ప్రతిష్ఠార్పణము
സംഖ്യാപുസ്തകം 6:20
പുരോഹിതന്‍ അവയെ യഹോവയുടെ സന്നിധിയില്‍ നീരാജനം ചെയ്യേണം; ഇതു നീരാജനം ചെയ്ത നെഞ്ചോടും ഉദര്‍ച്ച ചെയ്ത കൈക്കുറകോടും കൂടെ പുരോഹിതന്നു വേണ്ടി വിശുദ്ധമാകുന്നു; അതിന്റെ ശേഷം വ്രതസ്ഥന്നു വീഞ്ഞു കുടിക്കാം.
പുറപ്പാട് 29:24
അതു ഒക്കെയും അഹരോന്റെ കയ്യിലും അവന്റെ പുത്രന്മാരുടെ കയ്യിലും വെച്ചു യഹോവയുടെ സന്നിധിയില്‍ നീരാജനാര്‍പ്പണമായി നീരാജനം ചെയ്യേണം.
ലേവ്യപുസ്തകം 7:30
സ്വന്തകയ്യാല്‍ അവന്‍ അതു യഹോവയുടെ ദഹനയാഗമായി കൊണ്ടുവരേണം; യഹോവയുടെ സന്നിധിയില്‍ നീരാജനാര്‍പ്പണമായി നീരാജനം ചെയ്യേണ്ടതിന്നു നെഞ്ചോടുകൂടെ മേദസ്സും കൊണ്ടുവരേണം.
ലേവ്യപുസ്തകം 8:27
അവയൊക്കെയും അഹരോന്റെ കയ്യിലും അവന്റെ പുത്രന്മാരുടെ കയ്യിലും വെച്ചു യഹോവേക്കു നീരാജനം ചെയ്തു.
ലേവ്യപുസ്തകം 8:29
മോശെ അതിന്റെ നെഞ്ചു എടുത്തു യഹോവയുടെ സന്നിധിയില്‍ നീരാജനാര്‍പ്പണമായി നീരാജനം ചെയ്തു; അതു കരപൂരണത്തിന്റെ ആട്ടുകൊറ്റനില്‍ മോശെക്കുള്ള ഔഹരി ആയിരുന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
they may execute
സംഖ്യാപുസ്തകം 1:49-53
49
യിസ്രായേല്‍മക്കളുടെ ഇടയില്‍ അവരുടെ സംഖ്യ എടുക്കയും അരുതു എന്നു യഹോവ മോശെയോടു കല്പിച്ചിരുന്നു.
50
ലേവ്യരെ സാക്ഷ്യനിവാസത്തിന്നും അതിന്റെ ഉപകരണങ്ങള്‍ക്കും വസ്തുക്കള്‍ക്കും ഒക്കെ വിചാരകന്മാരായി നിയമിക്കേണം; അവര്‍ തിരുനിവാസവും അതിന്റെ ഉപകരണങ്ങളൊക്കെയും വഹിക്കേണം; അവര്‍ അതിന്നു ശുശ്രൂഷ ചെയ്കയും തിരുനിവാസത്തിന്റെ ചുറ്റും പാളയമടിച്ചു പാര്‍ക്കയും വേണം.
51
തിരുനിവാസം പുറപ്പെടുമ്പോള്‍ ലേവ്യര്‍ അതു അഴിച്ചെടുക്കേണം; തിരുനിവാസം അടിക്കുമ്പോള്‍ ലേവ്യര്‍ അതു നിവിര്‍ത്തേണം; ഒരന്യന്‍ അടുത്തുവന്നാല്‍ മരണ ശിക്ഷ അനുഭവിക്കേണം.
52
യിസ്രായേല്‍മക്കള്‍ ഗണംഗണമായി ഔരോരുത്തന്‍ താന്താന്റെ പാളയത്തിലും ഔരോരുത്തന്‍ താന്താന്റെ കൊടിക്കരികെയും ഇങ്ങനെ കൂടാരം അടിക്കേണം.
