మోషేయు యాజకుడైన ఎలియాజరు నగలుగా చేయబడిన ఆ బంగారును వారి యొద్ద తీసికొనిరి.
സംഖ്യാപുസ്തകം 7:2-6
2
തങ്ങളുടെ പിതൃഭവനങ്ങളില്‍ പ്രധാനികളും ഗോത്രപ്രഭുക്കന്മാരും എണ്ണപ്പെട്ടവരുടെ മേല്‍വിചാരകന്മാരും ആയ യിസ്രായേല്‍പ്രഭുക്കന്മാര്‍ വഴിപാടു കഴിച്ചു.
3
അവര്‍ വഴിപാടായിട്ടു ഈരണ്ടു പ്രഭുക്കന്മാര്‍ ഔരോ വണ്ടിയും ഔരോരുത്തന്‍ ഔരോ കാളയും ഇങ്ങനെ കൂടുള്ള ആറു വണ്ടിയും പന്ത്രണ്ടു കാളയും യഹോവയുടെ സന്നിധിയില്‍ തിരുനിവാസത്തിന്റെ മുമ്പില്‍ കൊണ്ടുവന്നു.
4
അപ്പോള്‍ യഹോവ മോശെയോടു
5
അവരുടെ പക്കല്‍നിന്നു അവയെ വാങ്ങുക. അവ സമാഗമനക്കുടാരത്തിന്റെ ഉപയോഗത്തിന്നു ഇരിക്കട്ടെ; അവയെ ലേവ്യരില്‍ ഔരോരുത്തന്നു അവനവന്റെ വേലകൂ തക്കവണ്ണം കൊടുക്കേണം എന്നു കല്പിച്ചു.
6
മോശെ വണ്ടികളെയും കാളകളെയും വാങ്ങി ലേവ്യര്‍ക്കും കൊടുത്തു. രണ്ടു വണ്ടിയും നാലു കാളയെയും അവന്‍ ഗേര്‍ശോന്യര്‍ക്കും അവരുടെ വേലെക്കു തക്കവണ്ണം കൊടുത്തു.