്‍ഞങ്ങള്‍ക്കും നിങ്ങള്‍ക്കും പോരാ എന്നു വരാതിരിപ്പാന്‍ നിങ്ങള്‍ വിലക്കുന്നവരുടെ അടുക്കല്‍ പോയി വാങ്ങിക്കൊള്‍വിന്‍ എന്നു ഉത്തരം പറഞ്ഞു.
10
അവര്‍ വാങ്ങുവാന്‍ പോയപ്പോള്‍ മണവാളന്‍ വന്നു; ഒരുങ്ങിയിരുന്നവര്‍ അവനോടുകൂടെ കല്യാണസദ്യെക്കു ചെന്നു; വാതില്‍ അടെക്കയും ചെയ്തു.
11
അതിന്റെ ശേഷം മറ്റെ കന്യകമാരും വന്നുകര്‍ത്താവേ, കര്‍ത്താവേ ഞങ്ങള്‍ക്കു തുറക്കേണമേ എന്നു പറഞ്ഞു.
12
അതിന്നു അവന്‍ ഞാന്‍ നിങ്ങളെ അറിയുന്നില്ല എന്നു സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
മത്തായി 25:19-33
19
വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനന്‍ വന്നു അവരുമായി കണകൂ തീര്‍ത്തു.
20
അഞ്ചു താലന്തു ലഭിച്ചവന്‍ അടുക്കെ വന്നു വേറെ അഞ്ചു കൂടെ കൊണ്ടുവന്നുയജമാനനേ, അഞ്ചു താലന്തല്ലോ എന്നെ ഏല്പിച്ചതു; ഞാന്‍ അഞ്ചു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.
21
അതിന്നു യജമാനന്‍ നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തില്‍ വിശ്വസ്തനായിരുന്നു; ഞാന്‍ നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു.
22
രണ്ടു താലന്തു ലഭിച്ചവനും അടുക്കെ വന്നുയജമാനനേ, രണ്ടു താലന്തല്ലോ എന്നെ ഏല്പിച്ചതു; ഞാന്‍ രണ്ടു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.
23
അതിന്നു യജമാനന്‍ നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തില്‍ വിശ്വസ്തനായിരുന്നു; ഞാന്‍ നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു.
24
ഒരു താലന്തു ലഭിച്ചവനും അടുക്കെ വന്നുയജമാനനേ, നീ വിതെക്കാത്തേടുത്തു നിന്നു കൊയ്യുകയും വിതറാത്തേടുത്തു നിന്നു ചേര്‍ക്കുംകയും ചെയ്യുന്ന കഠിനമനുഷ്യന്‍ എന്നു ഞാന്‍ അറിഞ്ഞു
25
ഭയപ്പെട്ടു ചെന്നു നിന്റെ താലന്തു നിലത്തു മറെച്ചുവെച്ചു; നിന്റേതു ഇതാ, എടുത്തുകൊള്‍ക എന്നു പറഞ്ഞു.
26
അതിന്നു യജമാനന്‍ ഉത്തരം പറഞ്ഞതുദുഷ്ടനും മടിയനും ആയ ദാസനേ, ഞാന്‍ വിതെക്കാത്തേടത്തു നിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേര്‍ക്കുംകയും ചെയ്യുന്നവന്‍ എന്നു നീ അറിഞ്ഞുവല്ലോ.
27
നീ എന്റെ ദ്രവ്യം പൊന്‍ വാണിഭക്കാരെ ഏല്പിക്കേണ്ടിയിരുന്നു; എന്നാല്‍ ഞാന്‍ വന്നു എന്റേതു പലിശയോടുകൂടെ വാങ്ങിക്കൊള്ളുമായിരുന്നു.
28
ആ താലന്തു അവന്റെ പക്കല്‍നിന്നു എടുത്തു പത്തു താലന്തു ഉള്ളവന്നു കൊടുപ്പിന്‍ .
29
അങ്ങനെ ഉള്ളവന്നു ഏവന്നും ലഭിക്കും; അവന്നു സമൃദ്ധിയും ഉണ്ടാകും; ഇല്ലാത്തവനോടോ ഉള്ളതും കൂടെ എടുത്തുകളയും.
30
എന്നാല്‍ കൊള്ളരുതാത്ത ദാസനെ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്കു തള്ളിക്കളവിന്‍ ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.
31
മനുഷ്യപുത്രന്‍ തന്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോള്‍ അവന്‍ തന്റെ തേജസ്സിന്റെ സിംഹാസനത്തില്‍ ഇരിക്കും.
32
സകല ജാതികളെയും അവന്റെ മുമ്പില്‍ കൂട്ടും; അവന്‍ അവരെ ഇടയന്‍ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മില്‍ വേര്‍തിരിക്കുന്നതുപോലെ വേര്‍തിരിച്ചു,
33
ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും.
2 തെസ്സലൊനീക്യർ 1:7-10
7
ദൈവത്തെ അറിയാത്തവര്‍ക്കും നമ്മുടെ കര്‍ത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവര്‍ക്കും പ്രതികാരം കൊടുക്കുമ്പോള്‍
8
നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കും പീഡയും പീഡ അനുഭവിക്കുന്ന നിങ്ങള്‍ക്കു ഞങ്ങളോടു കൂടെ ആശ്വാസവും പകരം നലക്കുന്നതു ദൈവസന്നിധിയില്‍ നീതിയല്ലോ.
9
ആ നാളില്‍ അവന്‍ തന്റെ വിശുദ്ധന്മാരില്‍ മഹത്വപ്പെടേണ്ടതിന്നും ഞങ്ങളുടെ സാക്ഷ്യം നിങ്ങള്‍ വിശ്വസിച്ചതുപോലെ വിശ്വസിച്ച എല്ലാവരിലും താന്‍ അതിശയവിഷയം ആകേണ്ടതിന്നും
10
വരുമ്പോള്‍ സുവിശേഷം അനുസരിക്കാത്തവര്‍ കര്‍ത്താവിന്റെ സന്നിധാനവും അവന്റെ വല്ലഭത്വത്തോടുകൂടിയ മഹത്വവും വിട്ടകുന്നു നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും.
വെളിപ്പാട് 20:12-15
12
മരിച്ചവര്‍ ആബാലവൃദ്ധം സിംഹാസനത്തിന്‍ മുമ്പില്‍ നിലക്കുന്നതും കണ്ടു; പുസ്തകങ്ങള്‍ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളില്‍ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവര്‍ക്കും അവരുടെ പ്രവൃത്തികള്‍ക്കടുത്ത ന്യായവിധി ഉണ്ടായി.
13
സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഔരോരുത്തന്നു അവനവന്റെ പ്രവൃത്തികള്‍ക്കടുത്ത വിധി ഉണ്ടായി.
14
മരണത്തെയും പാതാളത്തെയും തീപ്പൊയ്കയില്‍ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം.
15
ജീവപുസ്തകത്തില്‍ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയില്‍ തള്ളിയിടും.