అప్పుడు ఇశ్రాయేలీయులు మిద్యాను స్త్రీలను వారి చిన్న పిల్ల లను చెరపట్టుకొని, వారి సమస్త పశువులను వారి గొఱ్ఱ మేకలన్నిటిని వారికి కలిగినది యావత్తును దోచుకొనిరి.
സംഖ്യാപുസ്തകം 31:15
നിങ്ങള്‍ സ്ത്രീകളെയെല്ലാം ജീവനോടെ വെച്ചിരിക്കുന്നു.
സംഖ്യാപുസ്തകം 31:16
ഇവരത്രേ പെയോരിന്റെ സംഗതിയില്‍ ബിലെയാമിന്റെ ഉപദേശത്താല്‍ യിസ്രായേല്‍മക്കള്‍ യഹോവയോടു ദ്രോഹം ചെയ്‍വാനും യഹോവയുടെ സഭയില്‍ ബാധ ഉണ്ടാവാനും ഹോതുവായതു.
ആവർത്തനം 20:14
എന്നാല്‍ സ്ത്രീകളെയും കുട്ടികളെയും നാല്‍ക്കാലികളെയും പട്ടണത്തിലുള്ള സകലത്തെയും അതിലെ കൊള്ളയൊക്കെയും നിനക്കായിട്ടു എടുത്തുകൊള്ളാം; നിന്റെ ദൈവമായ യഹോവ നിനക്കു തന്നതായ നിന്റെ ശത്രുക്കളുടെ കൊള്ള നിനക്കു അനുഭവിക്കാം.
2 ദിനവൃത്താന്തം 28:5
ആകയാല്‍ അവന്റെ ദൈവമായ യഹോവ അവനെ അരാംരാജാവിന്റെ കയ്യില്‍ ഏല്പിച്ചു; അവര്‍ അവനെ തോല്പിച്ചു അവരില്‍ അസംഖ്യംപേരെ പിടിച്ചു ദമ്മേശെക്കിലേക്കു കൊണ്ടുപോയി. അവന്‍ യിസ്രായേല്‍രാജാവിന്റെ കയ്യിലും ഏല്പിക്കപ്പെട്ടു; അവനും അവനെ അതികഠിനമായി തോല്പിച്ചു.
2 ദിനവൃത്താന്തം 28:8-10
8
യിസ്രായേല്യര്‍ തങ്ങളുടെ സഹോദരജനത്തില്‍ സ്ത്രീകളും പുത്രന്മാരും പുത്രിമാരുമായി രണ്ടുലക്ഷം പേരെ പിടിച്ചു കൊണ്ടുപോയി, വളരെ കൊള്ളയിട്ടു കൊള്ളയും ശമര്‍യ്യയിലേക്കു കൊണ്ടുപോയി.
9
എന്നാല്‍ ഔദേദ് എന്ന പേരോടെ യഹോവയുടെ ഒരു പ്രവാചകന്‍ അവിടെ ഉണ്ടായിരുന്നു; അവന്‍ ശമര്‍യ്യയിലേക്കു വന്ന സൈന്യത്തെ എതിരേറ്റു ചെന്നു അവരോടു പറഞ്ഞതുനിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ യെഹൂദയോടു കോപിച്ചിരിക്കകൊണ്ടു അവരെ നിങ്ങളുടെ കയ്യില്‍ ഏല്പിച്ചു; നിങ്ങള്‍ അവരെ ആകാശപര്യന്തം എത്തുന്ന ക്രോധത്തോടെ സംഹരിച്ചിരിക്കുന്നു.
10
ഇപ്പോഴോ നിങ്ങള്‍ യെഹൂദ്യരെയും യെരൂശലേമ്യരെയും ദാസീദാസന്മാരായി കീഴടക്കുവാന്‍ ഭാവിക്കുന്നു; നിങ്ങളുടെ പക്കലും നിങ്ങളുടെ ദൈവമായ യഹോവയോടുള്ള അകൃത്യങ്ങള്‍ ഇല്ലയോ?