ఇశ్రాయేలీయులు తాము పొందు స్వాస్థ్యములో లేవీయులు నివసించుటకు వారికి పురములను ఇయ్యవలెనని వారి కాజ్ఞాపించుము; ఆ పుర ముల చుట్టునున్న పల్లెలను లేవీయులకియ్యవలెను.
ലേവ്യപുസ്തകം 25:32
നിന്റെ സഹോദരന്‍ ദരിദ്രനായ്തീര്‍ന്നു നിന്റെ അടുക്കല്‍ വെച്ചു ക്ഷയിച്ചുപോയാല്‍ നീ അവനെ താങ്ങേണം; അന്യനും പരദേശിയും എന്നപോലെ അവന്‍ നിന്റെ അടുക്കല്‍ പാര്‍ക്കേണം.
ലേവ്യപുസ്തകം 25:33
അവനോടു പലിശയും ലാഭവും വാങ്ങരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം; നിന്റെ സഹോദരന്‍ നിന്റെ അടുക്കല്‍ പാര്‍ക്കേണം.
യോശുവ 14:3
രണ്ടര ഗോത്രങ്ങള്‍ക്കു മോശെ യോര്‍ദ്ദാന്നക്കരെ അവകാശം കൊടുത്തിരുന്നു; ലേവ്യര്‍ക്കോ അവരുടെ ഇടയില്‍ ഒരു അവകാശവും കൊടുത്തില്ല.
യോശുവ 14:4
യോസേഫിന്റെ മക്കള്‍ മനശ്ശെ, എഫ്രയീം എന്നു രണ്ടു ഗോത്രം ആയിരുന്നു. ലേവ്യര്‍ക്കും പാര്‍പ്പാന്‍ പട്ടണങ്ങളും അവരുടെ കന്നുകാലികള്‍ക്കും മൃഗസമ്പത്തിന്നും വേണ്ടി പുല്പുറങ്ങളും അല്ലാതെ ദേശത്തില്‍ ഔഹരിയൊന്നും കൊടുത്തില്ല.
യോശുവ 21:2-42
2
കനാന്‍ ദേശത്തു ശീലോവില്‍വെച്ചു അവരോടുയഹോവ ഞങ്ങള്‍ക്കു പാര്‍പ്പാന്‍ പട്ടണങ്ങളും ഞങ്ങളുടെ കന്നുകാലികള്‍ക്കു പുല്പുറങ്ങളും തരുവാന്‍ മോശെമുഖാന്തരം കല്പിച്ചിട്ടുണ്ടല്ലോ എന്നു പറഞ്ഞു.
3
എന്നാറെ യിസ്രായേല്‍മക്കള്‍ തങ്ങളുടെ അവകാശത്തില്‍നിന്നു യഹോവയുടെ കല്പനപ്രകാരം ഈ പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ലേവ്യര്‍ക്കും കൊടുത്തു.
4
കെഹാത്യരുടെ കുടുംബങ്ങള്‍ക്കു വന്ന നറുകൂപ്രകാരം ലേവ്യരില്‍ പുരോഹിതനായ അഹരോന്റെ മക്കള്‍ക്കു യെഹൂദാഗോത്രത്തിലും ശിമെയോന്‍ ഗോത്രത്തിലും ബെന്യാമീന്‍ ഗോത്രത്തിലും കൂടെ പതിമ്മൂന്നു പട്ടണം കിട്ടി.
5
കെഹാത്തിന്റെ ശേഷംമക്കള്‍ക്കു എഫ്രയീംഗോത്രത്തിലും ദാന്‍ ഗോത്രത്തിലും മനശ്ശെയുടെ പാതിഗോത്രത്തിലും നറുകൂപ്രകാരം പത്തുപട്ടണം കിട്ടി.
6
ഗേര്‍ശോന്റെ മക്കള്‍ക്കു യിസ്സാഖാര്‍ ഗോത്രത്തിലും ബാശാനിലെ മനശ്ശെയുടെ പാതിഗോത്രത്തിലും നറുകൂപ്രകാരം പതിമ്മൂന്നു പട്ടണംകിട്ടി.
