జాలె
1 ശമൂവേൽ 9:7
ശൌല്‍ തന്റെ ഭൃത്യനോടുനാം പോകുന്നു എങ്കില്‍ ആ പുരുഷന്നു എന്താകുന്നു കൊണ്ടുപോകേണ്ടതു? നമ്മുടെ ഭാണ്ഡത്തിലെ അപ്പം തീര്‍ന്നുപോയല്ലോ; ദൈവപുരുഷന്നു കൊണ്ടുചെല്ലുവാന്‍ ഒരു സമ്മാനവും ഇല്ലല്ലോ; നമുക്കു എന്തുള്ളു എന്നു ചോദിച്ചു.
1 ശമൂവേൽ 17:40
പിന്നെ അവന്‍ തന്റെ വടി എടുത്തു, തോട്ടില്‍നിന്നു മിനുസമുള്ള അഞ്ചു കല്ലും തിരഞ്ഞെടുത്തു ഇടയസ്സഞ്ചിയായ പൊക്കണത്തില്‍ ഇട്ടു, കയ്യില്‍ കവിണയുമായി ഫെലിസ്ത്യനോടു അടുത്തു.
రెండు
ലൂക്കോസ് 3:11
ചുങ്കക്കാരും സ്നാനം ഏല്പാന്‍ വന്നുഗുരോ, ഞങ്ങള്‍ എന്തുചെയ്യേണം എന്നു അവനോടു ചോദിച്ചു.
2 തിമൊഥെയൊസ് 4:13
ഞാന്‍ ത്രോവാസില്‍ കര്‍പ്പൊസിന്റെ പക്കല്‍ വെച്ചേച്ചു പോന്ന പുതപ്പും പുസ്തകങ്ങളും വിശേഷാല്‍ ചര്‍മ്മലിഖിതങ്ങളും നീ വരുമ്പോള്‍ കൊണ്ടുവരിക.
పనివాడు
ലൂക്കോസ് 10:7-12
7
അവര്‍ തരുന്നതു തിന്നും കുടിച്ചുംകൊണ്ടു ആ വീട്ടില്‍ തന്നേ പാര്‍പ്പിന്‍ ; വേലക്കാരന്‍ തന്റെ കൂലിക്കു യോഗ്യനല്ലോ; വീട്ടില്‍നിന്നു വീട്ടിലേക്കു മാറിപ്പോകരുതു.
8
ഏതു പട്ടണത്തിലെങ്കിലും ചെന്നാല്‍ അവര്‍ നിങ്ങളെ കൈക്കൊള്ളുന്നു എങ്കില്‍ നിങ്ങളുടെ മുമ്പില്‍ വെക്കുന്നതു ഭക്ഷിപ്പിന്‍ . അതിലെ രോഗികളെ സൌഖ്യമാക്കി, ദൈവരാജ്യം നിങ്ങള്‍ക്കു സമീപിച്ചുവന്നിരിക്കുന്നു എന്നു അവരോടു പറവിന്‍ .
9
ഏതു പട്ടണത്തിലെങ്കിലും ചെന്നാല്‍ അവര്‍ നിങ്ങളെ കൈക്കൊള്ളുന്നില്ലെങ്കില്‍ അതിന്റെ തെരുക്കളില്‍ പോയി
10
നിങ്ങളുടെ പട്ടണത്തില്‍നിന്നു ഞങ്ങളുടെ കാലിന്നു പറ്റിയ പൊടിയും ഞങ്ങള്‍ നിങ്ങള്‍ക്കു കുടഞ്ഞേച്ചുപോകുന്നു; എന്നാല്‍ ദൈവരാജ്യം സമീപിച്ചുവന്നിരിക്കുന്നു. എന്നു അറിഞ്ഞുകൊള്‍വിന്‍ എന്നു പറവിന്‍ .
11
ആ പട്ടണത്തെക്കാള്‍ സൊദോമ്യര്‍ക്കും ആ നാളില്‍ സഹിക്കാവതാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
12
കോരസീനേ, നിനക്കു അയ്യോ കഷ്ടം! ബേത്ത് സയിദേ, നിനക്കു അയ്യോ കഷ്ടം! നിങ്ങളില്‍ നടന്ന വീര്യപ്രവൃത്തികള്‍ സോരിലും സീദോനിലും നടന്നിരുന്നു എങ്കില്‍ അവര്‍ പണ്ടുതന്നേ രട്ടിലും വെണ്ണീറിലും ഇരുന്നു മാനസാന്തരപ്പെടുമായിരുന്നു.
1 കൊരിന്ത്യർ 9:4-14
4
തിന്നുവാനും കുടിപ്പാനും ഞങ്ങള്‍ക്കു അധികാരമില്ലയോ?