53
എന്നാല്‍ യിസ്രായേല്‍മക്കളുടെ സംഘത്തിന്മേല്‍ ക്രോധം ഉണ്ടാകാതിരിക്കേണ്ടതിന്നു ലേവ്യര്‍ സാക്ഷ്യനിവാസത്തിന്നു ചുറ്റം പാളയമിറങ്ങേണം; ലേവ്യര്‍ സാക്ഷ്യ നിവാസത്തിന്റെ കാര്യം നോക്കേണം
സംഖ്യാപുസ്തകം 3:5-43
5
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
6
നീ ലേവിഗോത്രത്തെ അടുക്കല്‍ വരുത്തി പുരോഹിതനായ അഹരോന്നു ശുശ്രൂഷ ചെയ്യേണ്ടതിന്നു അവന്റെ മുമ്പാകെ നിര്‍ത്തുക.
7
അവര്‍ സമാഗമനക്കുടാരത്തിന്റെ മുമ്പില്‍ അവന്റെ കാര്യവും സര്‍വ്വസഭയുടെ കാര്യവും നോക്കി തിരുനിവാസത്തിലെ വേല ചെയ്യേണം.
8
അവര്‍ സമാഗമനക്കുടാരത്തിന്നുള്ള ഉപകരണങ്ങളൊക്കെയും യിസ്രായേല്‍മക്കളുടെ കാര്യവും നോക്കി കൂടാരം സംബന്ധിച്ചുള്ള വേല ചെയ്യേണം.
9
നീ ലേവ്യരെ അഹരോന്നും അവന്റെ പുത്രന്മാര്‍ക്കും കൊടുക്കേണം; യിസ്രായേല്‍മക്കളില്‍നിന്നു അവര്‍ അവന്നു സാക്ഷാല്‍ ദാനമായുള്ളവര്‍ ആകുന്നു.
10
അഹരോനെയും പുത്രന്മാരെയും പൌരോഹിത്യം നടത്തുവാന്‍ നിയമിച്ചാക്കേണം; അടുത്തുവരുന്ന അന്യന്‍ മരണശിക്ഷ അനുഭവിക്കേണം.
11
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
12
യിസ്രായേല്‍മക്കളുടെ ഇടയില്‍ പിറക്കുന്ന എല്ലാ കടിഞ്ഞൂലിന്നും പകരം ഞാന്‍ ലേവ്യരെ യിസ്രായേല്‍മക്കളില്‍നിന്നു എടുത്തിരിക്കുന്നു; ലേവ്യര്‍ എനിക്കുള്ളവരായിരിക്കേണം.
13
കടിഞ്ഞൂലെല്ലാം എനിക്കുള്ളതു; ഞാന്‍ മിസ്രയീംദേശത്തു കടിഞ്ഞൂലിനെ ഒക്കെയും കൊന്നനാളില്‍ യിസ്രായേലില്‍ മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെയെല്ലാം എനിക്കായിട്ടു ശുദ്ധീകരിച്ചു; അതു എനിക്കുള്ളതായിരിക്കേണം; ഞാന്‍ യഹോവ ആകുന്നു.
14
യഹോവ പിന്നെയും സീനായിമരുഭൂമിയില്‍വെച്ചു മോശെയോടു അരുളിച്ചെയ്തതു
15
ലേവ്യരെ കുലംകുലമായും കുടുംബംകുടുംബമായും എണ്ണുക; അവരില്‍ ഒരു മാസംമുതല്‍ മേലോട്ടു പ്രായമുള്ള ആണിനെ ഒക്കെയും നീ എണ്ണേണം.
16
തന്നോടു കല്പിച്ചതുപോലെ മോശെ യഹോവയുടെ വചനപ്രകാരം അവരെ എണ്ണി.
17
ലേവിയുടെ പുത്രന്മാരുടെ പേരുകള്‍ഗേര്‍ശോന്‍ , കെഹാത്ത്, മെരാരി.
18
കുടുംബംകുടുംബമായി ഗേര്‍ശോന്റെ പുത്രന്മാരുടെ പേരുകള്‍
19
ലിബ്നി, ശിമെയി. കുടുംബംകുടുംബമായി കെഹാത്തിന്റെ പുത്രന്മാര്‍അമ്രാം, യിസ്ഹാര്‍, ഹെബ്രോന്‍ , ഉസ്സീയേല്‍.
