നീ നേരിയ മാവു എടുത്തു അതുകൊണ്ടു പന്ത്രണ്ടു ദോശ ചുടേണം; ഔരോ ദോശ രണ്ടിടങ്ങഴി മാവുകൊണ്ടു ആയിരിക്കേണം.
6
അവയെ യഹോവയുടെ സന്നിധിയില്‍ തങ്കമേശമേല്‍ രണ്ടു അടുക്കായിട്ടു ഔരോ അടുക്കില്‍ ആറാറുവീതം വെക്കേണം.
7
ഔരോ അടുക്കിന്മേല്‍ നിര്‍മ്മലമായ കുന്തുരുക്കം വെക്കേണം; അതു അപത്തിന്മേല്‍ നിവേദ്യമായി യഹോവേക്കു ദഹനയാഗമായിരിക്കേണം.
8
അവന്‍ അതു നിത്യനിയമമായിട്ടു യിസ്രായേല്‍മക്കളോടു വാങ്ങി ശബ്ബത്തുതോറും യഹോവയുടെ സന്നിധിയില്‍ നിരന്തരമായി അടുക്കിവെക്കേണം.
9
അതു അഹരോന്നും പുത്രന്മാര്‍ക്കും ഉള്ളതായിരിക്കേണം; അവര്‍ അതു ഒരു വിശുദ്ധസ്ഥലത്തു വെച്ചു തിന്നേണം; അതു അവന്നു ശാശ്വതാവകാശമായി യഹോവയുടെ ദഹനയാഗങ്ങളില്‍ അതിവിശുദ്ധം ആകുന്നു.
അഹരോനോടും അവന്റെ പുത്രന്മാരോടും മോശെ പറഞ്ഞതു എന്തെന്നാല്‍മാംസം നിങ്ങള്‍ സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍വെച്ചു പാകംചെയ്തു, അഹരോനും പുത്രന്മാരും അതു തിന്നേണമെന്നു എനിക്കു കല്പനയുണ്ടായതുപോലെ അവിടെവെച്ചു അതും കരപൂരണത്തിന്റെ കൊട്ടയില്‍ ഇരിക്കുന്ന അപ്പവും തിന്നുവിന്‍ .
അതു അഹരോന്നും പുത്രന്മാര്‍ക്കും ഉള്ളതായിരിക്കേണം; അവര്‍ അതു ഒരു വിശുദ്ധസ്ഥലത്തു വെച്ചു തിന്നേണം; അതു അവന്നു ശാശ്വതാവകാശമായി യഹോവയുടെ ദഹനയാഗങ്ങളില്‍ അതിവിശുദ്ധം ആകുന്നു.