5
ശേഷം അപ്പൊസ്തലന്മാരും കര്‍ത്താവിന്റെ സഹോദരന്മാരും കേഫാവും ചെയ്യുന്നതുപോലെ ഭാര്‍യ്യയായോരു സഹോദരിയുമായി സഞ്ചരിപ്പാന്‍ ഞങ്ങള്‍ക്കു അധികാരമില്ലയൊ?
6
അല്ല, വേല ചെയ്യാതിരിപ്പാന്‍ എനിക്കും ബര്‍ന്നബാസിന്നും മാത്രം അധികാരമില്ല എന്നുണ്ടോ?
7
സ്വന്ത ചെലവിന്മേല്‍ യുദ്ധസേവ ചെയ്യുന്നവന്‍ ആര്‍? മുന്തിരിത്തോട്ടം ഉണ്ടാക്കി അതിന്റെ ഫലം തിന്നാതിരിക്കുന്നവന്‍ ആര്‍? ആട്ടിന്‍ കൂട്ടത്തെ മേയിച്ചു കൂട്ടത്തിന്റെ പാല്‍കൊണ്ടു ഉപജീവിക്കാതിരിക്കുന്നവന്‍ ആര്‍?
8
ഞാന്‍ ഇതു മനുഷ്യരുടെ മര്‍യ്യാദപ്രകാരമോ പറയുന്നതു? ന്യായപ്രമാണവും ഇങ്ങനെ പറയുന്നില്ലയോ?
9
“മെതിക്കുന്ന കാളെക്കു മുഖക്കൊട്ട കെട്ടരുതു” എന്നു മോശെയുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നുവല്ലോ; ദൈവം കാളെക്കു വേണ്ടിയോ ചിന്തിക്കുന്നതു?
10
അല്ല, കേവലം നമുക്കു വേണ്ടി പറയുന്നതോ? അതേ, ഉഴുന്നവന്‍ ആശയോടെ ഉഴുകയും മെതിക്കുന്നവന്‍ പതം കിട്ടും എന്നുള്ള ആശയോടെ മെതിക്കയും വേണ്ടതാകയാല്‍ നമുക്കു വേണ്ടി എഴുതിയിരിക്കുന്നതത്രെ.
11
ഞങ്ങള്‍ ആത്മീകമായതു നിങ്ങള്‍ക്കു വിതെച്ചിട്ടു നിങ്ങളുടെ ഐഹികമായതു കൊയ്താല്‍ വലിയ കാര്‍യ്യമോ?
12
മറ്റുള്ളവര്‍ക്കും നിങ്ങളുടെ മേല്‍ ഈ അധികാരം ഉണ്ടെങ്കില്‍ ഞങ്ങള്‍ക്കു എത്ര അധികം? എങ്കിലും ഞങ്ങള്‍ ഈ അധികാരം പ്രയോഗിച്ചിട്ടില്ല; ക്രിസ്തുവിന്റെ സുവിശേഷത്തിന്നു യാതൊരു വിഘ്നവും വരുത്താതിരിപ്പാന്‍ സകലവും പൊറുക്കുന്നു.
13
ദൈവാലയകര്‍മ്മങ്ങള്‍ നടത്തുന്നവര്‍ ദൈവാലയംകൊണ്ടു ഉപജീവിക്കുന്നു എന്നും യാഗപീഠത്തിങ്കല്‍ ശുശ്രൂഷചെയ്യുന്നവര്‍ യാഗപീഠത്തിലെ വഴിപാടുകളില്‍ ഔഹരിക്കാര്‍ ആകുന്നു എന്നും നിങ്ങള്‍ അറിയുന്നില്ലയോ?
14
അതുപോലെ കര്‍ത്താവും സുവിശേഷം അറിയിക്കുന്നവര്‍ സുവിശേഷത്താല്‍ ഉപജീവിക്കേണം എന്നു കല്പിച്ചിരിക്കുന്നു.
ഗലാത്യർ 6:6
വചനം പഠിക്കുന്നവന്‍ പഠിപ്പിക്കുന്നവന്നു എല്ലാനന്മയിലും ഔഹരി കൊടുക്കേണം.
ഗലാത്യർ 6:7
വഞ്ചനപ്പെടാതിരിപ്പിന്‍ ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യന്‍ വിതെക്കുന്നതു തന്നേ കൊയ്യും.
1 തിമൊഥെയൊസ് 5:17
നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നേ, ഇരട്ടി മാനത്തിന്നു യോഗ്യരായി എണ്ണുക.
1 തിമൊഥെയൊസ് 5:18
മെതിക്കുന്ന കാളെക്കു മുഖക്കൊട്ട കെട്ടരുതു എന്നു തിരുവെഴുത്തു പറയുന്നു; വേലക്കാരന്‍ തന്റെ കൂലിക്കു യോഗ്യന്‍ എന്നും ഉണ്ടല്ലോ.