పంచుకొనవలెను
സംഖ്യാപുസ്തകം 26:53-56
53
ഇവര്‍ക്കും ആളെണ്ണത്തിന്നു ഒത്തവണ്ണം ദേശത്തെ അവകാശമായി വിഭാഗിച്ചു കൊടുക്കേണം.
54
ആളേറെയുള്ളവര്‍ക്കും അവകാശം ഏറെയും ആള്‍ കുറവുള്ളവര്‍ക്കും അവകാശം കുറെച്ചും കൊടുക്കേണം; ഔരോരുത്തന്നു അവനവന്റെ ആളെണ്ണത്തിന്നു ഒത്തവണ്ണം അവകാശം കൊടുക്കേണം.
55
ദേശത്തെ ചീട്ടിട്ടു വിഭാഗിക്കേണം; അതതു പിതൃഗോത്രത്തിന്റെ പേരിന്നൊത്തവണ്ണം അവര്‍ക്കും അവകാശം ലഭിക്കേണം.
56
ആള്‍ ഏറെയുള്ളവര്‍ക്കും കുറെയുള്ളവര്‍ക്കും അവകാശം ചീട്ടിട്ടു വിഭാഗിക്കേണം.
ఎక్కువ స్వాస్థ్యమును
സംഖ്യാപുസ്തകം 26:54
ആളേറെയുള്ളവര്‍ക്കും അവകാശം ഏറെയും ആള്‍ കുറവുള്ളവര്‍ക്കും അവകാശം കുറെച്ചും കൊടുക്കേണം; ഔരോരുത്തന്നു അവനവന്റെ ആളെണ്ണത്തിന്നു ഒത്തവണ്ണം അവകാശം കൊടുക്കേണം.
తక్కువ స్వాస్థ్యము ఇయ్యవలెను
യോശുവ 15:1-12
1
യെഹൂദാമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ ഔഹരി തെക്കെദേശത്തിന്റെ തെക്കെ അറ്റത്തു എദോമിന്റെ അതിരായ സീന്‍ മരുഭൂമിവരെ തന്നേ.
2
അവരുടെ തെക്കെ അതിര്‍ ഉപ്പുകടലിന്റെ അറ്റംമുതല്‍ തെക്കോട്ടു നീണ്ടിരിക്കുന്ന ഇടക്കടല്‍മുതല്‍തന്നേ ആയിരുന്നു.
3
അതു അക്രബ്ബീംകയറ്റത്തിന്നു തെക്കോട്ടു ചെന്നു സീനിലേക്കു കടന്നു കാദേശ് ബര്‍ന്നേയയുടെ തെക്കു കൂടി കയറി ഹെസ്രോന്‍ കടന്നു ആദാരിലേക്കു കയറി കാര്‍ക്കയിലേക്കു തിരിഞ്ഞു
4
അസ്മോനിലേക്കു കടന്നു മിസ്രയീംതോടുവരെ ചെല്ലുന്നു; ആ അതിര്‍ സമുദ്രത്തിങ്കല്‍ അവസാനിക്കുന്നു; ഇതു നിങ്ങളുടെ തെക്കെ അതിര്‍ ആയിരിക്കേണം.
5
കിഴക്കെ അതിര്‍ യോര്‍ദ്ദാന്റെ അഴിമുഖംവരെ ഉപ്പുകടല്‍ തന്നേ; വടക്കെ അതിര്‍ യോര്‍ദ്ദാന്റെ അഴിമുഖമായ
6
ഇടക്കടല്‍ തുടങ്ങി ബേത്ത്-ഹൊഗ്ളയിലേക്കു കയറി ബേത്ത്-അരാബയുടെ വടക്കുകൂടി കടന്നു, രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ കയറിച്ചെല്ലുന്നു.
7
പിന്നെ ആ അതിര്‍ ആഖോര്‍താഴ്വരമുതല്‍ ദെബീരിലേക്കു കയറി വടക്കോട്ടു തോട്ടിന്റെ തെക്കുവശത്തുള്ള അദുമ്മീംകയറ്റത്തിന്നെതിരെയുള്ള ഗില്ഗാലിന്നു ചെന്നു ഏന്‍ -ശേമെശ് വെള്ളത്തിങ്കലേക്കു കടന്നു ഏന്‍ -രോഗേലിങ്കല്‍ അവസാനിക്കുന്നു.
