కాబట్టి ఇశ్రాయేలీయులకు సునాద సంవత్సరము వచ్చు నప్పుడు వారి స్వాస్థ్యము వారు కలిసికొనిన వారి గోత్ర స్వాస్థ్యముతో కలుపబడును గనుక ఆ వంతున మా పితరుల గోత్రస్వాస్థ్యము తగ్గిపోవుననగా
ലേവ്യപുസ്തകം 25:10-18
10
അതു യോബേല്‍സംവത്സരം ആകുന്നു; അതു നിങ്ങള്‍ക്കു വിശുദ്ധമായിരിക്കേണം; ആയാണ്ടത്തെ അനുഭവം നിങ്ങള്‍ വയലില്‍ നിന്നുതന്നേ എടുത്തു തിന്നേണം.
11
ഇങ്ങനെയുള്ള യോബേല്‍ സംവത്സരത്തില്‍ നിങ്ങള്‍ താന്താന്റെ അവകാശത്തിലേക്കു മടങ്ങിപ്പോകേണം.
12
കൂട്ടുകാരന്നു എന്തെങ്കിലും വില്‍ക്കയോ കൂട്ടുകാരനോടു എന്തെങ്കിലും വാങ്ങുകയോ ചെയ്താല്‍ നിങ്ങള്‍ തമ്മില്‍ തമ്മില്‍ അന്യായം ചെയ്യരുതു.
13
യോബേല്‍സംവത്സരത്തിന്റെ പിമ്പുള്ള സംവത്സരങ്ങളുടെ സംഖ്യകൂ ഒത്തവണ്ണം നിന്റെ കൂട്ടുകാരനോടു വാങ്ങേണം; അനുഭവമുള്ള സംവത്സരങ്ങളുടെ സംഖ്യെക്കു ഒത്തവണ്ണം അവന്‍ നിനക്കു വില്‍ക്കേണം.
14
സംവത്സരങ്ങള്‍ ഏറിയിരുന്നാല്‍ വില ഉയര്‍ത്തേണം; സംവത്സരങ്ങള്‍ കുറഞ്ഞിരുന്നാല്‍ വില താഴ്ത്തേണം; അനുഭവത്തിന്റെ കാലസംഖ്യെക്കു ഒത്തവണ്ണം അവന്‍ നിനക്കു വിലക്കുന്നു.
15
ആകയാല്‍ നിങ്ങള്‍ തമ്മില്‍ തമ്മില്‍ അന്യായം ചെയ്യരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണംഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
16
അതു കൊണ്ടു നിങ്ങള്‍ എന്റെ കല്പനകള്‍ അനുസരിച്ചു എന്റെ വിധികള്‍ പ്രമാണിച്ചു ആചരിക്കേണം; എന്നാല്‍ നിങ്ങള്‍ ദേശത്തു നിര്‍ഭയം വസിക്കും.
17
ഭൂമി അതിന്റെ ഫലം തരും; നിങ്ങള്‍ തൃപ്തിയായി ഭക്ഷിച്ചു അതില്‍ നിര്‍ഭയം വസിക്കും.
18
എന്നാല്‍ ഏഴാം സംവത്സരത്തില്‍ ഞങ്ങള്‍ എന്തു ഭക്ഷിക്കും? ഞങ്ങള്‍ വിതെക്കയും ഞങ്ങളുടെ അനുഭവമെടുക്കയും ചെയ്യരുതല്ലോ എന്നു നിങ്ങള പറയുന്നുവെങ്കില്‍
ലേവ്യപുസ്തകം 25:23-18
യെശയ്യാവ് 61:2
യഹോവയുടെ പ്രസാദവര്‍‍ഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിപ്പാനും
ലൂക്കോസ് 4:18
“ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാന്‍ കര്‍ത്താവു എന്നെ അഭിഷേകം ചെയ്കയാല്‍ അവന്റെ ആത്മാവു എന്റെമല്‍ ഉണ്ടു; ബദ്ധന്മാര്‍ക്കും വിടുതലും കുരുടന്മാര്‍ക്കും കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും
ലൂക്കോസ് 4:19
കര്‍ത്താവിന്റെ പ്രസാദവര്‍ഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്ന സ്ഥലം കണ്ടു.