ఇశ్రాయేలీయులను వారివారి స్థలములకు చేర్చువరకు మేము వారి ముందర యుద్ధమునకు సిద్ధపడి సాగుదుము. అయితే మా పిల్లలు ఈ దేశనివాసుల భయముచేత ప్రాకారముగల పురములలో నివసింపవలెను.
സംഖ്യാപുസ്തകം 32:29-32
29
എന്നാല്‍ അവര്‍ നിങ്ങളോടുകൂടെ യുദ്ധസന്നദ്ധരായി അക്കരെക്കു കടക്കാതിരുന്നാല്‍ അവരുടെ അവകാശം നിങ്ങളുടെ ഇടയില്‍ കനാന്‍ ദേശത്തുതന്നേ ആയിരിക്കേണം.
30
ഗാദ്യരും രൂബേന്യരും അതിന്നുയഹോവ അടിയങ്ങളോടു അരുളിച്ചെയ്തതുപോലെ ചെയ്തുകൊള്ളാം.
31
ഞങ്ങളുടെ അവകാശം ലഭിക്കേണങ്ടതിന്നു ഞങ്ങള്‍ യഹോവയുടെ മുമ്പാകെ യുദ്ധസന്നദ്ധരായി കനാന്‍ ദേശത്തേക്കു കടന്നുപോകാം എന്നു പറഞ്ഞു.
32
അപ്പോള്‍ മോശെ ഗാദ്യര്‍ക്കും രൂബേന്യര്‍ക്കും യോസേഫിന്റെ മകനായ മനശ്ശെയുടെ പാതിഗോത്രത്തിന്നും അമോര്‍യ്യരാജാവായ സീഹോന്റെ രാജ്യവും ബാശാന്‍ രാജാവായ ഔഗിന്റെ രാജ്യവുമായ ദേശവും അതിന്റെ അതിരുകളില്‍ ചുറ്റുമുള്ള ദേശത്തിലെ പട്ടണങ്ങളും കൊടുത്തു.
ആവർത്തനം 3:18-20
18
നിങ്ങളുടെ ഭാര്യമാരും മക്കളും നിങ്ങളുടെ ആടുമാടുകളും ഞാന്‍ നിങ്ങള്‍ക്കു തന്നിട്ടുള്ള പട്ടണങ്ങളില്‍ പാര്‍ക്കട്ടെ; ആടുമാടുകള്‍ നിങ്ങള്‍ക്കു വളരെ ഉണ്ടു എന്നു എനിക്കു അറിയാം.
19
യഹോവ നിങ്ങളെപ്പോലെ നിങ്ങളുടെ സഹോദരന്മാര്‍ക്കും സ്വസ്ഥത നലകുകയും യോര്‍ദ്ദാന്നക്കരെ നിങ്ങളുടെ ദൈവമായ യഹോവ അവര്‍ക്കും കൊടുക്കുന്ന ദേശത്തെ അവര്‍ കൈവശമാക്കുകയും ചെയ്യുവോളം തന്നേ. പിന്നെ നിങ്ങള്‍ ഔരോരുത്തന്‍ ഞാന്‍ നിങ്ങള്‍ക്കു തന്നിട്ടുള്ള അവകാശത്തിന്നു മടങ്ങിപ്പോരേണം.
20
അക്കാലത്തു ഞാന്‍ യോശുവയോടു ആജ്ഞാപിച്ചതുനിങ്ങളുടെ ദൈവമായ യഹോവ ആ രണ്ടു രാജാക്കന്മാരോടു ചെയ്തതൊക്കെയും നീ കണ്ണാലെ കണ്ടുവല്ലോ; നീ കടന്നുചെല്ലുന്ന സകലരാജ്യങ്ങളോടും യഹോവ അങ്ങനെ തന്നേ ചെയ്യും.
യോശുവ 4:12
മോശെ കല്പിച്ചിരുന്നതുപോലെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യിസ്രായേല്‍മക്കള്‍ക്കു മുമ്പായി യുദ്ധസന്നദ്ധരായി കടന്നു.
യോശുവ 4:13
ഏകദേശം നാല്പതിനായിരം പേര്‍ യുദ്ധസന്നദ്ധരായി യഹോവയുടെ മുമ്പാകെ യുദ്ധത്തിന്നു യെരീഹോസമഭൂമിയില്‍ കടന്നു.