8
പിന്നെ ആ അതിര്‍ ബെന്‍ -ഹിന്നോംതാഴ്വരയില്‍കൂടി കയറി യെരൂശലേം എന്ന യെബൂസ്യഗിരിയുടെ തെക്കോട്ടു കടന്നു ഹിന്നോം താഴ്വരയുടെ മുമ്പില്‍ പടിഞ്ഞാറോട്ടും രെഫായീംതാഴ്വരയുടെ അറ്റത്തു വടക്കോട്ടും ഉള്ള മലയുടെ മുകളിലേക്കു കയറിച്ചെല്ലുന്നു.
9
പിന്നെ ആ അതിര്‍ മലയുടെ മുകളില്‍നിന്നു നെപ്തോഹയിലെ നീരുറവിലേക്കു തിരിഞ്ഞു എഫ്രോന്‍ മലയിലെ പട്ടണങ്ങള്‍വരെ ചെന്നു കിര്‍യ്യത്ത്-യെയാരീം എന്ന ബാലയിലേക്കു തിരിയുന്നു.
10
പിന്നെ ആ അതിര്‍ ബാലാമുതല്‍ പടിഞ്ഞാറോട്ടു സേയീര്‍മലവരെ തിരിഞ്ഞു കെസാലോന്‍ എന്ന യെയാരീംമലയുടെ പാര്‍ശ്വംവരെ വടക്കോട്ടു കടന്നു, ബേത്ത്-ശേമെശിലേക്കു ഇറങ്ങി തിമ്നയിലേക്കു ചെല്ലുന്നു.
11
പിന്നെ ആ അതിര്‍ വടക്കോട്ടു എക്രോന്റെ പാര്‍ശ്വംവരെ ചെന്നു ശിക്രോനിലേക്കു തിരിഞ്ഞു ബാലാമലയിലേക്കു കടന്നു യബ്നേലില്‍ ചെന്നു സമുദ്രത്തിങ്കല്‍ അവസാനിക്കുന്നു.
12
പടിഞ്ഞാറെ അതിര്‍ നെടുകെ മഹാസമുദ്രം തന്നേ; ഇതു യെഹൂദാമക്കള്‍ക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിര്‍.
യോശുവ 16:1-4
1
യോസേഫിന്റെ മക്കള്‍ക്കു കിട്ടിയ അവകാശംയെരീഹോവിന്റെ സമീപത്തു യോര്‍ദ്ദാന്‍ തുടങ്ങി കിഴക്കു യെരീഹോവെള്ളത്തിങ്കല്‍ മരുഭൂമിയില്‍ തന്നേ തുടങ്ങി യെരീഹോവില്‍നിന്നു മലനാടുവഴിയായി ബേഥേലിലേക്കു കയറി
2
ബേഥേലില്‍നിന്നു ലൂസിന്നു ചെന്നു അര്‍ക്ക്യരുടെ അതിരായ അതാരോത്തിന്നു കടന്നു
3
പടിഞ്ഞാറോട്ടു യഫ്ളേത്യരുടെ അതിരിലേക്കു താഴത്തെ ബേത്ത്-ഹോരോന്റെ അതിര്‍വരെ, ഗേസെര്‍വരെ തന്നേ, ഇറങ്ങിച്ചെന്നു സമുദ്രത്തിങ്കല്‍ അവസാനിക്കുന്നു.
4
അങ്ങനെ യോസേഫിന്റെ പുത്രന്മാരായ മനശ്ശെക്കും എഫ്രയീമിന്നും അവകാശം ലഭിച്ചു.
യോശുവ 17:1-13
1
യോസേഫിന്റെ ആദ്യജാതനായ മനശ്ശെയുടെ ഗോത്രത്തിന്നും ഔഹരി കിട്ടി; മനശ്ശെയുടെ ആദ്യജാതനും ഗിലെയാദിന്റെ അപ്പനും ആയ മാഖീര്‍ യുദ്ധവീരനായിരുന്നതുകൊണ്ടു അവന്നു ഗിലെയാദും ബാശാനും ലഭിച്ചു.
2
മനശ്ശെയുടെ ശേഷം പുത്രന്മാരായ അബീയേസെരിന്റെ മക്കള്‍, ഹേലെക്കിന്റെ മക്കള്‍, അസ്രീയേലിന്റെ മക്കള്‍, ശേഖെമിന്റെ മക്കള്‍, ഹേഫെരിന്റെ മക്കള്‍, ശെമീദാവിന്റെ മക്കള്‍ എന്നിവര്‍ക്കും കുടുംബംകുടുംബമായി ഔഹരി കിട്ടി; ഇവര്‍ കുടുംബംകുടുംബമായി യോസേഫിന്റെ മകനായ മനശ്ശെയുടെ മക്കള്‍ ആയിരുന്നു.
