సమాధానబలిగా రెండు కోడె లను అయిదు పొట్టేళ్లను అయిదు మేకపోతులను ఏడాదివి అయిదు గొఱ్ఱ పిల్లలను తన అర్పణముగా తెచ్చెను. ఇది సూయారు కుమారుడైన నెతనేలు అర్పణము.
ലേവ്യപുസ്തകം 7:11-13
11
യഹോവേക്കു അര്‍പ്പിക്കുന്ന സമാധാനയാഗത്തിന്റെ പ്രമാണം ആവിതു
12
അതിനെ സ്തോത്രമായി അര്‍പ്പിക്കുന്നു എങ്കില്‍ അവന്‍ സ്തോത്രയാഗത്തോടുകൂടെ എണ്ണ ചേര്‍ത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളും എണ്ണ ചേര്‍ത്തു കുതിര്‍ത്ത നേരിയ മാവുകൊണ്ടുണ്ടാക്കിയ ദോശകളും അര്‍പ്പിക്കേണം.
13
സ്തോത്രമായുള്ള സമാധാനയാഗത്തോടുകൂടെ പുളിച്ച മാവുകൊണ്ടുള്ള ദോശകളും ഭോജനയാഗമായി അര്‍പ്പിക്കേണം.
1 രാജാക്കന്മാർ 8:63
ശലോമോന്‍ യഹോവേക്കു ഇരുപത്തീരായിരം കാളയെയും ലക്ഷത്തിരുപതിനായിരം ആടിനെയും സമാധാനയാഗമായിട്ടു അര്‍പ്പിച്ചു. ഇങ്ങനെ രാജാവും യിസ്രായേല്‍മക്കളൊക്കെയും യഹോവയുടെ ആലയത്തെ പ്രതിഷ്ഠിച്ചു.
സദൃശ്യവാക്യങ്ങൾ 7:14
എനിക്കു സമാധാനയാഗങ്ങള്‍ ഉണ്ടായിരുന്നു; ഇന്നു ഞാന്‍ എന്റെ നേര്‍ച്ചകളെ കഴിച്ചിരിക്കുന്നു.
കൊലൊസ്സ്യർ 1:1
ദൈവേഷ്ടത്താല്‍ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൌലോസും സഹോദരനായ തിമൊഥെയോസും കൊലൊസ്സ്യയിലുള്ള വിശുദ്ധന്മാരും ക്രിസ്തുവില്‍ വിശ്വസ്ത സഹോദരന്മാരുമായവര്‍ക്കും എഴുതുന്നതു