అపవిత్రాత్మ
ലൂക്കോസ് 11:24
അശുദ്ധാത്മാവു ഒരു മനുഷ്യനെ വിട്ടുപോയിട്ടു നീരില്ലാത്ത പ്രദേശങ്ങളില്‍ തണുപ്പു തിരഞ്ഞുനടക്കുന്നു. കാണാഞ്ഞിട്ടുഞാന്‍ വിട്ടുപോന്ന വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്നു പറഞ്ഞു ചെന്നു,
അപ്പൊസ്തലരുടെ പ്രവൃത്തികൾ 8:13
ശിമോന്‍ താനും വിശ്വസിച്ചു സ്നാനം ഏറ്റു ഫിലിപ്പൊസിനോടു ചേര്‍ന്നു നിന്നു, വലിയ വീര്യപ്രവൃത്തികളും അടയാളങ്ങളും നടക്കുന്നതു കണ്ടു ഭ്രമിച്ചു.
అది
ഇയ്യോബ് 1:7
യഹോവ സാത്താനോടുനീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചതിന്നു സാത്താന്‍ യഹോവയോടുഞാന്‍ ഭൂമിയില്‍ ഊടാടി സഞ്ചരിച്ചിട്ടു വരുന്നു എന്നുത്തരം പറഞ്ഞു.
ഇയ്യോബ് 2:2
യഹോവ സാത്താനോടുനീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചതിന്നു സാത്താന്‍ യഹോവയോടുഞാന്‍ ഭൂമിയില്‍ ഊടാടി സഞ്ചരിച്ചിട്ടു വരുന്നു എന്നുത്തരം പറഞ്ഞു.
1 പത്രോസ് 5:8
നിര്‍മ്മദരായിരിപ്പിന്‍ ; ഉണര്‍ന്നിരിപ്പിന്‍ ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു.
నీరులేని చోట్ల
സങ്കീർത്തനങ്ങൾ 63:1
ദൈവമേ, നീ എന്റെ ദൈവം; അതികാലത്തേ ഞാന്‍ നിന്നെ അന്വേഷിക്കും; വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്തു എന്റെ ഉള്ളം നിനക്കായി ദാഹിക്കുന്നു; എന്റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു.
യെശയ്യാവ് 35:6
അന്നു മുടന്തന്‍ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും; മരുഭൂമിയില്‍ വെള്ളവും നിര്‍ജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും.
യെശയ്യാവ് 35:7
മരീചിക ഒരു പൊയ്കയായും വരണ്ടനിലം നീരുറവുകളായും തീരും; കുറുക്കന്മാരുടെ പാര്‍പ്പിടത്തു, അവ കിടന്ന സ്ഥലത്തുതന്നെ, പുല്ലും ഔടയും ഞാങ്ങണയും വളരും.
യെശയ്യാവ് 41:18
ഞാന്‍ പാഴ്മലകളില്‍ നദികളെയും താഴ്വരകളുടെ നടുവില്‍ ഉറവുകളെയും തുറക്കും; മരുഭൂമിയെ ഞാന്‍ നീര്‍പൊയ്കയും വരണ്ട നിലത്തെ നീരുറവുകളും ആക്കും.
യെഹെസ്കേൽ 47:8-12
8
അപ്പോള്‍ അവന്‍ എന്നോടു അരുളിച്ചെയ്തതുഈ വെള്ളം കിഴക്കെ ഗലീലയിലേക്കുു പുറപ്പെട്ടു അരാബയിലേക്കു ഒഴുകി കടലില്‍ വീഴുന്നു; കഴുകിച്ചെന്നു വെള്ളം കടലില്‍ വീണിട്ടു അതിലെ വെള്ളം പത്ഥ്യമായ്തീരും.
9
എന്നാല്‍ ഈ നദി ചെന്നുചേരുന്നെടത്തൊക്കെയും ചലിക്കുന്ന സകലപ്രാണികളും ജീവിച്ചിരിക്കും; ഈ വെള്ളം അവിടെ വന്നതുകൊണ്ടു ഏറ്റവും വളരെ മത്സ്യം ഉണ്ടാകും; ഈ നദി ചെന്നു ചേരുന്നേടത്തൊക്കെയും അതു പത്ഥ്യമായ്തീര്‍ന്നിട്ടു സകലവും ജീവിക്കും.
10
അതിന്റെ കരയില്‍ ഏന്‍ -ഗതി മുതല്‍ ഏന്‍ -എഗ്ളയീംവരെ മീന്‍ പിടിക്കാര്‍ നിന്നു വല വീശും; അതിലെ മത്സ്യം മഹാസമുദ്രത്തിലെ മത്സ്യംപോലെ വിവിധജാതിയായി അസംഖ്യമായിരിക്കും.
11
എന്നാല്‍ അതിന്റെ ചേറ്റുകണ്ടങ്ങളും കഴിനിലങ്ങളും പത്ഥ്യമായ്‍വരാതെ ഉപ്പുപടനെക്കായി വിട്ടേക്കും.