3
എന്നാല്‍ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകന്‍ ശെലോഫഹാദിന്നു പുത്രിമാരല്ലാതെ പുത്രന്മാര്‍ ഇല്ലായിരുന്നു; അവന്റെ പുത്രിമാര്‍ക്കും; മഹ്ള, നോവ, ഹൊഗ്ള, മില്‍ക്ക, തിര്‍സ എന്നു പേരായിരുന്നു.
4
അവര്‍ പുരോഹിതനായ എലെയാസരിന്റെയും നൂന്റെ മകനായ യോശുവയുടെയും പ്രഭുക്കന്മാരുടെയും മുമ്പില്‍ അടുത്തുചെന്നുഞങ്ങളുടെ സഹോദരന്മാരുടെ കൂട്ടത്തില്‍ ഒരു അവകാശം ഞങ്ങള്‍ക്കു തരുവാന്‍ യഹോവ മോശെയോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു. അങ്ങനെ അവന്‍ യഹോവയുടെ കല്പനപ്രകാരം അവരുടെ അപ്പന്റെ സഹോദരന്മാരുടെ കൂട്ടത്തില്‍ അവര്‍ക്കും ഒരു അവകാശം കൊടുത്തു.
5
ഇങ്ങനെ മനശ്ശെയുടെ പുത്രിമാര്‍ക്കും അവന്റെ പുത്രന്മാരുടെ കൂട്ടത്തില്‍ അവകാശം ലഭിച്ചതുകൊണ്ടു മനശ്ശെക്കു യോര്‍ദ്ദാന്നക്കരെ ഗിലെയാദ് ദേശവും ബാശാനും കൂടാതെ പത്തു ഔഹരി കിട്ടി.
6
മനശ്ശെയുടെ ശേഷം പുത്രന്മാര്‍ക്കും ഗിലെയാദ് ദേശം കിട്ടി.
7
മനശ്ശെയുടെ അതിരോ ആശേര്‍മുതല്‍ ശേഖെമിന്നു കിഴക്കുള്ള മിഖ് മെഥാത്ത്വരെ ചെന്നു വലത്തോട്ടു തിരിഞ്ഞു ഏന്‍ -തപ്പൂഹയിലെ നിവാസികളുടെ അടുക്കലോളം നീണ്ടുകിടക്കുന്നു.
8
തപ്പൂഹദേശം മനശ്ശെക്കുള്ളതായിരുന്നു; എങ്കിലും മനശ്ശെയുടെ അതിരിലുള്ള തപ്പൂഹപട്ടണം എഫ്രയീമ്യര്‍ക്കും ഉള്ളതായിരുന്നു.
9
പിന്നെ ആ അതിര്‍ കാനാതോട്ടിങ്കലേക്കു തോട്ടിന്റെ തെക്കുകൂടി ഇറങ്ങുന്നു. ഈ പട്ടണങ്ങള്‍ മനശ്ശെയുടെ പട്ടണങ്ങള്‍ക്കിടയില്‍ എഫ്രയീമിന്നുള്ളവ; മനശ്ശെയുടെ അതിര്‍ തോട്ടിന്റെ വടക്കുവശത്തുകൂടി ചെന്നു സമുദ്രത്തിങ്കല്‍ അവസാനിക്കുന്നു.
10
തെക്കുഭാഗം എഫ്രയീമിന്നും വടക്കുഭാഗം മനശ്ശെക്കും ഉള്ളതു. സമുദ്രം അവന്റെ അതിര്‍ ആകുന്നു;
11
അതു വടക്കു ആശേരിനോടും കിഴക്കു യിസ്സാഖാരിനോടും തൊട്ടിരിക്കുന്നു. യിസ്സാഖാരിലും ആശേരിലും മനശ്ശെക്കു ബേത്ത്-ശെയാനും അതിന്റെ അധീനനഗരങ്ങളും യിബ്ളെയാമും അതിന്റെ അധീനനഗരങ്ങളും ദോര്‍നിവാസികളും അതിന്റെ അധീനനഗരങ്ങളും ഏന്‍ -ദോര്‍നിവാസികളും അതിന്റെ അധീനനഗരങ്ങളും താനാക്‍ നിവാസികളും അതിന്റെ അധീനനഗരങ്ങളും മെഗിദ്ദോനിവാസികളും അതിന്റെ അധീനനഗരങ്ങളും ഉണ്ടായിരുന്നു; മൂന്നു മേടുകള്‍ തന്നേ.
