ఏర్పరచుకొన వలెను
സംഖ്യാപുസ്തകം 35:6
നിങ്ങള്‍ ലേവ്യര്‍ക്കും കൊടുക്കുന്ന പട്ടണങ്ങളില്‍ ആറു സങ്കേതനഗരങ്ങളായിരിക്കേണം; കുലചെയ്തവന്‍ അവിടേക്കു ഔടിപ്പോകേണ്ടതിന്നു നിങ്ങള്‍ അവയെ അവന്നു വേണ്ടി വേറുതിരിക്കേണം; ഇവകൂടാതെ നിങ്ങള്‍ വേറെയും നാല്പത്തുരണ്ടു പട്ടണങ്ങളെ കൊടുക്കേണം.
യോശുവ 20:2
നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍അറിയാതെ അബദ്ധവശാല്‍ ഒരാളെ കൊന്നുപോയവന്‍ ഔടിപ്പോയി ഇരിക്കേണ്ടതിന്നു ഞാന്‍ മോശെ മുഖാന്തരം നിങ്ങളോടു കല്പിച്ച സങ്കേതനഗരങ്ങള്‍ നിശ്ചയിപ്പിന്‍ .
unawares
സംഖ്യാപുസ്തകം 35:22
എന്നാല്‍ ആരെങ്കിലും ശത്രുതകൂടാതെ പെട്ടെന്നു ഒരുത്തനെ കുത്തുകയോ കരുതാതെ വല്ലതും അവന്റെ മേല്‍ എറിഞ്ഞുപോകയോ,
സംഖ്യാപുസ്തകം 35:23
അവന്നു ശത്രുവായിരിക്കാതെയും അവന്നു ദോഷം വിചാരിക്കാതെയും അവന്‍ മരിപ്പാന്‍ തക്കവണ്ണം അവനെ കാണാതെ കല്ലു എറികയോ ചെയ്തിട്ടു അവന്‍ മരിച്ചു പോയാല്‍
പുറപ്പാട് 21:13
അവന്‍ കരുതിക്കൂട്ടാതെ അങ്ങനെ അവന്റെ കയ്യാല്‍ സംഭവിപ്പാന്‍ ദൈവം സംഗതിവരുത്തിയതായാല്‍ അവന്‍ ഔടിപ്പോകേണ്ടുന്ന സ്ഥലം ഞാന്‍ നിയമിക്കും.
ആവർത്തനം 4:42
പൂര്‍വ്വദ്വേഷം കൂടാതെ അബദ്ധവശാല്‍ കൂട്ടുകാരനെ കൊന്നവന്‍ ആ പട്ടണങ്ങളില്‍ ഒന്നില്‍ ഔടിക്കയറി അവിടെ ചെന്നു ജീവിച്ചിരിക്കേണ്ടതിന്നു തന്നേ.
ആവർത്തനം 19:4
കുല ചെയ്തിട്ടു അവിടേക്കു ഔടിപ്പോയി ജീവനോടിരിക്കേണ്ടുന്നവന്റെ സംഗതി എന്തെന്നാല്‍ഒരുത്തന്‍ പൂര്‍വ്വദ്വേഷംകൂടാതെ അബദ്ധവശാല്‍ കൂട്ടുകാരനെ കൊന്നുപോയെങ്കില്‍, എങ്ങനെയെന്നാല്‍
ആവർത്തനം 19:5
മരംവെട്ടുവാന്‍ ഒരുത്തന്‍ കൂട്ടുകാരനോടുകൂടെ കാട്ടില്‍ പോയി മരംവെട്ടുവാന്‍ കോടാലി ഔങ്ങുമ്പോള്‍ കോടാലി ഊരി തെറിച്ചു കൂട്ടുകാരന്നു കൊണ്ടിട്ടു അവന്‍ മരിച്ചുപോയാല്‍,