7
മെരാരിയുടെ മക്കള്‍ക്കു കുടുംബംകുടുംബമായി രൂബേന്‍ ഗോത്രത്തിലും ഗാദ് ഗോത്രത്തിലും സെബൂലൂന്‍ ഗോത്രത്തിലും കൂടെ പന്ത്രണ്ടു പട്ടണം കിട്ടി.
8
യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ യിസ്രായേല്‍മക്കള്‍ ലേവ്യര്‍ക്കും ഈ പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും നറുകൂ പ്രകാരം കൊടുത്തു.
9
അവര്‍ യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോന്‍ മക്കളുടെ ഗോത്രത്തിലും താഴെ പേര്‍ പറയുന്ന പട്ടണങ്ങളെ കൊടുത്തു.
10
അവ ലേവിമക്കളില്‍ കെഹാത്യരുടെ കുടുംബങ്ങളില്‍ അഹരോന്റെ മക്കള്‍ക്കു കിട്ടി. അവര്‍ക്കായിരുന്നു ഒന്നാമത്തെ നറുകൂ വന്നതു.
11
യെഹൂദാമലനാട്ടില്‍ അവര്‍ അനാക്കിന്റെ അപ്പനായ അര്‍ബ്ബയുടെ പട്ടണമായ ഹെബ്രോനും അതിന്നുചുറ്റുമുള്ള പുല്പുറങ്ങളും അവര്‍ക്കും കൊടുത്തു.
12
എന്നാല്‍ പട്ടണത്തോടു ചേര്‍ന്ന നിലങ്ങളും ഗ്രാമങ്ങളും അവര്‍ യെഫുന്നെയുടെ മകനായ കാലേബിന്നു അവകാശമായി കൊടുത്തു.
13
ഇങ്ങനെ അവര്‍ പുരോഹിതനായ അഹരോന്റെ മക്കള്‍ക്കു, കുലചെയ്തവന്നു സങ്കേതനഗരമായ ഹെബ്രോനും അതിന്റെ പുല്പുറങ്ങളും ലിബ്നയും അതിന്റെ പുല്പുറങ്ങളും
14
യത്ഥീരും അതിന്റെ പുല്പുറങ്ങളും
15
എസ്തെമോവയും അതിന്റെ പുല്പുറങ്ങളും ഹോലോനും അതിന്റെ പുല്പുറങ്ങളും ദെബീരും അതിന്റെ പുല്പുറങ്ങളും
16
അയീനും അതിന്റെ പുല്പുറങ്ങളും യുത്തയും അതിന്റെ പുല്പുറങ്ങളും ബേത്ത്-ശേമെശും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ ആ രണ്ടു ഗോത്രങ്ങളില്‍ ഒമ്പതു പട്ടണവും,
17
ബെന്യാമീന്‍ ഗോത്രത്തില്‍ ഗിബെയോനും അതിന്റെ പുല്പുറങ്ങളും
18
ഗേബയും അതിന്റെ പുല്പുറങ്ങളും അനാഥോത്തും അതിന്റെ പുല്പുറങ്ങളും അല്‍മോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും കൊടുത്തു.
19
അഹരോന്റെ മക്കളായ പുരോഹിതന്മാര്‍ക്കും എല്ലാംകൂടി പതിമ്മൂന്നു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
20
കെഹാത്തിന്റെ ശേഷം മക്കളായ ലേവ്യര്‍ക്കും, കെഹാത്യ കുടുംബങ്ങള്‍ക്കു തന്നേ, നറുക്കു പ്രകാരം കിട്ടിയ പട്ടണങ്ങള്‍ എഫ്രയീംഗോത്രത്തില്‍ ആയിരുന്നു.
21
എഫ്രയീംനാട്ടില്‍, കുലചെയ്തവന്നു സങ്കേതനഗരമായ ശെഖേമും അതിന്റെ പുല്പുറങ്ങളും ഗേസെരും അതിന്റെ പുല്പുറങ്ങളും
22
കിബ്സയീം അതിന്റെ പുല്പുറങ്ങളും ബേത്ത്-ഹോരോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
23
ദാന്‍ ഗോത്രത്തില്‍ എല്‍തെക്കേയും അതിന്റെ പുല്പുറങ്ങളും ഗിബ്ബെഥോനും അതിന്റെ പുല്പുറങ്ങളും
24
അയ്യാലോനും അതിന്റെ പുല്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
25
മനശ്ശെയുടെ പാതിഗോത്രത്തില്‍ താനാക്കും അതിന്റെ പുല്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ രണ്ടു പട്ടണവും അവര്‍ക്കും കൊടുത്തു.