12
എന്നാല്‍ മനശ്ശെയുടെ മക്കള്‍ക്കു ആ പട്ടണങ്ങളിലെ നിവാസികളെ നീക്കിക്കളവാന്‍ കഴിഞ്ഞില്ല; കനാന്യര്‍ക്കും ആ ദേശത്തില്‍ തന്നേ പാര്‍പ്പാനുള്ള താല്പര്യം സാധിച്ചു.
13
എന്നാല്‍ യിസ്രായേല്‍മക്കള്‍ ബലവാന്മാരായി തീര്‍ന്നപ്പോള്‍ അവരെ നീക്കിക്കളയാതെ അവരെക്കൊണ്ടു ഊഴിയവേല ചെയ്യിച്ചു.
യോശുവ 18:11-28
11
ബെന്യാമീന്‍ മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി നറുകൂ വന്നു; അവരുടെ അവകാശത്തിന്റെ അതിര്‍ യെഹൂദയുടെ മക്കളുടെയും യോസേഫിന്റെ മക്കളുടെയും മദ്ധ്യേ കിടക്കുന്നു.
12
വടക്കുഭാഗത്തു അവരുടെ വടക്കെ അതിര്‍ യോര്‍ദ്ദാങ്കല്‍ തുടങ്ങി വടക്കു യെരീഹോവിന്റെ പാര്‍ശ്വംവരെ ചെന്നു പടിഞ്ഞാറോട്ടു മലനാട്ടില്‍കൂടി കയറി ബേത്ത്-ആവെന്‍ മരുഭൂമിയിങ്കല്‍ അവസാനിക്കുന്നു.
13
അവിടെനിന്നു ആ അതിര്‍ ബേഥേല്‍ എന്ന ലൂസിന്റെ തെക്കുവശംവരെ കടന്നു താഴത്തെ ബേത്ത്-ഹോരോന്റെ തെക്കുവശത്തുള്ള മലവഴിയായി അതെരോത്ത്-അദാരിലേക്കു ഇറങ്ങുന്നു.
14
പിന്നെ ആ അതിര്‍ വളഞ്ഞു പടിഞ്ഞാറെ വശത്തു ബേത്ത്-ഹോരോന്നു എതിരെയുള്ള മലമുതല്‍ തെക്കോട്ടു തിരിഞ്ഞു യെഹൂദാമക്കളുടെ പട്ടണമായ കിര്‍യ്യത്ത്-യെയാരീം എന്ന കിര്‍യ്യത്ത്-ബാലയിങ്കല്‍ അവസാനിക്കുന്നു. ഇതു തന്നെ പടിഞ്ഞാറെ ഭാഗം
15
തെക്കെഭാഗം കിര്‍യ്യത്ത്-യെയാരീമിന്റെ അറ്റത്തുള്ള തുടങ്ങി പടിഞ്ഞാറോട്ടു നെപ്തോഹവെള്ളത്തിന്റെ ഉറവുവരെ ചെല്ലുന്നു.
16
പിന്നെ ആ അതിര്‍ ബെന്‍ -ഹിന്നോംതാഴ്വരക്കെതിരെയും രെഫായീംതാഴ്വരയുടെ വടക്കുവശത്തും ഉള്ള മലയുടെ അറ്റംവരെ ചെന്നു ഹിന്നോംതാഴ്വരയില്‍ കൂടി തെക്കോട്ടു യെബൂസ്യപര്‍വ്വതത്തിന്റെ പാര്‍ശ്വംവരെയും ഏന്‍ -രോഗേല്‍വരെയും ഇറങ്ങി
17
വടക്കോട്ടു തിരിഞ്ഞു ഏന്‍ -ശേമെശിലേക്കും അദുമ്മീംകയറ്റത്തിന്നെതിരെയുള്ള ഗെലീലോത്തിലേക്കും ചെന്നു രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ ഇറങ്ങി
18
അരാബെക്കെതിരെയുള്ള മലഞ്ചരിവിലേക്കു കടന്നു അരാബയിലേക്കു ഇറങ്ങിച്ചെല്ലുന്നു.
