അഹരോനോടും അവന്റെ പുത്രന്മാരോടും മോശെ പറഞ്ഞതു എന്തെന്നാല്മാംസം നിങ്ങള് സമാഗമനക്കുടാരത്തിന്റെ വാതില്ക്കല്വെച്ചു പാകംചെയ്തു, അഹരോനും പുത്രന്മാരും അതു തിന്നേണമെന്നു എനിക്കു കല്പനയുണ്ടായതുപോലെ അവിടെവെച്ചു അതും കരപൂരണത്തിന്റെ കൊട്ടയില് ഇരിക്കുന്ന അപ്പവും തിന്നുവിന് .
മേദസ്സു ദഹിപ്പിക്കുംമുമ്പെ പുരോഹിതന്റെ ബാല്യക്കാരന് വന്നു യാഗം കഴിക്കുന്നവനോടുപുരോഹിതന്നു വറുപ്പാന് മാംസം തരിക; പച്ചമാംസമല്ലാതെ വേവിച്ചതു അവന് വാങ്ങുകയില്ല എന്നു പറയും.
വലത്തെ കൈക്കുറകും യഹോവയുടെ മുമ്പാകെ വെച്ചിരിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ കൊട്ടയില്നിന്നു ഒരു അപ്പവും എണ്ണ പകര്ന്ന അപ്പമായ ഒരു ദോശയും ഒരു വടയും എടുക്കേണം.
24
അതു ഒക്കെയും അഹരോന്റെ കയ്യിലും അവന്റെ പുത്രന്മാരുടെ കയ്യിലും വെച്ചു യഹോവയുടെ സന്നിധിയില് നീരാജനാര്പ്പണമായി നീരാജനം ചെയ്യേണം.
25
പിന്നെ അവരുടെ കയ്യില് നിന്നു അവ വാങ്ങി യാഗപീഠത്തിന്മേല് ഹോമയാഗത്തിന്നു മീതെ യഹോവയുടെ സന്നിധിയില് സൌരഭ്യവാസനയായി ദഹിപ്പിക്കേണം; ഇതു യഹോവേക്കു ദഹനയാഗം.
26
പിന്നെ അഹരോന്റെ കരപൂരണത്തിന്നുള്ള ആട്ടുകൊറ്റന്റെ നെഞ്ചു എടുത്തു യഹോവയുടെ സന്നിധിയില് നീരാജനാര്പ്പണമായി നീരാജനം ചെയ്യേണം; അതു നിന്റെ ഔഹരിയായിരിക്കും.
27
അഹരോന്റെയും അവന്റെ പുത്രന്മാരുടെയും കരപൂരണത്തിന്നുള്ള ആട്ടുകൊറ്റന്റെ നീരാജനവും ഉദര്ച്ചയുമായി നീരാജനാര്പ്പണമായ നെഞ്ചും ഉദര്ച്ചാര്പ്പണമായ കൈക്കുറകും നീ ശുദ്ധീകരിക്കേണം.
28
അതു ഉദര്ച്ചാര്പ്പണമാകകൊണ്ടു യിസ്രായേല്മക്കളുടെ പക്കല്നിന്നു നിത്യാവകാശമായിട്ടു അഹരോന്നും അവന്റെ പുത്രന്മാര്ക്കും ഉള്ളതായിരിക്കേണം; അതു യിസ്രായേല്മക്കള് അര്പ്പിക്കുന്ന സമാധാന യാഗത്തിന്റെ ഉദര്ച്ചാര്പ്പണമായി യഹോവേക്കുള്ള ഉദര്ച്ചാര്പ്പണം തന്നേ ആയിരിക്കേണം.