26
ഇങ്ങനെ കെഹാത്തിന്റെ ശേഷം മക്കളുടെ കുടുംബങ്ങള്‍ക്കു എല്ലാംകൂടി പത്തു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
27
ലേവ്യരുടെ കുടുംബങ്ങളില്‍ ഗേര്‍ശോന്റെ മക്കള്‍ക്കു മനശ്ശെയുടെ പാതിഗോത്രത്തില്‍, കുലചെയ്തവന്നു സങ്കേതനഗരമായ ബാശാനിലെ ഗോലാനും അതിന്റെ പുല്പുറങ്ങളും ബെയെസ്തെരയും അതിന്റെ പുല്പുറങ്ങളും
28
ഇങ്ങനെ രണ്ടു പട്ടണവും യിസ്സാഖാര്‍ഗോത്രത്തില്‍ കിശ്യോനും അതിന്റെ പുല്പുറങ്ങളും
29
ദാബെരത്തും അതിന്റെ പുല്പുറങ്ങളും യര്‍മ്മൂത്തും അതിന്റെ പുല്പുറങ്ങളും ഏന്‍ -ഗന്നീമും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
30
ആശേര്‍ഗോത്രത്തില്‍ മിശാലും അതിന്റെ പുല്പുറങ്ങളും അബ്ദോനും അതിന്റെ പുല്പുറങ്ങളും
31
ഹെല്‍ക്കത്തും അതിന്റെ പുല്പുറങ്ങളും രെഹോബും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
32
നഫ്താലിഗോത്രത്തില്‍, കുലചെയ്തവന്നു സങ്കേതനഗരമായ ഗലീലയിലെ കേദെശും അതിന്റെ പുല്പുറങ്ങളും ഹമ്മോത്ത്-ദോരും അതിന്റെ പുല്പുറങ്ങളും കര്‍ത്ഥാനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ മൂന്നു പട്ടണവും കൊടുത്തു.
33
ഗേര്‍ശോന്യര്‍ക്കും കുടുംബംകുടുംബമായി എല്ലാംകൂടി പതിമ്മൂന്നു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
34
ശേഷം ലേവ്യരില്‍ മെരാര്‍യ്യകുടുംബങ്ങള്‍ക്കു സെബൂലൂന്‍ ഗോത്രത്തില്‍ യൊക്നെയാമും അതിന്റെ പുല്പുറങ്ങളും കര്‍ത്ഥയും അതിന്റെ പുല്പുറങ്ങളും
35
ദിമ്നിയും അതിന്റെ പുല്പുറങ്ങളും നഹലാലും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും
36
രൂബേന്‍ ഗോത്രത്തില്‍ ബേസെരും അതിന്റെ പുല്പുറങ്ങളും
37
യഹ്സയും അതിന്റെ പുല്പുറങ്ങളും കെദേമോത്തും അതിന്റെ പുല്പുറങ്ങളും മേഫാത്തും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
38
ഗാദ് ഗോത്രത്തില്‍, കുലചെയ്തവന്നു സങ്കേതനഗരമായ ഗിലെയാദിലെ രാമോത്തും അതിന്റെ പുല്പുറങ്ങളും മഹനയീമും അതിന്റെ പുല്പുറങ്ങളും
39
ഹെശ്ബോനും അതിന്റെ പുല്പുറങ്ങളും യസേരും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ എല്ലാംകൂടി നാലു പട്ടണവും കൊടുത്തു.
40
അങ്ങനെ ശേഷം ലേവ്യ കുടുംബങ്ങളായ മെരാര്‍യ്യര്‍ക്കും നറുക്കു പ്രകാരം കുടുംബംകുടുംബമായി കിട്ടിയ പട്ടണങ്ങള്‍ എല്ലാംകൂടി പന്ത്രണ്ടു ആയിരുന്നു.