19
പിന്നെ ആ അതിര്‍ വടക്കോട്ടു ബേത്ത്-ഹൊഗ്ളയുടെ മലഞ്ചരിവുവരെ കടന്നു തെക്കു യോര്‍ദ്ദാന്റെ അഴിമുഖത്തു ഉപ്പുകടലിന്റെ വടക്കെ അറ്റത്തു അവസാനിക്കുന്നു.
20
ഇതു തെക്കെ അതിര്‍, അതിന്റെ കിഴക്കെ അതിര്‍ യോര്‍ദ്ദാന്‍ ആകുന്നു; ഇതു ബെന്യാമീന്‍ മക്കള്‍ക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിരുകള്‍.
21
എന്നാല്‍ ബെന്യാമീന്‍ മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ പട്ടണങ്ങള്‍യെരീഹോ, ബേത്ത്-ഹൊഗ്ള, ഏമെക്-കെയെരീഹോ, ബേത്ത്-ഹെഗ്ള, ഏമെക്-കെസീസ്,
22
ബേത്ത്-അരാബ, സെമാറയീം, ബേഥേല്‍,
23
അവ്വീം, പാര, ഒഫ്ര,
24
കെഫാര്‍-അമ്മോനീ, ഒഫ്നി, ഗേബ; ഇങ്ങനെ പന്ത്രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും;
25
ഗിബെയോന്‍ , രാമ, ബേരോത്ത്,
26
മിസ്പെ, കെഫീര, മോസ,
27
രേക്കെം, യിര്‍പ്പേല്‍, തരല,
28
സേല, ഏലെഫ്, യെരൂശാലേം എന്ന യെബൂസ്യനഗരം, ശിബെയത്ത്, കിര്‍യ്യത്ത്; ഇങ്ങനെ പതിന്നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും ഇതു ബെന്യാമീന്‍ മക്കള്‍ക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശം.
യോശുവ 19:1-48
1
രണ്ടാമത്തെ നറുകൂ ശിമെയോന്നു കുടുംബംകുടുംബമായി ശിമെയോന്‍ മക്കളുടെ ഗോത്രത്തിന്നു വന്നു; അവരുടെ അവകാശം യെഹൂദാമക്കളുടെ അവകാശത്തിന്റെ ഇടയില്‍ ആയിരുന്നു.
2
അവര്‍ക്കും തങ്ങളുടെ അവകാശത്തില്‍
3
ബേര്‍-ശേബ, ശേബ, മോലാദ,
4
ഹസര്‍-ശൂവാല്‍, ബാലാ, ഏസെം, എല്തോലദ്, ബേഥൂല്‍, ഹൊര്‍മ്മ, സിക്ളാഗ്, ബേത്ത്-മര്‍ക്കാബോത്ത്,
5
,6 ഹസര്‍-സൂസ, ബേത്ത്-ലെബായോത്ത്- ശാരൂഹെന്‍ ; ഇങ്ങനെ പതിമൂന്നു പട്ടണവും അവയുടെ ഗ്രാമങ്ങളും;
6
അയീന്‍ , രിമ്മോന്‍ , ഏഥെര്‍, ആശാന്‍ ; ഇങ്ങനെ നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും;
7
ഈ പട്ടണങ്ങള്‍ക്കു ചുറ്റം തെക്കെ ദേശത്തിലെ രാമ എന്ന ബാലത്ത്-ബേര്‍വരെയുള്ള സകലഗ്രാമങ്ങളും ഉണ്ടായിരുന്നു; ഇതു ശിമെയോന്‍ മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം.
8
ശിമെയോന്‍ മക്കളുടെ അവകാശം യെഹൂദാമക്കളുടെ ഔഹരിയില്‍ ഉള്‍പ്പെട്ടിരുന്നു; യെഹൂദാമക്കളുടെ ഔഹരി അവര്‍ക്കും അധികമായിരുന്നതുകൊണ്ടു അവരുടെ അവകാശത്തിന്റെ ഇടയില്‍ ശിമെയോന്‍ മക്കള്‍ക്കു അവകാശം ലഭിച്ചു.
9
സെബൂലൂന്‍ മക്കള്‍ക്കു കുടുംബംകുടുംബമായി മൂന്നാമത്തെ നറുകൂ വന്നു; അവരുടെ അവകാശത്തിന്റെ അതിര്‍ സാരീദ്വരെ ആയിരുന്നു.