20
കുടുംബംകുടുംബമായി മെരാരിയുടെ പുത്രന്മാര്‍മഹ്ളി, മൂശി. ഇവര്‍ തന്നേ കുലംകുലമായി ലേവിയുടെ കുടുംബങ്ങള്‍.
21
ഗേര്‍ശോനില്‍നിന്നു ലിബ്നിയരുടെ കുടുംബവും ശിമ്യരുടെ കുടുംബവും ഉത്ഭവിച്ചു; ഇവ ഗേര്‍ശോന്യ കുടുംബങ്ങള്‍.
22
അവരില്‍ ഒരു മാസം മുതല്‍ മേലോട്ടു പ്രായമുള്ള ആണുങ്ങളുടെ സംഖ്യയില്‍ എണ്ണപ്പെട്ടവരുടെ ആകത്തുക ഏഴായിരത്തഞ്ഞൂറു.
23
ഗേര്‍ശോന്യകുടുംബങ്ങള്‍ തിരുനിവാസത്തിന്റെ പുറകില്‍ പടിഞ്ഞാറെ ഭാഗത്തു പാളയമിറങ്ങേണം.
24
ഗേര്‍ശോന്യരുടെ പിതൃഭവനത്തിന്നു ലായേലിന്റെ മകന്‍ എലീയാസാഫ് പ്രഭു ആയിരിക്കേണം.
25
സമാഗമനക്കുടാരത്തില്‍ ഗേര്‍ശോന്യര്‍ നോക്കേണ്ടതു തിരുനിവാസവും കൂടാരവും അതിന്റെ പുറമൂടിയും സമാഗമനക്കുടാരത്തിന്റെ വാതിലിന്നുള്ള മറശ്ശീലയും
26
തിരുനിവാസത്തിന്നും യാഗപീഠത്തിന്നും ചുറ്റുമുള്ള പ്രാകാരത്തിന്റെ മറശ്ശീലയും പ്രാകാരവാതിലിന്റെ മറശ്ശീലയും അതിന്റെ എല്ലാവേലെക്കും ഉള്ള കയറുകളും ആകുന്നു.
27
കെഹാത്തില്‍നിന്നു അമ്രാമ്യരുടെ കുടുംബവും യിസ്ഹാര്‍യ്യരുടെ കുടുംബവും ഹെബ്രോന്യരുടെ കുടുംബവും ഉസ്സീയേല്യരുടെ കുടുംബവും ഉത്ഭവിച്ചു.
28
ഇവ കെഹാത്യരുടെ കുടുംബങ്ങള്‍. ഒരു മാസംമുതല്‍ മേലോട്ടു പ്രായമുള്ള എല്ലാ ആണുങ്ങളുടെയും സംഖ്യയില്‍ വിശുദ്ധമന്ദിരത്തിന്റെ കാര്യം നോക്കുന്നവര്‍ എണ്ണായിരത്തറുനൂറു പേര്‍.
29
കെഹാത്യകുടുംബങ്ങള്‍ തിരുനിവാസത്തിന്റെ തെക്കെ ഭാഗത്തു പാളയമിറങ്ങേണം.
30
കെഹാത്യ കുടുംബങ്ങളുടെ പിതൃഭവനത്തിന്നു ഉസ്സീയേലിന്റെ മകന്‍ എലീസാഫാന്‍ പ്രഭു ആയിരിക്കേണം.
31
അവര്‍ നോക്കേണ്ടതു പെട്ടകം, മേശ, നിലവിളകൂ, പീഠങ്ങള്‍, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങള്‍, തിരശ്ശീല എന്നിവയും അവേക്കുള്ള വേല ഒക്കെയും ആകുന്നു.
32
പുരോഹിതനായ അഹരോന്റെ മകന്‍ എലെയാസാര്‍ ലേവ്യര്‍ക്കും പ്രധാനപ്രഭുവും വിശുദ്ധമന്ദിരത്തിലെ കാര്യം നോക്കുന്നവരുടെ മേല്‍വിചാരകനും ആയിരിക്കേണം.