41
യിസ്രായേല്‍മക്കളുടെ അവകാശത്തില്‍ ലേവ്യര്‍ക്കും എല്ലാംകൂടി നാല്പത്തെട്ടു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
42
ഈ പട്ടണങ്ങളില്‍ ഔരോന്നിന്നു ചുറ്റും പുല്പുറങ്ങള്‍ ഉണ്ടായിരുന്നു; ഈ പട്ടണങ്ങള്‍ക്കൊക്കെയും അങ്ങനെ തന്നേ ഉണ്ടായിരുന്നു.
യെഹെസ്കേൽ 45:1-8
1
ദേശത്തെ അവകാശമായി ചീട്ടിട്ടു വിഭാഗിക്കുമ്പോള്‍, നിങ്ങള്‍ ദേശത്തിന്റെ ഒരു വിശുദ്ധാംശം യഹോവേക്കു വഴിപാടായി അര്‍പ്പിക്കേണം; അതു ഇരുപത്തയ്യായിരം മുഴം നീളവും ഇരുപതിനായിരം മുഴം വീതിയും ഉള്ളതായിരിക്കേണം; അതു ചുറ്റുമുള്ള എല്ലാ അതിരോളവും വിശുദ്ധമായിരിക്കേണം.
2
അതില്‍ അഞ്ഞൂറു മുഴം നീളവും അഞ്ഞൂറു മുഴം വീതിയും ആയി ചതുരശ്രമായോരു ഇടം വിശുദ്ധസ്ഥലത്തിന്നു ആയിരിക്കേണം; അതിന്നു ചുറ്റുപാടു അമ്പതു മുഴം സ്ഥലം വെളിന്‍ പ്രദേശം ആയികിടക്കേണം.
3
ആ അളവില്‍ നിന്നു നീ ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും അളക്കേണം; അതില്‍ അതിവിശുദ്ധമായ വിശുദ്ധമന്ദിരം ഉണ്ടായിരിക്കേണം;
4
അതു ദേശത്തിന്റെ വിശുദ്ധാംശമാകുന്നു; അതു യഹോവേക്കു ശുശ്രൂഷചെയ്‍വാന്‍ അടുത്തു വരുന്നവരായി വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷകന്മാരായ പുരോഹിതന്മാര്‍ക്കുംള്ളതായിരിക്കേണം; അതു അവരുടെ വീടുകള്‍ക്കുള്ള സ്ഥലവും വിശുദ്ധമന്ദിരത്തിന്നുള്ള വിശുദ്ധസ്ഥലവുമായിരിക്കേണം.
5
പിന്നെ ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ഉള്ളതു ആലയത്തിന്റെ ശുശ്രൂഷകന്മാരായ ലേവ്യര്‍ക്കും പാര്‍പ്പാന്‍ ഗ്രാമങ്ങള്‍ക്കായുള്ള സ്വത്തായിരിക്കേണം.
6
വിശുദ്ധാംശമായ വഴിപാടിന്റെ പാര്‍ശ്വത്തില്‍ നഗരസ്വമായി അയ്യായിരം മുഴം വീതിയിലും ഇരുപത്തയ്യായിരം മുഴം നീളത്തിലും ഒരു സ്ഥലം നിയമിക്കേണം; അതു യിസ്രായേല്‍ഗൃഹത്തിന്നൊക്കെയും ഉള്ളതായിരിക്കേണം.
7
പ്രഭുവിന്നുള്ളതോ വിശുദ്ധവഴിപാടിടത്തിന്നും നഗരസ്വത്തിന്നും ഇപ്പുറത്തും അപ്പുറത്തും വിശുദ്ധവഴിപാടിടത്തിന്നും നഗരസ്വത്തിന്നും മുമ്പില്‍ പടിഞ്ഞാറുവശത്തു പടിഞ്ഞാറോട്ടും കിഴക്കുവശത്തു കിഴക്കോട്ടും ആയിരിക്കേണം; അതിന്റെ നീളം ദേശത്തിന്റെ പടിഞ്ഞാറെ അതിരുമുതല്‍ കിഴക്കെ അതിരുവരെയുള്ള അംശങ്ങളില്‍ ഒന്നിനോടു ഒത്തിരിക്കേണം.