10
അവരുടെ അതിര്‍ പടിഞ്ഞാറോട്ടു മരലയിലേക്കു കയറി ദബ്ബേശെത്ത്വരെ ചെന്നു യൊക്നെയാമിന്നെതിരെയുള്ള തോടുവരെ എത്തുന്നു.
11
സാരീദില്‍നിന്നു അതു കിഴക്കോട്ടു സൂര്യോദയത്തിന്റെ നേരെ കിസ്ളോത്ത് താബോരിന്റെ അതിരിലേക്കു തിരിഞ്ഞു ദാബെരത്തിന്നു ചെന്നു യാഫീയയിലേക്കു കയറുന്നു.
12
അവിടെനിന്നു കിഴക്കോട്ടു ഗത്ത്-ഹേഫെരിലേക്കും ഏത്ത്-കാസീനിലേക്കും കടന്നു നേയാവരെ നീണ്ടുകിടക്കുന്ന രിമ്മോനിലേക്കു ചെല്ലുന്നു.
13
പിന്നെ ആ അതിര്‍ ഹന്നാഥോന്റെ വടക്കുവശത്തു തിരിഞ്ഞു യിഫ്താഹ്-ഏല്‍താഴ്വരയില്‍ അവസാനിക്കുന്നു.
14
കത്താത്ത്, നഹല്ലാല്‍, ശിമ്രോന്‍ , യിദല, ബേത്ത്-ലേഹെം മുതലായ പന്ത്രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും അവര്‍ക്കുംണ്ടായിരുന്നു.
15
ഇതു സെബൂലൂന്‍ മക്കള്‍ക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശമായ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.
16
നാലാമത്തെ നറുകൂ യിസ്സാഖാരിന്നു, കുടുംബംകുടുംബമായി യിസ്സാഖാര്‍മക്കള്‍ക്കു തന്നേ വന്നു.
17
അവരുടെ ദേശം യിസ്രെയേല്‍, കെസുല്ലോത്ത്,
18
ശൂനേം, ഹഫാരയീം, ശീയോന്‍ ,
19
അനാഹരാത്ത്, രബ്ബീത്ത്, കിശ്യോന്‍ ,
20
ഏബെസ്, രേമെത്ത്, ഏന്‍ -ഗന്നീം, ഏന്‍ -ഹദ്ദ, ബേത്ത്-പസ്സേസ് എന്നിവ ആയിരുന്നു.
21
അവരുടെ അതിര്‍ താബോര്‍, ശഹസൂമ, ബേത്ത്-ശേമെശ്, എന്നിവയില്‍ എത്തി യോര്‍ദ്ദാങ്കല്‍ അവസാനിക്കുന്നു. ഇങ്ങനെ പതിനാറു പട്ടണവും അവയുടെ ഗ്രാമങ്ങളും ഉണ്ടായിരുന്നു.
22
ഇതു യിസ്സാഖാര്‍മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം; ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.
23
ആശേര്‍മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി അഞ്ചാമത്തെ നറുകൂ വന്നു.
24
അവരുടെ ദേശം ഹെല്കത്ത്, ഹലി, ബേതെന്‍ ,
25
അക്ശാഫ്, അല്ലമ്മേലെക്, അമാദ്, മിശാല്‍ എന്നിവ ആയിരുന്നു; അതു പടിഞ്ഞാറോട്ടു കര്‍മ്മേലും ശീഹോര്‍-ലിബ്നാത്തുംവരെ എത്തി,
26
സൂര്യോദയത്തിന്റെ നേരെ ബേത്ത്-ദാഗോനിലേക്കു തിരിഞ്ഞു വടക്കു സെബൂലൂനിലും ബേത്ത്-ഏമെക്കിലും നെയീയേലിലും യിഫ്താഹ്-ഏല്‍താഴ്വരയിലും എത്തി ഇടത്തോട്ടു കാബൂല്‍,
27
ഹെബ്രോന്‍ , രെഹോബ്, ഹമ്മോന്‍ , കാനാ, എന്നിവയിലും മഹാനഗരമായ സീദോന്‍ വരെയും ചെല്ലുന്നു.