33
മെരാരിയില്‍നിന്നു മഹ്ളിയരുടെ കുടുംബവും മൂശ്യരുടെ കുടുംബവും ഉത്ഭവിച്ചു; മെരാര്‍യ്യകുടുംബങ്ങള്‍ ഇവ തന്നേ.
34
അവരില്‍ ഒരു മാസംമുതല്‍ മേലോട്ടു പ്രായമുള്ള ആണുങ്ങളുടെ സംഖ്യയില്‍ എണ്ണപ്പെട്ടവര്‍ ആറായിരത്തിരുനൂറു പേര്‍.
35
മെരാര്‍യ്യകുടുംബങ്ങളുടെ പിതൃഭവനത്തിന്നു അബീഹയിലിന്റെ മകന്‍ സൂരിയേല്‍ പ്രഭു ആയിരിക്കേണം; ഇവര്‍ തിരുനിവാസത്തിന്റെ വടക്കെ ഭാഗത്തു പാളയമിറങ്ങേണം.
36
മെരാര്‍യ്യര്‍ നോക്കുവാന്‍ നിയമിച്ചിട്ടുള്ളതു തിരുനിവാസത്തിന്റെ പലക, അന്താഴം, തൂണ്‍, ചുവട്, അതിന്റെ ഉപകരണങ്ങള്‍ ഒക്കെയും, അതു സംബന്ധിച്ചുള്ള എല്ലാവേലയും,
37
പ്രാകാരത്തിന്റെ ചുറ്റും ഉള്ള തൂണ്‍, അവയുടെ ചുവടു, കുറ്റി, കയറു എന്നിവ.
38
എന്നാല്‍ തിരുനിവാസത്തിന്റെ മുന്‍ വശത്തു കിഴക്കു, സമാഗമനക്കുടാരത്തിന്റെ മുന്‍ വശത്തു തന്നേ, സൂര്യോദയത്തിന്നു നേരെ മോശെയും അഹരോനും അവന്റെ പുത്രന്മാരും പാളയമിറങ്ങുകയും യിസ്രായേല്‍മക്കളുടെ കാര്യമായ വിശുദ്ധമന്ദിരത്തിന്റെ കാര്യം നോക്കുകയും വേണം; അന്യന്‍ അടുത്തുവന്നാല്‍ മരണ ശിക്ഷ അനുഭവിക്കേണം.
39
മോശെയും അഹരോനും യഹോവയുടെ വചനപ്രകാരം കുടുംബംകുടുംബമായി എണ്ണിയ ലേവ്യരില്‍ ഒരു മാസംമുതല്‍ മോലോട്ടു പ്രായമുള്ള ആണുങ്ങള്‍ ആകെ ഇരുപത്തീരായിരം പേര്‍.
40
യഹോവ പിന്നെയും മോശെയോടു കല്പിച്ചതുയിസ്രായേല്‍മക്കളില്‍ ഒരു മാസംമുതല്‍ മേലോട്ടു പ്രായമുള്ള ആദ്യജാതന്മാരായ ആണുങ്ങളെ ഒക്കെയും എണ്ണി പേരുപേരായി അവരുടെ സംഖ്യ എടുക്കുക.
41
യിസ്രായേല്‍മക്കളിലെ എല്ലാകടിഞ്ഞൂലുകള്‍ക്കും പകരം ലേവ്യരുടെ മൃഗങ്ങളെയും എനിക്കായിട്ടു എടുക്കേണം; ഞാന്‍ യഹോവ ആകുന്നു.
42
യഹോവ തന്നോടു കല്പിച്ചതുപോലെ മോശെ യിസ്രായേല്‍മക്കളുടെ എല്ലാകടിഞ്ഞൂലുകളെയും എണ്ണി.
43
ഒരു മാസംമുതല്‍ മേലോട്ടു പ്രായമുള്ള ആദ്യജാതന്മാരായ എല്ലാ ആണുങ്ങളെയും പേരുപേരായി എണ്ണിയ ആകത്തുക ഇരുപത്തീരായിരത്തിരുനൂറ്റെഴുപത്തുമൂന്നു ആയിരുന്നു.