8
അതു യിസ്രായേലില്‍ അവന്നുള്ള സ്വത്തായിരിക്കേണം; എന്റെ പ്രഭുക്കന്മാര്‍ ഇനി എന്റെ ജനത്തെ പീഡിപ്പിക്കാതെ ദേശത്തെ യിസ്രായേല്‍ഗൃഹത്തിലെ അതതു ഗോത്രത്തിന്നു കൊടുക്കേണം.
യെഹെസ്കേൽ 48:8
യെഹൂദയുടെ അതിരിങ്കല്‍ കിഴക്കെഭാഗംമുതല്‍ പടിഞ്ഞാറെഭാഗംവരെ ഇരുപത്തയ്യായിരം മുഴം വീതിയും കിഴക്കെഭാഗംമുതല്‍ പടിഞ്ഞാറെഭാഗംവരെയുള്ള മറ്റെ ഔഹരികളില്‍ ഒന്നിനെപ്പോലെ നീളവും ഉള്ളതു നിങ്ങള്‍ അര്‍പ്പിക്കേണ്ടുന്ന വഴിപാടായിരിക്കേണം; വിശുദ്ധമന്ദിരം അതിന്റെ നടുവില്‍ ആയിരിക്കേണം.
യെഹെസ്കേൽ 48:22
പ്രഭുവിന്നുള്ളതിന്റെ നടുവില്‍ ലേവ്യര്‍ക്കുംള്ള സ്വത്തു മുതലക്കും നഗരസ്വത്തുമുതലക്കും യെഹൂദയുടെ അതിരിന്നും ബെന്യാമീന്റെ അതിരിന്നും ഇടയില്‍ ഉള്ളതു പ്രഭുവിന്നുള്ളതായിരിക്കേണം.
1 കൊരിന്ത്യർ 9:10-14
10
അല്ല, കേവലം നമുക്കു വേണ്ടി പറയുന്നതോ? അതേ, ഉഴുന്നവന്‍ ആശയോടെ ഉഴുകയും മെതിക്കുന്നവന്‍ പതം കിട്ടും എന്നുള്ള ആശയോടെ മെതിക്കയും വേണ്ടതാകയാല്‍ നമുക്കു വേണ്ടി എഴുതിയിരിക്കുന്നതത്രെ.
11
ഞങ്ങള്‍ ആത്മീകമായതു നിങ്ങള്‍ക്കു വിതെച്ചിട്ടു നിങ്ങളുടെ ഐഹികമായതു കൊയ്താല്‍ വലിയ കാര്‍യ്യമോ?
12
മറ്റുള്ളവര്‍ക്കും നിങ്ങളുടെ മേല്‍ ഈ അധികാരം ഉണ്ടെങ്കില്‍ ഞങ്ങള്‍ക്കു എത്ര അധികം? എങ്കിലും ഞങ്ങള്‍ ഈ അധികാരം പ്രയോഗിച്ചിട്ടില്ല; ക്രിസ്തുവിന്റെ സുവിശേഷത്തിന്നു യാതൊരു വിഘ്നവും വരുത്താതിരിപ്പാന്‍ സകലവും പൊറുക്കുന്നു.
13
ദൈവാലയകര്‍മ്മങ്ങള്‍ നടത്തുന്നവര്‍ ദൈവാലയംകൊണ്ടു ഉപജീവിക്കുന്നു എന്നും യാഗപീഠത്തിങ്കല്‍ ശുശ്രൂഷചെയ്യുന്നവര്‍ യാഗപീഠത്തിലെ വഴിപാടുകളില്‍ ഔഹരിക്കാര്‍ ആകുന്നു എന്നും നിങ്ങള്‍ അറിയുന്നില്ലയോ?
14
അതുപോലെ കര്‍ത്താവും സുവിശേഷം അറിയിക്കുന്നവര്‍ സുവിശേഷത്താല്‍ ഉപജീവിക്കേണം എന്നു കല്പിച്ചിരിക്കുന്നു.