12
നദീതീരത്തു ഇക്കരെയും അക്കരെയും തിന്മാന്‍ തക്ക ഫലമുള്ള സകലവിധ വൃക്ഷങ്ങളും വളരും; അവയുടെ ഇല വാടുകയില്ല, ഫലം ഇല്ലാതെപോകയുമില്ല; അതിലെ വെള്ളം വിശുദ്ധമന്ദിരത്തില്‍നിന്നു ഒഴുകിവരുന്നതുകൊണ്ടു അവ മാസംതോറും പുതിയ ഫലം കായക്കും; അവയുടെ ഫലം തിന്മാനും അവയുടെ ഇല ചികിത്സക്കും ഉതകും.
ആമോസ് 8:11-13
11
അപ്പത്തിന്നായുള്ള വിശപ്പല്ല വെള്ളത്തിന്നായുള്ള ദാഹവുമല്ല, യഹോവയുടെ വചനങ്ങളെ കേള്‍ക്കേണ്ടതിന്നുള്ള വിശപ്പുതന്നേ ഞാന്‍ ദേശത്തേക്കു അയക്കുന്ന നാളുകള്‍ വരുന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
12
അന്നു അവര്‍ സമുദ്രംമുതല്‍ സമുദ്രംവരെയും വടക്കുമുതല്‍ കിഴക്കുവരെയും ഉഴന്നുചെന്നു യഹോവയുടെ വചനം അന്വേഷിച്ചു അലഞ്ഞുനടക്കും; കണ്ടുകിട്ടുകയില്ലതാനും.
13
അന്നാളില്‍ സൌന്ദര്യമുള്ള കന്യകമാരും യൌവനക്കാരും ദാഹംകൊണ്ടു ബോധംകെട്ടുവീഴും.
వెదకుచు
മത്തായി 8:29
അവര്‍ നിലവിളിച്ചുദൈവപുത്രാ, ഞങ്ങള്‍ക്കും നിനക്കും തമ്മില്‍ എന്തു? സമയത്തിന്നു മുമ്പെ ഞങ്ങളെ ദണ്ഡിപ്പിപ്പാന്‍ ഇവിടെ വന്നുവോ എന്നു പറഞ്ഞു.
മർക്കോസ് 5:7-13
7
അവന്‍ ഉറക്കെ നിലവിളിച്ചുയേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മില്‍ എന്തു? ദൈവത്താണ, എന്നെ ദണ്ഡിപ്പിക്കരുതേ എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
8
അശുദ്ധാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറപ്പെട്ടുപോക എന്നു യേശു കല്പിച്ചിരുന്നു.
9
നിന്റെ പേരെന്തു എന്നു അവനോടു ചോദിച്ചതിന്നുഎന്റെ പേര്‍ ലെഗ്യോന്‍ ; ഞങ്ങള്‍ പലര്‍ ആകുന്നു എന്നു അവന്‍ ഉത്തരം പറഞ്ഞു;
10
നാട്ടില്‍ നിന്നു തങ്ങളെ അയച്ചുകളയാതിരിപ്പാന്‍ ഏറിയോന്നു അപേക്ഷിച്ചു.
11
അവിടെ മലയരികെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.
12
ആ പന്നികളില്‍ കടക്കേണ്ടതിന്നു ഞങ്ങളെ അയക്കേണം എന്നു അവര്‍ അവനോടു അപേക്ഷിച്ചു;
13
അവന്‍ അനുവാദം കൊടുത്തു; അശുദ്ധാത്മാക്കള്‍ പുറപ്പെട്ടു പന്നികളില്‍ കടന്നിട്ടു കൂട്ടം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വീര്‍പ്പുമുട്ടി ചത്തു. അവ ഏകദേശം രണ്ടായിരം ആയിരുന്നു.
ലൂക്കോസ് 8:28-32
28
അവന്‍ യേശുവിനെ കണ്ടിട്ടു നിലവിളിച്ചു അവനെ നമസ്കരിച്ചുയേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മില്‍ എന്തു? എന്നെ ഉപദ്രവിക്കരുതേ എന്നു ഞാന്‍ അപേക്ഷിക്കുന്നു എന്നു ഉറക്കെ പറഞ്ഞു.
29
അവന്‍ അശുദ്ധാത്മാവിനോടു ആ മനുഷ്യനെ വിട്ടുപോകുവാന്‍ കല്പിച്ചിരുന്നു. അതു വളരെ കാലമായി അവനെ ബാധിച്ചിരുന്നു; അവനെ ചങ്ങലയും വിലങ്ങും ഇട്ടു ബന്ധിച്ചു സൂക്ഷിച്ചിരുന്നിട്ടും അവന്‍ ബന്ധനങ്ങളെ തകര്‍ക്കയും ഭൂതം അവനെ കാടുകളിലേക്കു ഔടിക്കയും ചെയ്യും.
30
യേശു അവനോടുനിന്റെ പേര്‍ എന്തു എന്നു ചോദിച്ചു. അനേകം ഭൂതങ്ങള്‍ അവനെ ബാധിച്ചിരുന്നതുകൊണ്ടു; ലെഗ്യോന്‍ എന്നു അവന്‍ പറഞ്ഞു.
31
പാതാളത്തിലേക്കു പോകുവാന്‍ കല്പിക്കരുതു എന്നു അവ അവനോടു അപേക്ഷിച്ചു.
32
അവിടെ മലയില്‍ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയില്‍ കടപ്പാന്‍ അനുവാദം തരേണം എന്നു അവനോടു അപേക്ഷിച്ചു; അവന്‍ അനുവാദം കൊടുത്തു.