ఇవి భర్తను గూర్చియు, భార్యనుగూర్చియు, తండ్రినిగూర్చియు, బాల్యమున తండ్రి యింట నున్న కుమార్తెనుగూర్చియు యెహోవా మోషేకు ఆజ్ఞాపించిన కట్టడలు.
സംഖ്യാപുസ്തകം 5:29
ഇതാകുന്നു പാതിവ്രത്യസംശയം സംബന്ധിച്ചുള്ള പ്രമാണം;
സംഖ്യാപുസ്തകം 5:30
ഒരു സ്ത്രീ ഭര്‍ത്താവുണ്ടായിരിക്കെ പിഴെച്ചു അശുദ്ധയാകയോ ശങ്കാവിഷം അവനെ ബാധിച്ചു, അവന്‍ ഭാര്യയെ സംശയിക്കയോ ചെയ്തിട്ടു അവളെ യഹോവയുടെ സന്നിധിയില്‍ നിര്‍ത്തുമ്പോള്‍ പുരോഹിതന്‍ ഈ പ്രമാണമൊക്കെയും അവളില്‍ നടത്തേണം.
ലേവ്യപുസ്തകം 11:46
ശുദ്ധവും അശുദ്ധവും തമ്മിലും തിന്നാകുന്ന മൃഗത്തെയും തിന്നരുതാത്ത മൃഗത്തെയും തമ്മിലും
ലേവ്യപുസ്തകം 11:47
വകതിരിക്കേണ്ടതിന്നു ഇതു മൃഗങ്ങളെയും പക്ഷികളെയും വെള്ളത്തില്‍ ചലനം ചെയ്യുന്ന സകല ജന്തുക്കളെയും നിലത്തു ഇഴയുന്ന ജന്തുക്കളെയും പറ്റിയുള്ള പ്രമാണം ആകുന്നു.
ലേവ്യപുസ്തകം 13:59
ആട്ടുരോമമോ ചണമോ കൊണ്ടുള്ള വസ്ത്രത്തില്‍ എങ്കിലും പാവില്‍ എങ്കിലും ഊടയില്‍ എങ്കിലും തോല്‍കൊണ്ടുള്ള യാതൊന്നിലെങ്കിലും ഉള്ള കുഷ്ടത്തിന്റെ വടുവിനെക്കുറിച്ചു അതു ശുദ്ധമെന്നോ അശുദ്ധമെന്നോ വിധിപ്പാനുള്ള പ്രമാണം ഇതു തന്നേ.
ലേവ്യപുസ്തകം 14:54-57
54
പുറ്റിന്നും വസ്ത്രത്തിന്റെയും വീട്ടിന്റെയും
55
കുഷ്ഠത്തിന്നും തിണര്‍പ്പിന്നും ചുണങ്ങിന്നും ചിരങ്ങിന്നും വെളുത്തപുള്ളിക്കും ഉള്ള പ്രമാണം.
56
എപ്പോള്‍ അശുദ്ധമെന്നും എപ്പോള്‍ ശുദ്ധമെന്നും അറിയേണ്ടതിന്നു ഇതു കുഷ്ഠത്തെക്കുറിച്ചുള്ള പ്രമാണം.
ലേവ്യപുസ്തകം 15:32
ഇതു സ്രവക്കാരന്നും ബീജസ്ഖലനത്താല്‍ അശുദ്ധനായവനും
ലേവ്യപുസ്തകം 15:33
ഋതുസംബന്ധമായ ദീനമുള്ളവള്‍ക്കും സ്രവമുള്ള പുരുഷന്നും സ്ത്രീക്കും അശുദ്ധയോടുകൂടെ ശയിക്കുന്നവന്നും ഉള്ള പ്രമാണം.