28
പിന്നെ ആ അതിര്‍ രാമയിലേക്കും ഉറപ്പുള്ള പട്ടണമായ സോരിലേക്കും തിരിയുന്നു. പിന്നെ ആ അതിര്‍ ഹോസയിലേക്കു തിരിഞ്ഞു സക്സീബ് ദേശത്തു സമുദ്രത്തിങ്കല്‍ അവസാനിക്കുന്നു.
29
ഉമ്മ, അഫേക്, രെഹോബ് മുതലായ ഇരുപത്തുരണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും അവര്‍ക്കുംണ്ടായിരുന്നു.
30
ഇതു ആശേര്‍മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം; ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.
31
ആറാമത്തെ നറുകൂ നഫ്താലിമക്കള്‍ക്കു, കുടുംബംകുടുംബമായി നഫ്താലിമക്കള്‍ക്കു തന്നേ വന്നു.
32
അവരുടെ അതിര്‍ ഹേലെഫും സാനന്നീമിലെ കരുവേലകവും തുടങ്ങി അദാമീ-നേക്കെബിലും യബ്നോലിലും കൂടി ലക്ക്കുംവരെ ചെന്നു യോര്‍ദ്ദാങ്കല്‍ അവസാനിക്കുന്നു.
33
പിന്നെ ആ അതിര്‍ പടിഞ്ഞാറോട്ടു അസ്നോത്ത്-താബോരിലേക്കു തിരിഞ്ഞു അവിടെനിന്നു ഹൂക്കോക്കിലേക്കു ചെന്നു തെക്കുവശത്തു സെബൂലൂനോടും പിടിഞ്ഞാറുവശത്തു ആശേരിനോടും കിഴക്കുവശത്തു യോര്‍ദ്ദാന്യ യെഹൂദയോടും തൊട്ടിരിക്കുന്നു.
34
ഉറപ്പുള്ള പട്ടണങ്ങളായ സിദ്ദീം, സേര്‍, ഹമ്മത്ത്,
35
രക്കത്ത്, കിന്നേരത്ത്, അദമ, രാമ
36
ഹാസോര്‍, കേദെശ്, എദ്രെയി, ഏന്‍ -ഹാസോര്‍,
37
യിരോന്‍ , മിഗ്ദല്‍-ഏല്‍, ഹൊരേം, ബേത്ത്-അനാത്ത്, ബേത്ത്-ശേമെശ് ഇങ്ങനെ പത്തൊമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും.
38
ഇവ നഫ്താലിമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിലെ പട്ടണങ്ങളും ഗ്രാമങ്ങളും തന്നേ.
39
ദാന്‍ മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി ഏഴാമത്തെ നറുകൂ വന്നു.
40
അവരുടെ അവകാശദേശം സൊരാ, എസ്തായോല്‍, ഈര്‍-ശേമെശ്,
41
ശാലബ്ബീന്‍ , അയ്യാലോന്‍ , യിത്ള,
42
ഏലോന്‍ , തിമ്ന, എക്രോന്‍ ,
43
എല്‍തെക്കേ, ഗിബ്ബഥോന്‍ , ബാലാത്ത്,
44
യിഹൂദ്, ബെനേ-ബെരാക്, ഗത്ത്-രിമ്മോന്‍ ,
45
മേയര്‍ക്കോന്‍ , രക്കോന്‍ എന്നിവയും യാഫോവിന്നെതിരെയുള്ള ദേശവും ആയിരുന്നു.
46
എന്നാല്‍ ദാന്‍ മക്കളുടെ ദേശം അവര്‍ക്കും പോയ്പോയി. അതുകൊണ്ടു ദാന്‍ മക്കള്‍ പുറപ്പെട്ടു ലേശെമിനോടു യുദ്ധംചെയ്തു അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാല്‍ സംഹരിച്ചു കൈവശമാക്കി അവിടെ പാര്‍ത്തു; ലേശെമിന്നു തങ്ങളുടെ അപ്പനായ ദാന്റെ പേരിന്‍ പ്രകാരം ദാന്‍ എന്നു പേരിട്ടു.
47
ഇതു ദാന്‍ മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശപട്ടണങ്ങളും ഗ്രാമങ്ങളും ആകുന്നു.
48
അവര്‍ ദേശത്തെ അതിര്‍ തിരിച്ചു കഴിഞ്ഞശേഷം യിസ്രായേല്‍മക്കള്‍ നൂന്റെ മകനായ യോശുവേക്കും തങ്ങളുടെ ഇടയില്‍ ഒരു അവകാശം കൊടുത്തു.